കൊവിഡ് ഭീതിയില്‍ ആളുകള്‍ വരുന്നത് തടയാന്‍ വേലി കെട്ടി, പൊളിച്ചുമാറ്റാന്‍ ആവശ്യമുയര്‍ന്നതോടെ ഇരുവിഭാഗവും ഏറ്റുമുട്ടി; ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
Apr 6, 2020, 18:05 IST
അനന്ത്പുര്‍: (www.kvartha.com 06.04.2020) കൊവിഡ് ഭീതിയില്‍ ആളുകള്‍ വരുന്നത് തടയാന്‍ വേലി കെട്ടിയതുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ കട്ടമ്മയ്യ (33) ആണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ അനന്തപുര്‍ ജില്ലയിലെ ബട്ടാലപ്പള്ളി എന്ന സ്ഥലത്താണ് സംഭവം.
അയല്‍ ഗ്രാമങ്ങളില്‍ നിന്ന് ആളുകള്‍ വരുന്നത് തടയാനായി എഡുല മുസ്താര്‍പുര്‍ ഗ്രാമത്തിലെ ആളുകള്‍ വേലി കെട്ടിയിരുന്നു. എന്നാല്‍ മുയലിനെ വേട്ടയാടാനായി വേലി പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവിഭാഗവും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ആയുധങ്ങളും ഉപയോഗിച്ച് ഏറ്റുമുട്ടുകയായിരുന്നു. സംഭവസ്ഥലത്ത് പൊലീസ് എത്തിയാണ് സംഘര്‍ഷം തടഞ്ഞത്.
Keywords: News, National, COVID19, Attack, Killed, Death, Police, Injured, Villagers, Fence, Villagers clash over removal of fence to contain spread of Covid 19
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.