ചത്ത ജെല്ലിക്കെട്ട് കാളയ്ക്ക് പരമ്പരാഗതമായ രീതിയില്‍ എല്ലാ ആഘോഷങ്ങളോടെയും അന്ത്യമോപചാരം; ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി വിലാപയാത്രയില്‍ ഒത്തുകൂടിയ 3000 പേര്‍ക്കെതിരെ കേസ്

മധുര: (www.kvartha.com 17.04.2020) രാജ്യത്ത് കോവിഡ്-19നെ തുടര്‍ന്ന് ലോക് ഡൗണ്‍ നിലനില്‍ക്കെ ചത്ത ജെല്ലിക്കെട്ട് കാളയെ സംസ്‌കരിക്കാന്‍ നിരത്തിലിറങ്ങിയ ആയിരത്തിലധികം പേര്‍ക്കെതിരെ കേസ്. തമിഴ്‌നാട്ടിലെ മധുരയിലാണ് നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി ജനങ്ങള്‍ തെരുവിലിറങ്ങിയത്. പരമ്പരാഗത തമിഴ്‌നാട് രീതിയില്‍ എല്ലാ ആഘോഷങ്ങളും നടത്തിയാണ് മൂളി എന്ന കാളയെ നാട്ടുകാര്‍ യാത്രയാക്കിയത്.

ചത്ത ജെല്ലിക്കെട്ട് കാളയ്ക്ക് പരമ്പരാഗതമായ രീതിയില്‍ എല്ലാ ആഘോഷങ്ങളോടെയും അന്ത്യമോപചാരം; ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി വിലാപയാത്രയില്‍ ഒത്തുകൂടിയ 3000 പേര്‍ക്കെതിരെ കേസ്

ജെല്ലിക്കെട്ടിന് ഏറെ പ്രശസ്തമായ മധുരയിലെ മുധുവര്‍പ്പെട്ടി എന്ന സ്ഥലത്താണ് സംഭവം നടന്നത്. നിരവധി ജെല്ലിക്കെട്ട് മത്സരങ്ങളില്‍ വിജയങ്ങള്‍ നേടിയിട്ടുള്ള കാളയാണ് മൂളി. പ്രദേശത്തെ സെല്ലായി അമ്മന്‍ ക്ഷേത്രത്തിന്റെ കാളയാണെങ്കിലും അവിടെയുള്ള കുടുംബങ്ങള്‍ക്കെല്ലാം മൂളി പ്രിയപ്പെട്ടതായിരുന്നു.

ചത്ത ജെല്ലിക്കെട്ട് കാളയ്ക്ക് പരമ്പരാഗതമായ രീതിയില്‍ എല്ലാ ആഘോഷങ്ങളോടെയും അന്ത്യമോപചാരം; ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി വിലാപയാത്രയില്‍ ഒത്തുകൂടിയ 3000 പേര്‍ക്കെതിരെ കേസ്

ബുധനാഴ്ച മൂളി മരണത്തിന് കീഴടങ്ങിയതോടെ കോവിഡ് റെഡ് സോണ്‍ കൂടിയായ മധുരയില്‍ ലോക്  ഡൗണ്‍ ലംഘിച്ച് ആളുകള്‍ ഒത്തുകൂടുകയായിരുന്നു. ക്ഷേത്രത്തിന് പുറത്ത് മൂളിയുടെ ശവശരീരം അലങ്കരിച്ച് പൊതുദര്‍ശനത്തിനും വച്ചു.

എന്നാല്‍, ലോക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ഒത്തുകൂടിയതിന് ആളുകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിച്ച് ഒത്തുകൂടിയതിന് 3000 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് മധുര ജില്ലാ കളക്ടര്‍ ടി ജി വിനയ് പറഞ്ഞു.

Keywords:  News, National, Tamilnadu, Madura, Temple, Dies, Case, District Collector, Lockdown, Villagers Gather to give Special Farewell for Dead Jallikattu Bull
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia