മന്ത്രവാദം നടത്തിയെന്ന് ആരോപണം; കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ ആറു പേരെ നാട്ടുകാര്‍ അടിച്ചു കൊന്നു
Jul 14, 2015, 18:38 IST
ഒരു സ്ത്രീയും നാല് കുട്ടികളും ഉള്‍പ്പെടെയുള്ള ആറു പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റയാഗാഡ എന്ന മറ്റൊരു ജില്ലയിലും മന്ത്രവാദം ആരോപിച്ച് ഒരാളെ നാട്ടുകാര്‍ ചേര്‍ന്ന് ഞായറാഴ്ച്ച അടിച്ചു കൊന്നിരുന്നു.
“പ്രാഥമിക അന്വേഷണത്തില്‍ മൂര്‍ച്ചയേറിയ മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് ആറു പേരെയും നാട്ടുകാര്‍ കൊലപ്പെടുത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനു അയച്ചിട്ടുണ്ട്. കുറ്റവാളികളെ ഉടന്‍ തന്നെ കസ്റ്റഡിയിലെടുക്കും”, പോലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പോലീസ് കേസന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കാന്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കിയതായി ഡിജിപി സഞ്ജീവ് മാരിക് അറിയിച്ചു.
SUMMARY: A family of six members including one women and four children were killed by villagers for allegedly practicing witchcraft. Police started probe about the incident.
Keywords: Police, Witchcraft, Probe, Killed, Villagers
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.