Vinesh Phogat | 'പേരുകേട്ട ക്രികറ്റ് താരങ്ങളേ... നിങ്ങളൊക്കെ പേടിത്തൊണ്ടന്മാരാണോ?'ഗുസ്തി താരങ്ങളുടെ പ്രതിഷേധ സമരത്തെ കണ്ടില്ലെന്ന് നടിക്കുന്നതിനെതിരെ വിമര്‍ശനവുമായി വിനേഷ് ഫോഗട്
Apr 28, 2023, 17:29 IST
ന്യൂഡെല്‍ഹി: (www.kvartha.com) ലൈംഗിക പീഡനാരോപണ വിധേയനായ ബിജെപി എംപിയും ഗുസ്തി ഫെഡറേഷന് പ്രസിഡന്റുമായിരുന്ന ബ്രിജ് ഭൂഷന് സിങ്ങിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ മുന്‍നിര ഗുസ്തി താരങ്ങള്‍ ഏതാനും ദിവസങ്ങളായി തെരുവില്‍ സമരരംഗത്താണ്.
ഈ സാഹചര്യത്തില്‍ ലോകത്തിന്റെ ശ്രദ്ധ നേടിയ ഈ പ്രതിഷേധ സമരത്തെ കണ്ടില്ലെന്ന് നടിക്കുന്ന, രാജ്യത്തെ അറിയപ്പെടുന്ന ക്രികറ്റ് താരങ്ങളുടെയും കായിക പ്രമുഖരുടെയും മൗനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ലോക ചാംപ്യന്‍ഷിപില്‍ മെഡല്‍ ജേതാവായ ഗുസ്തി താരം വിനേഷ് ഫോഗട്. അധികാരത്തിലിരിക്കുന്നവര്‍ക്കെതിരെ എഴുന്നേറ്റു നില്‍ക്കാനുള്ള ധൈര്യം അവര്‍ക്കില്ലെന്നത് തന്നെ വേദനിപ്പിക്കുന്നുവെന്നാണ് സംഭവത്തോടുള്ള ഫോഗടിന്റെ പ്രതികരണം.
രാജ്യം മുഴവന്‍ ക്രികറ്റിനെ ആരാധിക്കുന്നവരാണ്. എന്നാല്‍, ഒരു ക്രികറ്റ് താരം പോലും തുറന്നു പറയാന്‍ ധൈര്യമുള്ളവരല്ല. നിങ്ങള്‍ ഞങ്ങളുടെ പക്ഷം ചേര്‍ന്ന് സംസാരിക്കണമെന്നല്ല പറയുന്നത്. ചുരുങ്ങിയപക്ഷം ആരെയും 'വേദനിപ്പിക്കാ'തെ, നീതിക്ക് വേണ്ടിയെന്ന രീതിയില്‍ നിഷ്പക്ഷമായൊരു സന്ദേശമെങ്കിലും നല്‍കിക്കൂടേ? അതുപോലും ഇല്ലെന്നതാണ് എന്നെ സങ്കടപ്പെടുത്തുന്നത്. ക്രികറ്റര്മാരായാലും ബാഡ്മിന്റന്‍ കളിക്കാരായാലും അത് ലറ്റിക്സ്, ബോക്സിങ് രംഗത്തുള്ളവരൊക്കെയാണെങ്കിലും ഇതുതന്നെയാണ് അവസ്ഥ' എന്നും ദ ഇന്‍ഡ്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ വിനേഷ് ഫോഗട് പറയുന്നു.
'യു എസില്‍ 'ബ്ലാക് ലൈവ്സ് മാറ്റര്‍' മൂവ്മെന്റ് സമയത്ത് ലോകമെമ്പാടുമുള്ള കായിക താരങ്ങള്‍ വംശീയതക്കും വിവേചനത്തിനുമെതിരെ ഒറ്റക്കെട്ടായി രംഗത്തുവരുന്നത് നാം കണ്ടു. നമ്മുടെ രാജ്യത്ത് അത്രയേറെ വലിയ അത്ലറ്റുകളൊന്നുമില്ലല്ലോ. ഉള്ളത് ക്രികറ്റര്മാരാണ്. 'ബ്ലാക് ലൈവ്സ് മാറ്റര്‍' നടന്നപ്പോള്‍ അവര്‍ പിന്തുണയറിയിച്ചിരുന്നു. അത്രയൊന്നും നമ്മള് അര്‍ഹിക്കുന്നില്ലേ..'
ഈ വിഷയത്തില്‍ കായിക രംഗത്തെ പ്രമുഖര്‍ തുറന്ന അഭിപ്രായപ്രകടനം നടത്തണമെന്നാവശ്യപ്പെട്ട് ഞാനും ബജ്റങ് പൂനിയയും കത്തുകളും വീഡിയോകളുമൊക്കെ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, എന്തിനെയാണ് അവര്‍ ഭയപ്പെടുന്നതെന്ന് ഞങ്ങള്‍ക്കറിയില്ല. തങ്ങളുടെ സ്പോണ്സര്ഷിപിനെയും പരസ്യ കരാറുകളെയുമൊക്കെ ബാധിക്കുമെന്ന ഭീതിയായിരിക്കും അവര്‍ക്കെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതുകൊണ്ടായിരിക്കാം, പ്രതിഷേധിക്കുന്ന അത്ലറ്റുകളുമായി സഹകരിക്കാന്‍ അവര്‍ ഭയപ്പെടുന്നത്. ഇത് വേദനാജകമാണ്' എന്നും ഫോഗട് അഭിപ്രായപ്പെട്ടു.
'ഞങ്ങള്‍ എന്തെങ്കിലും ജയിക്കുമ്പോള്‍ അഭിനന്ദിക്കാന്‍ എല്ലാവരും മുന്നോട്ടുവരും. ക്രികറ്റര്മാര് വരെ അപ്പോള്‍ ട്വീറ്റുകളുമായെത്തും. ഇപ്പോള്‍ എന്തുപറ്റി? നിങ്ങള്‍ വ്യവസ്ഥിതിയെ പേടിക്കുന്നവരാണോ?' അടുത്ത തലമുറക്കുവേണ്ടിയെങ്കിലും ഈ വ്യവസ്ഥിതിയെ മാറ്റിത്തിരുത്തണം.
രാജ്യത്തെ മുന്‍നിര അത്ലറ്റുകളാണ് അതിന് മുന്നിട്ടിറങ്ങേണ്ടത്. എല്ലാ അത്ലറ്റുകളും പ്രതിഷേധവുമായി ഇരിക്കുകയാണെങ്കില്‍ എല്ലാ വ്യവസ്ഥിതിയും നിലംപൊത്തും. ഇതിന്റെ നടത്തിപ്പുകാര്‍ക്ക് സമാധാനപരമായി ഉറങ്ങാന്‍ കഴിയാത്ത നാളുകളായിരിക്കും' എന്നും ഫോഗട് കൂട്ടിച്ചേര്‍ത്തു.
മറിച്ച്, വമ്പന്‍ അത്ലറ്റുകളൊക്കെ മിണ്ടാതിരിക്കുകയാണെങ്കില്‍ പിന്നെന്തു കാര്യം. പല അത്ലറ്റുകളും എന്റെ സുഹൃത്തുക്കളാണ്. എല്ലാ സ്പോര്‍ട്സ് ഫെഡറേഷനുകളിലും പ്രശ്നങ്ങളുണ്ടെന്ന് എനിക്കറിയാം. ഞാന്‍ അവരുടെ മത്സരങ്ങള്‍ക്ക് പോകാറുണ്ട്. അവര്‍ ഞങ്ങളുടേതിനും വരാറുണ്ട്. ഒന്നിച്ച് ഫോടോയെടുക്കാറുണ്ട്. മെഡല്‍ നേടിയാല്‍ പരസ്പരം അഭിനന്ദിക്കുന്നു. സമൂഹ മാധ്യമങ്ങളില്‍ മനോഹര സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നു. എന്നാല്‍, ഇത്തരം ഘട്ടങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍നിന്ന് പുറത്തുകടന്ന് യഥാര്‍ഥ വികാരങ്ങള്‍ പ്രകടിപ്പിക്കണം. വ്യക്തിപരമായ നേട്ടങ്ങള്‍ക്കപ്പുറത്തേക്ക് നോക്കണം. സ്വന്തം മന:സാക്ഷിയോട് കാര്യങ്ങള്‍ ചോദിക്കണം എന്നും ഫോഗട് അഭിപ്രായപ്പെട്ടു.
ചില ആളുകള്‍ പറയുന്നത് ഗുസ്തിക്കാരുടെ മനസ്സ് ശരിയായ സ്ഥലത്തല്ലെന്നാണ്. പക്ഷേ, ഞങ്ങളുടെ ഹൃദയവും മനസ്സും എല്ലാം ശരിയായ സ്ഥാനത്തുതന്നെയാണ്. മറ്റ് അത്ലറ്റുകള് അവരുടെ മനസ്സ് എവിടെയാണെന്ന് പരിശോധിക്കട്ടെ..അവരുടെ ഹൃദയം അവരുടെ അടുക്കലല്ല' എന്നും വിനേഷ് ഫോഗട് പറഞ്ഞു.

Keywords: Vinesh Phogat asks why top cricketers, others silent: ‘Are you all so afraid?’, Vinesh Phogat, New Delhi, Protesters, Wrestlers, Cricket Stars, Criticism, Controversy, News, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.