Paris Olympics | വിനേഷ് ഫോഗട്ടിനെ കയ്യൊഴിഞ്ഞ് ഇന്‍ഡ്യന്‍ ഒളിംപിക് അസോസിയേഷന്‍; അയോഗ്യതയ്ക്കിടയാക്കിയ ശരീരഭാരം സംബന്ധിച്ച ഉത്തരവാദിത്തം താരത്തിനും കോചിനും എന്ന് വിശദീകരണം

 
Vinesh Phogat, Paris Olympics, Indian wrestler, disqualification, weight discrepancy, Indian Olympic Association, sports, wrestling, controversy
Vinesh Phogat, Paris Olympics, Indian wrestler, disqualification, weight discrepancy, Indian Olympic Association, sports, wrestling, controversy

Photo Credit: Facebook / Vinesh Fogat

2024 പാരീസ് ഒളിംപിക്‌സില്‍ പങ്കെടുത്ത ഓരോ ഇന്‍ഡ്യന്‍ കായികതാരത്തിനും അവരുടേതായ സപോര്‍ടിങ് ടീം ഉണ്ടായിരുന്നു. ഇത്തരം ടീമുകള്‍ താരങ്ങള്‍ക്കൊപ്പം വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരാണെന്നും വാദം

ന്യൂഡല്‍ഹി: (KVARTHA) ഗുസ്തിതാരം വിനേഷ് ഫോഗട്ടിനെ കയ്യൊഴിഞ്ഞ് ഇന്‍ഡ്യന്‍ ഒളിംപിക് അസോസിയേഷന്‍. അയോഗ്യതയ്ക്കിടയാക്കിയ ശരീരഭാരം സംബന്ധിച്ച ഉത്തരവാദിത്തം അസോസിയേഷന്‍ നിയമിക്കുന്ന ചീഫ് മെഡികല്‍ ഓഫീസര്‍ക്ക് ഇല്ലെന്നാണ് ഇതു സംബന്ധിച്ച വിവാദങ്ങള്‍ക്ക് അധ്യക്ഷ പിടി ഉഷ നല്‍കിയ വിശദീകരണം. 

ഗുസ്തി, ബോക്‌സിങ്, ജൂഡോ തുടങ്ങിയ ഇനങ്ങളില്‍ ഉത്തരവാദിത്തം താരത്തിനും കോചിനുമാണെന്ന് പറഞ്ഞ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ മെഡികല്‍ ടീമിനെതിരായി നടക്കുന്ന വിദ്വേഷപ്രചാരണത്തെ അപലപിക്കുന്നുവെന്നും വ്യക്തമാക്കി. 


ഇന്‍ഡ്യന്‍ ഒളിംപിക് അസോസിയേഷന്‍ മെഡികല്‍ ടീമിനെതിരായുള്ള വിദ്വേഷപ്രചാരണം അസ്വീകാര്യവും അപലപനീയവുമാണ്. ഏതെങ്കിലും തരത്തിലുള്ള നിഗമനങ്ങളില്‍ എത്താന്‍ തിരക്കുകൂട്ടുന്നവര്‍ അതിനുമുമ്പ് വസ്തുതകള്‍ക്കൂടി പരിഗണിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. 

2024 പാരീസ് ഒളിംപിക്‌സില്‍ പങ്കെടുത്ത ഓരോ ഇന്‍ഡ്യന്‍ കായികതാരത്തിനും അവരുടേതായ സപോര്‍ടിങ് ടീം ഉണ്ടായിരുന്നു. ഇത്തരം ടീമുകള്‍ താരങ്ങള്‍ക്കൊപ്പം വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരാണെന്നും ഇതുസംബന്ധിച്ച  പ്രസ്താവനയില്‍ പിടി ഉഷ വ്യക്തമാക്കുന്നു.

പാരീസ് ഒളിമ്പംപിക്‌സ് വനിതാ ഗുസ്തി ഫൈനലിലെത്തി മെഡല്‍ ഉറപ്പിച്ചിരുന്ന സാഹചര്യത്തിലായിരുന്നു ശരീരഭാരം അനുവദനീയമായതിനേക്കാള്‍ നൂറ് ഗ്രാം കൂടിയതിന്റെ പേരില്‍ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടത്. 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലായിരുന്നു വിനേഷ് മത്സരിച്ചിരുന്നത്. 

ഫൈനലിനും മുന്നോടിയായി ഓഗസ്റ്റ് ഏഴിന് രാവിലെ നടന്ന പരിശോധനയിലാണ് ശരീരഭാരം പരിധി കടന്നതായി കണ്ടെത്തിയത്. ഒളിംപിക്സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്‍ഡ്യന്‍ വനിതയെന്ന ചരിത്രനേട്ടത്തില്‍ നില്‍ക്കെയാണ് ഫോഗട്ടിന് അയോഗ്യത നേരിടേണ്ടിവന്നത്. ഇതിനെതിരെ ഫോഗട്ട് സമര്‍പ്പിച്ച അപ്പീലില്‍ വിധി ഇതുവരെ വന്നിട്ടില്ല. 13 ന് വിധി വരുമെന്നാണ് അറിയുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia