Controversy | വിനേഷ് ഫോഗട്ടിന് ഡെല്‍ഹിയില്‍ ഉജ്വല സ്വീകരണം; ആരാധകരെ അഭിവാദ്യം ചെയ്യുന്നതിനിടെ കണ്ണുകള്‍ നിറഞ്ഞത് പലതവണ; രാജ്യം നല്‍കിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്ന് താരം 

 
Vinesh Phogat, Paris Olympics, wrestling, India, disqualification, weight limit, controversy, sports, athlete, homecoming
Vinesh Phogat, Paris Olympics, wrestling, India, disqualification, weight limit, controversy, sports, athlete, homecoming

Photo Credit: Facebook / Vinesh Phogat

രാജ്യം നല്‍കിയ പിന്തുണയ്ക്കു നന്ദി അറിയിച്ചു.

സ്വീകരണത്തിനിടെ വൈകാരിക പ്രതികരണം

ന്യൂഡെല്‍ഹി: (KVARTHA) ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഡെല്‍ഹിയില്‍ ഉജ്വല സ്വീകരണം. പാരീസ് ഒളിംപിക്‌സ് സമാപിച്ച് ദിവസങ്ങള്‍ക്കു ശേഷമാണ് ഫോഗട്ട് നാട്ടില്‍ തിരിച്ചെത്തുന്നത്. ഗുസ്തി താരങ്ങളായ ബജ് രങ് പൂനിയ, സാക്ഷി മാലിക്ക് എന്നിവരും നൂറു കണക്കിന് ആരാധകരും താരത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. സാക്ഷിയെ കെട്ടിപ്പിടിച്ച് താരം കരഞ്ഞു. 

പ്രത്യേകം തയാറാക്കിയ വാഹനത്തില്‍ ആരാധകരെ അഭിവാദ്യം ചെയ്യുന്നതിനിടെ കണ്ണുകള്‍ നിറഞ്ഞത് പലതവണ. രാജ്യം നല്‍കിയ പിന്തുണയ്ക്കു നന്ദിയുണ്ടെന്ന് താരം പറഞ്ഞു. സ്വീകരണത്തിനിടെ വൈകാരികമായി പ്രതികരിക്കുകയും ചെയ്തു.  


വിനേഷ് ഫോഗട്ടിന്റെ കുടുംബവും താരത്തെ സ്വീകരിക്കാന്‍ ഡെല്‍ഹിയിലെത്തിയിരുന്നു. സ്വര്‍ണ മെഡല്‍ നേടുമ്പോഴുള്ളതിനേക്കാള്‍ വലിയ ആദരവാണ് വിനേഷിന് രാജ്യം നല്‍കുന്നതെന്നായിരുന്നു മാതാവ് പ്രേംലത ഡെല്‍ഹി വിമാനത്താവളത്തില്‍ പ്രതികരിച്ചത്. 


'വിനേഷിനെ സ്വീകരിക്കാനായി ഞങ്ങളുടെ ഗ്രാമത്തില്‍ നിന്നും അടുത്ത ഗ്രാമത്തില്‍ നിന്നും എല്ലാവരും ഇവിടെ എത്തിയിട്ടുണ്ട്. അവള്‍ എനിക്കൊരു ചാംപ്യനാണ്' എന്നായിരുന്നു അമ്മയുടെ പ്രതികരണം.  ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് വിനേഷ് ഫോഗട്ടിനെ 50 കിലോ ഗ്രാം ഗുസ്തിയില്‍ നിന്ന് അയോഗ്യയാക്കിയത്. തുടര്‍ചയായി മൂന്നു മത്സരങ്ങള്‍ ജയിച്ച് ഫൈനലില്‍ കടന്നതിനു പിന്നാലെ നടത്തിയ ഭാരപരിശോധനയില്‍ വിനേഷ് ഫോഗട്ടിന് 2.700 കിലോഗ്രാം ഭാരം കൂടുതലായി കണ്ടെത്തിയിരുന്നു. 


ഇതോടെ മത്സരത്തലേന്ന് രാത്രി കഠിനാധ്വാനം ചെയ്ത് ഭാരം കുറച്ചുവെങ്കിലും 100 ഗ്രാം അധികമായി. തുടര്‍ന്ന് താരത്തെ മത്സരത്തില്‍ നിന്നും അയോഗ്യയാക്കി. ഇതിനെതിരെ വിനേഷ് ഫോഗട്ട് രാജ്യാന്തര കായിക തര്‍ക്കപരിഹാര കോടതിയെ സമീപിച്ചെങ്കിലും വിധി എതിരായിരുന്നു. താരത്തിന്റെ വാദം വിശദമായി കേട്ട ശേഷമാണ് അപ്പീല്‍ തള്ളിയത്. ഫൈനലില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യയാക്കിയ സാഹചര്യത്തില്‍, സംയുക്ത വെള്ളി മെഡലിന് അവകാശവാദം ഉന്നയിച്ചാണ് വിനേഷ് ഫോഗട്ട് കോടതിയെ സമീപിച്ചത്.

#VineshPhogat #Olympics #Wrestling #India #Sports #Controversy #IndianSports

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia