Toilet Paper | ശൗചാലയങ്ങളിൽ ഉപയോഗിക്കുന്ന ടോയ്‌ലറ്റ് പേപ്പർ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ തുടങ്ങി ആളുകൾ; കാരണമുണ്ട്! അനുഭവങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലും വൈറൽ

 


ന്യൂഡെൽഹി: (KVARTHA) മിഡിൽ ഈസ്റ്റ് മുതൽ ഏഷ്യയിലെ വരെയുള്ള ടോയ്‌ലറ്റുകളിൽ, പ്രത്യേകിച്ച് ഇന്ത്യൻ ഭൂഖണ്ഡത്തിൽ മലമൂത്ര വിസർജനത്തിന് ശേഷം ആളുകൾ ശുചിയാക്കാൻ വെള്ളം ഉപയോഗിക്കുന്നു. എന്നാൽ യൂറോപ്പിലോ അമേരിക്കയിലേക്കോ ഇതല്ല സ്ഥിതി. സ്വയം വൃത്തിയാക്കാൻ ടോയ്‌ലറ്റിൽ വെള്ളത്തിന് പകരം ആളുകൾ ടോയ്‌ലറ്റ് പേപ്പർ ഉപയോഗിക്കുന്നു. 
 
Toilet Paper | ശൗചാലയങ്ങളിൽ ഉപയോഗിക്കുന്ന ടോയ്‌ലറ്റ് പേപ്പർ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ തുടങ്ങി ആളുകൾ; കാരണമുണ്ട്! അനുഭവങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലും വൈറൽ


ടോയ്‌ലറ്റ് പേപ്പർ എന്തിനാണ് ഉപയോഗിക്കുന്നതെന്ന് ആരോടെങ്കിലും ചോദിച്ചാൽ, ടോയ്‌ലറ്റിൽ സ്വയം വൃത്തിയാക്കാൻ എന്നായിരിക്കും ഉത്തരം. പത്തൊൻപതാം നൂറ്റാണ്ട് മുതൽ അമേരിക്കയിൽ ആളുകൾ ടോയ്‌ലറ്റ് പേപ്പർ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ടോയ്‌ലറ്റ് പേപ്പറിന് മറ്റൊരു ഉപയോഗം കൂടിയുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ചിലർ . ടോയ്‌ലറ്റ് പേപ്പർ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ തുടങ്ങിയിരിക്കുകയാണ് ഒരുപറ്റം ആളുകൾ. ഒന്നോ രണ്ടോ അല്ല, പകരം കെട്ടുകളായി തന്നെയാണ് ഇവ ഫ്രിഡ്ജിൽ വെക്കുന്നത്

എന്താണ് കാരണം

വാസ്തവത്തിൽ, അടുത്ത ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നിരവധി വീഡിയോകൾ പ്രത്യക്ഷപ്പെട്ടു, അതിൽ ഫ്രിഡ്ജിൽ കെട്ടുകണക്കിന് ടോയ്‌ലറ്റ് പേപ്പർ വെച്ചിരിക്കുന്നത് കാണാം. ഇതിന് ഒരു പ്രത്യേകതരം 'മഹാശക്തിയുണ്ടെന്ന്' അവർ പറയുന്നു. നിങ്ങൾ ഫ്രിഡ്ജിൽ ടോയ്‌ലറ്റ് പേപ്പർ സൂക്ഷിക്കുമ്പോൾ, അത് നിങ്ങളുടെ ഫ്രിഡ്ജിൽ നിന്ന് വരുന്ന എല്ലാ മണങ്ങളെയും വലിച്ചെടുക്കുമെന്ന് ആളുകൾ പറയുന്നു. ഇത് മാത്രമല്ല, ചിലപ്പോൾ ഫ്രിഡ്ജിനുള്ളിലെ ഈർപ്പം മൂലമുണ്ടാകുന്ന ദുർഗന്ധത്തെ പൂർണമായും ഇല്ലാതാക്കുമെന്നും നെറ്റിസൻസ് അവകാശപ്പെട്ടു.

ഫ്രിഡ്ജിന്റെ മണം മാറിക്കഴിഞ്ഞാൽ പിന്നെ ഈ ടോയ്‌ലറ്റ് പേപ്പർ ഒരിടത്തും ഉപയോഗിക്കരുത് എന്നാണ് മുന്നറിയിപ്പ്. ഫ്രീസറിൽ നിന്നുള്ള അഴുക്ക് അതിൽ ആഗിരണം ചെയ്യപ്പെടുന്നു, അതിനാൽ ഇത് ഉപയോഗിക്കുന്നത് അപകടകരമാണെന്നും അവർ ചൂണ്ടിക്കാട്ടി. ചിലർ ഇതിനെ ചോദ്യം ചെയ്ത് രംഗത്തെത്തി. എന്നിരുന്നാലും ഫ്രിഡ്ജിന്റെ ദുർഗന്ധം അകറ്റാൻ ഈ രീതി വളരെ ഫലപ്രദവും വിലകുറഞ്ഞതുമാണെന്ന് പറയുന്നവരുമുണ്ട്.

Keywords:  News, News-Malayalam-News, National, National-News, Lifestyle, Lifestyle-News, Toilet Paper, Viral, Social Media,Viral Hack Shows People Putting Toilet Paper In Fridge, Here's Why

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia