Viral Video | നായ ഓടിച്ചതിനെ തുടര്‍ന്ന് എടിഎമ്മില്‍ കയറിയ മാന്‍ അകത്ത് കുടുങ്ങി; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി; വീഡിയോ വൈറല്‍

 


ഗാന്ധിനഗര്‍: (www.kvartha.com) നായ്ക്കളെ ഭയന്ന് എടിഎം കൗണ്ടറിലേക്ക് ഓടിക്കയറിയ മാന്‍ അതിനകത്ത് കുടുങ്ങിയതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. ഗുജറാത്തിലെ അമ്രേലി ധാരിയില്‍ നിന്നുള്ളതാണ് വീഡിയോ. വാതില്‍ അടഞ്ഞതിനാല്‍ മാന്‍ പുറത്തിറങ്ങാന്‍ കഴിയാതെ ഉള്ളില്‍ കൂടുങ്ങി പോവുകയായിരുന്നു. ഒടുവില്‍ വനംവകുപ്പിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അധികൃതരെത്തി മാനിനെ രക്ഷപ്പെടുത്തി വനമേഖലയില്‍ തുറന്നുവിട്ടു.
  
Viral Video | നായ ഓടിച്ചതിനെ തുടര്‍ന്ന് എടിഎമ്മില്‍ കയറിയ മാന്‍ അകത്ത് കുടുങ്ങി; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി; വീഡിയോ വൈറല്‍

പരിസരത്തുണ്ടായിരുന്നവര്‍ എടുത്ത വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വീഡിയോയില്‍, എടിഎമ്മിനുള്ളില്‍ കുടുങ്ങിയ മാന്‍ പുറത്തേക്ക് വരാന്‍ ശ്രമിക്കുന്നതായി കാണാം. പുറത്തുകടക്കാന്‍ ശ്രമിക്കുന്ന മാന്‍ അങ്ങോട്ടും ഇങ്ങോട്ടും ചാടുന്നതും വ്യക്തമാണ്. ഇതോടൊപ്പം തെരുവുനായ്ക്കളുടെ ശബ്ദവും കേള്‍ക്കുന്നുണ്ട്. എടിഎമ്മില്‍ കയറിയത് ജീവന്‍ രക്ഷിക്കാന്‍ വേണ്ടി മാത്രമാണെന്ന് ഇത് കണ്ടാല്‍ വ്യക്തമാകും.

'നമ്മള്‍ കാട്ടില്‍ വീടുകള്‍ പണിയുന്നു, തുടര്‍ന്ന് വന്യജീവികളെക്കുറിച്ച് പരാതിപ്പെടുകയും അവരുടെ ജീവന്‍ അപകടത്തിലാക്കുകയും ചെയ്യുന്നു', ഉപയോക്താവ് വീഡിയോയില്‍ കമന്റ് ചെയ്തു.

Keywords:  Latest-News, National, Top-Headlines, Social-Media, Video, Viral, Gujrat, Viral Video: Deer Gets Stuck in ATM After Being Chased by Dog, Rescued by Forest Officials in Gujarat's Amreli.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia