'വൈറലായാലും കുഴപ്പമില്ല, കുപ്രസിദ്ധനാവുകയല്ലല്ലോ': അര്‍ധരാത്രിയിലെ ഓട്ടം തട്ടുകടയിലെ ജീവനക്കാരനെ സമൂഹമാധ്യമങ്ങളിലെ താരമാക്കി; വീഡിയോ തരംഗമായത് അറിയാതെ യുവാവ് ജോലി തുടരുന്നു, കഷ്ടപ്പാടിന് പിന്നിലെ രഹസ്യം ഇത്
Mar 21, 2022, 10:09 IST
നോയിഡ: (www.kvartha.com 21.03.2022) ഒറ്റരാത്രികൊണ്ട് ഇന്റര്‍നെറ്റില്‍ തരംഗമായവരെ നമ്മള് കണ്ടിട്ടുണ്ട്, എന്നാല്‍ അര്‍ധരാത്രിയിലെ ഓട്ടം യുവാവായ പ്രദീപ് മെഹ്റയെ മണിക്കൂറുകള്‍ക്കുള്ളില്‍ താരമാക്കി. ആളൊഴിഞ്ഞ നോയിഡ റോഡിലൂടെ അര്‍ധരാത്രിയില്‍ ഒറ്റയ്ക്ക് കുതിച്ച് പായുന്നതിനിടയില്‍, ലിഫ്റ്റ് തരാമെന്നുള്ള ഓഫര്‍ മാന്യമായി നിരസിച്ചതിന്റെ വീഡിയോ സംവിധായകന് വിനോദ് കപ്രി ഞായറാഴ്ച രാത്രി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്.
നോയിഡയിലെ ഫാസ്റ്റ് ഫുഡ് ജോയിന്റില്‍ ജോലി ചെയ്യുന്ന 19കാരന് ഇന്‍ഡ്യന്‍ ആര്‍മി സെലക്ഷന് തയ്യാറെടുക്കുകയാണ്. വ്യായാമം ചെയ്യാനുള്ള സമയം കിട്ടാത്തതിനാല്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ഓടുകയാണെന്നും പ്രദീപ് സംവിധായകനോട് പറഞ്ഞു. നോയിഡയിലെ സെക്ടര്‍ 16 മാര്കറ്റിലെ ജോലി സ്ഥലത്ത് നിന്ന് ബറോലയിലെ താമസ സ്ഥലത്തേക്ക് 10 കിലോമീറ്ററുണ്ടെന്നും താന്‍ ദിവസവും ഓടിയാണ് വീട്ടിലെത്തുന്നതെന്ന് ഉത്തരാഖണ്ഡ് സ്വദേശിയായ പ്രദീപ് മെഹ്റ, വിനോദ് കപ്രിയോട് പറഞ്ഞു.
വ്യായാമം രാവിലെ ചെയ്യണമെന്ന് വിനോദ് കപ്രി യുവാവിനോട് ഉപദേശിച്ച ശേഷം വീണ്ടും ലിഫ്റ്റ് വാഗ്ദാനം ചെയ്തപ്പോള്‍, ജോലിക്ക് പോകും മുമ്പ് ഭക്ഷണം പാകം ചെയ്യാന്‍ എല്ലാ ദിവസവും രാവിലെ എട്ട് മണിക്ക് ഉണരേണ്ടതിനാല്‍ രാവിലെ സമയം കിട്ടില്ലെന്ന് മെഹ്റ അറിയിച്ചു. മാതാപിതാക്കള്‍ എവിടെയാണെന്ന് ചോദിച്ചപ്പോള്‍, അമ്മയ്ക്ക് സുഖമില്ലെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും മെഹ്റ സംവിധായകനോട് പറഞ്ഞു.
യുവാവിന്റെ നിശ്ചയദാര്‍ഢ്യത്തെ 'തനി തങ്കം' എന്ന് വിശേഷിപ്പിച്ചാണ് കപ്രി, മെഹ്റയുടെ കഥ ട്വിറ്ററില്‍ കുറിച്ചത്. ഇരുവരും നടത്തിയ സംഭാഷണത്തിന്റെ വീഡിയോ ക്ലിപും പങ്കുവച്ചു.
'ഇന്നലെ രാത്രി 12 മണിക്ക് നോയിഡ റോഡില്‍, ഈ കുട്ടി തോളില്‍ ബാഗുമായി വളരെ വേഗത്തില്‍ ഓടുന്നത് ഞാന്‍ കണ്ടു. അവന് എന്തെങ്കിലും കുഴപ്പത്തിലാകുമെന്ന് ഞാന്‍ കരുതി, ലിഫ്റ്റ് കൊടുക്കാന്‍ തീരുമാനിച്ചു. ഞാന്‍ പലതവണ ലിഫ്റ്റ് വാഗ്ദാനം ചെയ്തെങ്കിലും അവന് നിരസിച്ചു. കാരണം എന്തെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ക്ക് ഈ കുട്ടിയെ അത്രയ്ക്ക് ഇഷ്ടമാകും 'ഇപ്പോള്‍ വിനോദ് കാപ്രി ട്വിറ്ററില്‍ കുറിച്ചു.
മെഹ്റയുടെ നിശ്ചയദാര്‍ഢ്യത്തില്‍ ആകൃഷ്ടനായതിനാല്‍ അവന് പിന്നാലെ തന്റെ കാറോഡിച്ചു. നമ്മളുടെ സംസാരത്തിന്റെ വീഡിയോ വൈറലാകാന്‍ പോവുകയാണെന്ന് പറഞ്ഞു. 'എന്നെ ആര് തിരിച്ചറിയാനാണ്?' മറുപടിയായി മെഹ്റ ചിരിച്ചു, 'വൈറലായാലും കുഴപ്പമില്ല, കുപ്രസിദ്ധനാവുകയല്ലല്ലോ.'
മെഹ്റ ലിഫ്റ്റ് നിരസിച്ചെങ്കിലും തന്നോടൊപ്പം അത്താഴം കഴിക്കാന്‍ വിനോദ് കാപ്രി അവനെ ക്ഷണിച്ചു. അവനത് സ്നേഹപൂര്‍വം നിരസിച്ചു. 'ഇല്ല, എന്റെ ജ്യേഷ്ഠന് ആഹാരം കഴിക്കാതെ രാത്രി ഷിഫ്റ്റില്‍ ജോലിക്ക് പോയിരിക്കുകയാണ്, അദ്ദേഹത്തിന് വേണ്ടി പാചകം ചെയ്യാന്‍ കഴിയാത്തതിനാല്‍ ഞാനും പട്ടിണി കിടക്കും.'- പറഞ്ഞു. അത് കേട്ട് മെഹ്റയെ 'അത്ഭുതം' എന്ന് വിളിച്ച് കപ്രി അവന് എല്ലാ ആശംസകളും നേര്‍ന്നു.
വീഡിയോ പോസ്റ്റ് ചെയ്ത് മൂന്ന് മണിക്കൂറിനുള്ളില്‍, ട്വിറ്ററില്‍ ഒരു ദശലക്ഷത്തിലധികം തവണ കാണുകയും 33,000-ത്തിലധികം തവണ റീട്വീറ്റ് ചെയ്യുകയും ചെയ്തു. പ്രദീപ് മെഹ്റയുമായി ബന്ധപ്പെടാന്‍ താന്‍ നിരന്തരം ശ്രമിക്കുന്നുണ്ടെന്ന് കപ്രി മറ്റൊരു ട്വീറ്റില്‍ അറിയിച്ചു.
'അവന് എല്ലാ ആശംസകളും നേരാന്‍ ഞാന്‍ ആഗ്രഹിച്ചു. അവന് ജോലിയുടെ തിരക്കിലാണ്. ഈ വീഡിയോ വൈറലായത് പോലും അവന് അറിയില്ല,' സംവിധായകന് ട്വീറ്റ് ചെയ്തു.
Keywords: News, National, India, Uttar Pradesh, Viral, Social Media, Director, Viral Video: The Reason Behind This 19-Year-Old's Midnight Run in Noida is 'PURE GOLD'प्रदीप मेहरा से मैं लगातार संपर्क की कोशिश कर रहा हूँ। उसे मैं देश की शुभकामनाएँ देना चाह रहा था। इस वक़्त वो अपने काम में व्यस्त है। उसे ये भी नहीं पता कि उसका वीडियो वायरल हो चुका है ❤️ https://t.co/UnHRbJPdNa
— Vinod Kapri (@vinodkapri) March 20, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.