Assaulted | 'നിങ്ങള്‍ തമിഴാണോ ഹിന്ദിയാണോ'; ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍വച്ച് അതിഥി തൊഴിലാളികളെ അസഭ്യം പറയുന്നതിന്റെയും മര്‍ദിക്കുന്നതിന്റെയും വീഡിയോ പുറത്ത്

 




ചെന്നൈ: (www.kvartha.com) തമിഴ്‌നാട്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ ഒരാള്‍ മൂന്ന് അതിഥി തൊഴിലാളികളെ അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്യുന്ന വീഡിയോ പുറത്ത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കേസ് രെജിസ്റ്റര്‍ ചെയ്ത് ഇപ്പോള്‍ കാണാതായ പ്രതിക്കായി തിരച്ചില്‍ നടത്തിവരികയാണെന്ന് തമിഴ്നാട് റെയില്‍വേ പൊലീസ് അറിയിച്ചു.  പ്രതിക്കായി ലുകൗട് നോടീസ് പുറപ്പെടുവിച്ചതായും പൊലീസ് അറിയിച്ചു. 

അധിക്ഷേപിക്കുന്ന തരത്തിലുള്ള ചോദ്യം ചോദിച്ചാണ് മര്‍ദിച്ചതെന്നാണ് വിവരം. അതിഥി തൊഴിലാളികള്‍ക്കെതിരെ അസഭ്യം പറഞ്ഞ ഇയാള്‍ അവരെ പിടിച്ചു തള്ളുന്നും മുഖത്ത് അടിക്കുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം. 'നിങ്ങള്‍ തമിഴാണോ ഹിന്ദിയാണോ' എന്ന് ചോദിക്കുന്നുണ്ട്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ തിരക്കേറിയ ജെനറല്‍ കംപാര്‍ട്‌മെന്റിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. 

Assaulted | 'നിങ്ങള്‍ തമിഴാണോ ഹിന്ദിയാണോ'; ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍വച്ച് അതിഥി തൊഴിലാളികളെ അസഭ്യം പറയുന്നതിന്റെയും മര്‍ദിക്കുന്നതിന്റെയും വീഡിയോ പുറത്ത്


സഹയാത്രികര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ അസഭ്യവര്‍ഷം ചൊരിയുന്നത് തുടര്‍ന്നെന്നാണ് റിപോര്‍ട്. തമിഴ്‌നാട്ടിലെ സാധാരണക്കാരുടെ തൊഴില്‍ അതിഥി തൊഴിലാളികള്‍ കവര്‍ന്നെന്ന് ആരോപിച്ചാണ് പ്രശ്‌നമുണ്ടാക്കിയതെന്നാണ് വിവരം. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്.

Keywords:  News,National,India,chennai,Train,Assault,Complaint,Video,Social-Media,Police,Accused,Local-News, Viral Video: 'Tamil Or Hindi,' Man Asks, Then Assaults Migrant Workers
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia