Virat Kohli | ഇന്‍ഡ്യ - പാകിസ്താന്‍ ലോകകപ്പ് ക്രികറ്റ് മത്സരത്തിന് മുന്നോടിയായി സുഹൃത്ത് വിരാട് കോഹ്‌ലിക്ക് ആശംസയറിയിച്ച് സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്; കളി കാണുമെന്നും ഉറപ്പ്

 


ന്യൂഡെല്‍ഹി: (KVARTHA) ഇന്‍ഡ്യ - പാകിസ്താന്‍ ലോകകപ്പ് ക്രികറ്റ് മത്സരത്തിന് മുന്നോടിയായി സുഹൃത്ത് വിരാട് കോഹ്‌ലിക്ക് ആശംസയറിയിച്ച് സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്. നിങ്ങളുടെ ഡൈവ് കഴിഞ്ഞ ദിവസം ഞാന്‍ കണ്ടിരുന്നു. പിചില്‍ നിങ്ങളായിരിക്കും വേഗമേറിയയാള്‍. എന്നാല്‍, വായുവില്‍ ഞാനാണ് വേഗമേറിയത്. നിങ്ങളുടെ അടുത്ത കളി കാണുമെന്നും ബോള്‍ട് എക്‌സ് പ്ലാറ്റ് ഫോമില്‍ കുറിച്ചു.

Virat Kohli | ഇന്‍ഡ്യ - പാകിസ്താന്‍ ലോകകപ്പ് ക്രികറ്റ് മത്സരത്തിന് മുന്നോടിയായി സുഹൃത്ത് വിരാട് കോഹ്‌ലിക്ക് ആശംസയറിയിച്ച് സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്; കളി കാണുമെന്നും ഉറപ്പ്

ഈ പോസ്റ്റ് ഷെയര്‍ ചെയ്ത് കോഹ്‌ലി മറുപടിയും നല്‍കി. നിങ്ങള്‍ കളി കാണുകയാണെങ്കില്‍ അധികമായി 100 മീറ്റര്‍ കൂടി ഓടാന്‍ തയാറെടുക്കുന്നുവെന്നാണ് പോസ്റ്റ് പങ്കുവെച്ച് കോഹ്‌ലി കുറിച്ചത്.

അഹ് മാദാബാദ് നരേന്ദ്ര മോദി മൈതാനത്ത് വെള്ളിയാഴ്ചയാണ് ക്രികറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ഇന്‍ഡ്യ- പാക് മത്സരം നടക്കുന്നത്. ലോകകപ്പില്‍ ഏഴുവട്ടമാണ് പാക് താരങ്ങള്‍ ഇന്‍ഡ്യന്‍ താരങ്ങളോട് പോരാടിയത്. എന്നാല്‍ ഒരിക്കല്‍ പോലും ഇന്‍ഡ്യന്‍ താരങ്ങളെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇന്‍ഡ്യ അഹ് മദാബാദിലെ സ്റ്റേഡിയത്തിലിറങ്ങുക.

Keywords:  Virat Kohli’s PUMADive shot gets Usain Bolt geared up for India-Pak game, New Delhi, News, Virat Kohli, Usain Bolt, 'X' Platform, Cricket, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia