അടുത്ത മാസത്തില്‍ നടത്താനിരുന്ന വിവിധ സെര്വീസുകള് നിര്‍ത്തലാക്കി വിസ്താര
Jan 31, 2022, 18:50 IST
ന്യൂഡെല്‍ഹി: (www.kvartha.com 31.01.2022) അടുത്ത മാസത്തില്‍ നടത്താനിരുന്ന വിവിധ സെര്വീസുകള് വിസ്താര നിര്‍ത്തലാക്കിയതായി റിപോര്‍ട്. ചില സെര്വീസുകള് പുനഃക്രമീകരിക്കുകയും ചെയ്തു. യാത്രക്കാരുടെ കുറവാണ് നടപടിക്ക് കാരണമെന്നാണ് വിവരം.
കോവിഡ് മൂന്നാം തരംഗം പൊട്ടിപ്പുറപ്പെട്ടതോടെ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായത്. വിവിധ സംസ്ഥാന സര്കാരുകള് നിയന്ത്രണണങ്ങള്‍ ഏര്പെടുത്തുന്നുണ്ടെന്നും വിസ്താര വാക്താവ് പറയുന്നു. യാത്രക്കാര്‍ക്ക് വേണ്ടി പരമാവധി സെര്വീസുകള് നടത്താന്‍ ശ്രമിക്കുമെന്ന് വിസ്താര അധികൃതര്‍ വ്യക്തമാക്കി.

ഇതിനുപുറമെ മാര്ച് 31 വരെയുള്ള യാത്രാ ബുകിങില്‍ ഒരു തവണ റീഷെഡ്യൂള്‍ ചെയ്താല്‍ ഇനി പണം നല്‍കേണ്ടെന്നും ഒന്നില്‍ കൂടുതല്‍ തവണ റീഷെഡ്യൂള്‍ ചെയ്താല്‍ മാത്രമേ അധിക തുക നല്‍കേണ്ടതുള്ളു എന്നും വിസ്താര വ്യക്തമാക്കി. നടപടിയില്‍ പ്രതിഷേധിച്ച് നിരവധി യാത്രക്കാരാണ് രംഗത്തെത്തിയിരിക്കുന്നത്.
Keywords: New Delhi, News, National, Flight, Cancelled, COVID-19, Vistara, Passengers, Report, Vistara Cancels Several Flights For February.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.