Vistara | ദുബൈയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രികരെ അന്താരാഷ്ട്ര ടെര്‍മിനലില്‍ എത്തിക്കേണ്ടതിന് പകരം ആഭ്യന്തര ടെര്‍മിനലില്‍ എത്തിച്ചു; സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ഖേദപ്രകടം നടത്തി വിസ്താര; മനഃപൂര്‍വമല്ലാത്ത അശ്രദ്ധയാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും വിശദീകരണം
Feb 5, 2024, 17:51 IST
മുംബൈ: (KVARTHA) ദുബൈയില്‍ നിന്ന് മുംബൈയിലേക്കുള്ള വിസ്താര വിമാനത്തിലെ യാത്രികരെ വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനലില്‍ എത്തിക്കേണ്ടതിന് പകരം ആഭ്യന്തര ടെര്‍മിനലില്‍ എത്തിച്ച സംഭവത്തില്‍ ഖേദപ്രകടനം നടത്തി വിസ്താര എയര്‍ലൈന്‍സ്. ഇത്തരം 'അബദ്ധം' ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കംപനിയുടെ ഭാഗത്തുനിന്നുണ്ടായത് മനഃപൂര്‍വമല്ലാത്ത അശ്രദ്ധയാണെന്നും അതുമൂലം യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും വിസ്താര അറിയിച്ചു.
വിമാനത്താവളത്തിലെ സുരക്ഷാ ഏജന്‍സികളുമായും അനുബന്ധ അധികൃതരുമായും സഹകരിച്ച് കംപനിയുടെ ഉദ്യോഗസ്ഥര്‍ പ്രശ്നം പരിഹരിച്ചതായും വിസ്താര വ്യക്തമാക്കി. ആഭ്യന്തര ടെര്‍മിനലില്‍ എത്തിച്ചേര്‍ന്ന യാത്രികര്‍ക്ക് അന്താരാഷ്ട്ര ആഗമന നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായും വിമാന കംപനി അറിയിച്ചു.
വിമാനത്താവളത്തിലുണ്ടായ സുരക്ഷാവീഴ്ചയെ സംബന്ധിച്ച് സാമൂഹികമാധ്യമത്തില്‍പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഫെബ്രുവരി നാലിന് UK 202 വിമാനത്തിലെത്തിയ യാത്രക്കാര്‍ക്കാണ് ദുരനുഭവമുണ്ടായത്. ഇമിഗ്രേഷന്‍ നടപടികളോ കസ്റ്റംസ് പരിശോധനയോ നടത്താതെ യാത്രക്കാരെ ആഭ്യന്തര ടെര്‍മിനല്‍ കടക്കാന്‍ അനുവദിക്കുകയും ലഗേജ് ബെല്‍റ്റിലേക്കെത്തിക്കുകയും ആയിരുന്നു.
സംഭവം സംബന്ധിച്ച് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി( BCAS) ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. ഭാവിയില്‍ ഇത്തരത്തിലുള്ള വീഴ്ചകള്‍ സംഭവിക്കാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിസ്താര ഉറപ്പുനല്‍കിയതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ടുചെയ്തു.

Keywords: Vistara's Dubai flight passengers 'erroneously' taken to Mumbai airport domestic terminal, Mumbai, News, Vistara's Dubai Flight, Passengers, Mumbai Airport, Erroneously, Domestic Terminal, Social Media, Report, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.