Vitamin | വിറ്റാമിന് ബി 12 കുറയുന്നതുമൂലമുണ്ടാകുന്ന അസുഖങ്ങളും പ്രതിരോധ മാര്ഗങ്ങളും
Apr 7, 2024, 21:13 IST
കൊച്ചി: (KVARTHA) വിറ്റാമിനുകൾ നമ്മുടെ ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തനത്തിന് പ്രധാന പങ്ക് വഹിക്കുന്നു. എല്ലാ വിറ്റാമിനുകളും നമുക്ക് ആവശ്യമാണ്. അതിന്റെ അഭാവം മൂലം വലിയ പ്രശ്നങ്ങളാണ് നേരിടേണ്ടി വരിക. വിറ്റാമിൻ ബി 12 ഉം ശരീരത്തിന് പ്രധാനമാണ്. ആരോഗ്യം നിലനിർത്താനും ശാരീരിക പ്രവർത്തനം മെച്ചപ്പെടുത്താനും ഇത് അത്യാവശ്യമാണ്. രക്തചക്രമണം മുതൽ മെറ്റബോളിസം വരെ വിറ്റാമിൻ ബി 12 നിലനിർത്തുന്നു.
ഈ വിറ്റാമിന്റെ തോത് കുറയുമ്പോൾ നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരാം. ശരീര അവയവങ്ങളിൽ മരവിപ്പ് വിറ്റാമിൻ ബി 12 കുറവിന്റെ ലക്ഷണമാണ്. എത്ര ഉറങ്ങിയാലും തൃപ്തി വരാതെ ക്ഷീണം അനുഭവപ്പെടുന്നതും ഇതിന്റെ കുറവാണ് സൂചിപ്പിക്കുന്നത്. കോശങ്ങൾക്കുള്ളിലെ ഊർജോൽപാദനത്തിന് ബി വിറ്റാമിനുകൾ അനിവാര്യമാണ്. ഇവ കുറയുമ്പോൾ ക്ഷീണവും അലസതയും അനുഭവപ്പെടുന്നു. നാഡികളുടെ ശരിയായ പ്രവർത്തനത്തിനും ഇത് പ്രധാന പങ്ക് വഹിക്കുന്നു.
ഹൃദയ ആരോഗ്യം മെച്ചപ്പെടുത്താനും ബി 12 ആവശ്യമാണ്. ഹൃദയമിടുപ്പുകൾ വേഗത്തിലാക്കാനും വിറ്റാമിൻ ബിയുടെ കുറവ് കാരണമായേക്കാം. ഹൃദയ പ്രവർത്തനങ്ങളുടെ പ്രധാന പങ്ക് വഹിക്കുന്ന വിറ്റാമിനാണിത്. പതിവായി വായ്പുണ്ണ് ഉണ്ടാകുന്നത് ബി വിറ്റാമിനുകളുടെ പ്രത്യേകിച്ച് ബി 2 (റൈബോഫ്ലേവിൻ), ബി 3 (നിയാസിൻ) എന്നിവയുടെ കുറവിന്റെ ലക്ഷണമായി കണക്കാക്കുന്നു. വിറ്റാമിനുകളുടെയും പ്രതിരോധശേഷിയുടെയും കുറവ് കൊണ്ടും മറ്റു കാരണങ്ങൾ കൊണ്ടും വായ്പുണ്ണ് വരാൻ സാധ്യത കൂടുതലാണ്.
ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ പിന്തുണയ്ക്കാൻ വിറ്റാമിൻ ബി 12 അത്യാവശ്യമാണ്. ചുവന്ന രക്താണുക്കളുടെ ഉൽപാദനം കുറയുന്നത് അനീമിയയ്ക്ക് വഴിയൊരുക്കും. ടിഷ്യൂകളിലേക്ക് ഓക്സിജൻ എത്തിക്കാൻ ആവശ്യമായ ചുവന്ന രക്താണുക്കൾ ഇല്ലെങ്കിൽ ശ്വാസതടസം ഉണ്ടാകാനും ഈ വിറ്റാമിനുകളൂടെ സാന്നിധ്യം കുറയുന്നത് മൂലം കാരണമാകുന്നു. ക്ഷീണം, ബലഹീനത, വിളറിയ ചർമ്മം തുടങ്ങിയ വിളർച്ചയുടെ ലക്ഷണങ്ങൾ എല്ലാം ഈ വിറ്റാമിന്റെ അഭാവമാണ് സൂചിപ്പിക്കുന്നത്. മലബന്ധവും മറ്റ് ദഹന പ്രശ്നങ്ങളും ബി വിറ്റാമിനുകളുടെ കുറവ് കാരണം ഉണ്ടായേക്കാം. ദഹന പ്രക്രിയയെ സാരമായി ബാധിക്കാനും ഇത് കാരണമാകും.
തലകറക്കം, പേശികളിലെ ബലഹീനത, പതിവ് ജോലികൾ ചെയ്യുന്നതിൽ പോലും പ്രയാസം എന്നിവയും ഈ വിറ്റാമിനുകളുടെ കുറവ് കാരണം സംഭവിക്കാം. കണ്ണുകളുടെ ആരോഗ്യത്തെയും വിറ്റാമിൻ ബി 12 ന്റെ കുറവ് ബാധിക്കുന്നു. കാഴ്ച മങ്ങൽ, കണ്ണിൻ്റെ ക്ഷീണം ഇവയെല്ലാം ഇതിന്റെ കുറവ് മൂലം ഉണ്ടായേക്കാം. വിറ്റാമിൻ ബി 12 ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒരു പോഷകമായതിനാൽ ഇവയടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്.
മുട്ടയിൽ വിറ്റാമിൻ ബി 12 നല്ല അളവിൽ അടങ്ങിയിട്ടുണ്ട്. ഒരു മുട്ടയിൽ 1.5 മൈക്രോഗ്രാം വിറ്റാമിൻ ബി 12 അടങ്ങിയിരിക്കുന്നു. മിക്ക മത്സ്യങ്ങളിലും വിറ്റാമിൻ ബി 12 അടങ്ങിയിട്ടുണ്ട്. സാമൺ, മത്തി, ട്യൂണ എന്നിവ നല്ല സ്രോതസുകളാണ്. ഒരു ഗ്ലാസ് പാലിൽ ഏകദേശം 1.1 മൈക്രോഗ്രാം വിറ്റാമിൻ ബി 12 ലഭിക്കും. തൈരിയിലും വിറ്റാമിൻ ബി 12 അടങ്ങിയിട്ടുണ്ട്. ചീസ് വിറ്റാമിൻ ബി 12 ന്റെ മറ്റൊരു നല്ല ഉറവിടമാണ്. ധാന്യങ്ങൾ, സോയ പാൽ പോലുള്ള ചില ഭക്ഷണങ്ങൾ വിറ്റാമിൻ ബി 12 കൂട്ടിച്ചേർത്ത് വിപണിയിൽ ലഭ്യമാണ്.
ഒരു വ്യക്തിക്ക് ദിവസേന എത്ര വിറ്റാമിൻ ബി 12 ആവശ്യമാണ്?
ഓരോ വ്യക്തിക്കും ആവശ്യമായ വിറ്റാമിൻ ബി 12 യുടെ അളവ് പ്രായം അനുസരിച്ച് വ്യത്യാസപ്പെടുന്നു.
കുട്ടികൾ (1-3 വയസ്) - 0.9 മൈക്രോഗ്രാം
കുട്ടികൾ (4-8 വയസ്) - 1.2 മൈക്രോഗ്രാം
കുട്ടികൾ (9-13 വയസ്) - 1.8 മൈക്രോഗ്രാം
കൗമാരക്കാർ (14-18 വയസ്) - 2.4 മൈക്രോഗ്രാം
മുതിർന്നവർ (19 വയസ്സ് മുതൽ) - 2.4 മൈക്രോഗ്രാം
ഗർഭിണികൾ - 2.6 മൈക്രോഗ്രാം
മുലയൂട്ടുന്ന അമ്മമാർ - 2.8 മൈക്രോഗ്രാം

Keywords: News, News-Malayalam-News, National, National-News, Health, Health-News, Vitamin B12: Uses, Benefits, and Food Sources.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.