ED raid | ഷവോമിക്കും ഓപോയ്ക്കും പിന്നാലെ വിവോയും കള്ളപ്പണം വെളുപ്പിക്കല്‍ വിവാദത്തില്‍: സ്ഥാപനത്തിന്റെ 44 ഓഫീസുകളില്‍ ഇഡി റെയ്ഡ് നടത്തി
Jul 6, 2022, 11:50 IST
ന്യൂഡെല്‍ഹി: (www.kvartha.com) സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ വിവോയ്ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച രാജ്യത്തെ 44 സ്ഥലങ്ങളില്‍ പരിശോധന നടത്തി. 2020 പകുതിയോടെ ഉണ്ടായ ഇന്‍ഡ്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷം, ചൈനീസ് നിക്ഷേപങ്ങള്‍ക്കെതിരെ കേന്ദ്രസര്‍കാര്‍ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. 2020ല്‍ തന്നെ 300-ലധികം ചൈനീസ് ആപുകള്‍ നിരോധിക്കുകയും ഇന്‍ഡ്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള കച്ചവടക്കാരെ മുന്‍കൂര്‍ അനുമതിയില്ലാതെ ഏതെങ്കിലും പൊതുപദ്ധതികള്‍ക്കായി ലേലം വിളിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു.
സാമ്പത്തിക നിയമ ലംഘനം ആരോപിച്ച് ചൈനീസ് ടെലികോം ഹാന്‍ഡ്സെറ്റ് സ്ഥാപനങ്ങളിലും അവയുടെ സാധനങ്ങളുടെ നിര്‍മാതാക്കളുടെ ഓഫീസുകളിലും ഇഡിയും ആദായനികുതി വകുപ്പും പരിശോധന നടത്തി. വിവോയ്ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ (പിഎംഎല്‍എ) പ്രകാരം ഡെല്‍ഹി, ഉത്തര്‍പ്രദേശ്, മേഘാലയ, മഹാരാഷ്ട്ര തുടങ്ങി നിരവധി സംസ്ഥാനങ്ങളിലെ ഓഫീസുകളില്‍ പരിശോധന നടക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
അധികാരികളുമായി സഹകരിക്കുന്നുണ്ടെന്ന് വിവോ ഇന്‍ഡ്യ വക്താവ് പറഞ്ഞു. 'അന്വേഷണ സംഘത്തിന് ആവശ്യമായ എല്ലാ വിവരങ്ങളും നല്കാന് വിവോ തയ്യാറാണ്. ഉത്തരവാദിത്തമുള്ള കോര്‍പറേറ്റ് കംപനി എന്ന നിലയില്‍, നിയമങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,' വക്താവ് അറിയിച്ചു.
ജമ്മു കശ്മീര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിവോ ഏജന്‍സിയുടെ ഒരു വിതരണക്കാരനെതിരെ അടുത്തിടെ ഡെല്‍ഹി പൊലീസ് (ഇഒഡബ്ല്യു) എടുത്ത എഫ്ഐആര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഫയല്‍ ചെയ്തത്.
ഷെല്‍ അല്ലെങ്കില്‍ പേപര്‍ കംപനികള്‍ ഉപയോഗിച്ച് അനധികൃതമായി ഉണ്ടാക്കിയ പണം വെളുപ്പിക്കാന്‍ വ്യാജരേഖ ചമച്ചെന്നും ഈ 'കുറ്റകൃത്യത്തിലൂടെ ലഭിച്ച വരുമാനം' നികുതി വെട്ടിച്ചും എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളെ കബളിപ്പിച്ചും വിദേശത്തേക്ക് കടത്തുകയോ മറ്റ് ചില ബിസിനസുകളില്‍ നിക്ഷേപിക്കുകയോ ചെയ്തതായി ഇഡി സംശയിക്കുന്നു. വിദേശ പണ കൈമാറ്റ നിയമത്തിന്റെ (ഫെമ) ലംഘനം ആരോപിച്ച് ചൈനീസ് സ്മാര്‍ടഫോണ്‍ കംപനിയായ ഷവോമി ഇന്‍ഡ്യയുടെ 5,551 കോടി രൂപയുടെ നിക്ഷേപം പിടിച്ചെടുക്കാന്‍ ഏപ്രിലില്‍ ഇഡി ഉത്തരവിട്ടിരുന്നു. പിന്നീട്, ഷവോമിക്ക് കര്‍ണാടക ഹൈകോടതിയില്‍ നിന്ന് ഇടക്കാല ആശ്വാസ ഉത്തരവ് ലഭിച്ചു.
ഇന്‍ഡ്യയില്‍ നികുതി അടയ്ക്കേണ്ട വരുമാനം കുറയ്ക്കുന്നതിന് അകൗണ്ട് ബുകുകളില് കൃത്രിമം കാണിക്കുന്നതായി ആരോപിച്ച് ചൈനീസ് ടെലികോം ഉപകരണ നിര്‍മാണ കംപനിയായ ഹുവായിയുടെ സ്ഥാപനങ്ങളില്‍ ഫെബ്രുവരിയില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഷവോമി, വിവോ, ഓപോ എന്നിവയുള്‍പെടെ നിരവധി ചൈനീസ് സ്മാര്‍ട്ഫോണ്‍ കംപനികളുടെ ഓഫീസിലും അവയുടെ വിതരണക്കാരുടെയും ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളിലും കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രാജ്യത്തുടനീളം ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി, 6,500 കോടിയിലധികം രൂപയുടെ കണക്കില്‍ പെടാത്ത വരുമാനം കണ്ടെത്തിയതായി പിന്നീട് അവകാശപ്പെട്ടു. ഇന്‍ഡ്യന്‍ നികുതി നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘിച്ചാണ് ഈ പണം സൂക്ഷിച്ചിരുന്നതെന്നാണ് ആരോപണം.
മാര്‍കറ്റ് റിസര്‍ച് ആന്‍ഡ് അനാലിസിസ് സ്ഥാപനമായ ഐഡിസിയുടെ കണക്കനുസരിച്ച്, 2022ലെ ആദ്യ പാദത്തില്‍ 5.5 ദശലക്ഷം ഉപകരണങ്ങള്‍ കയറ്റുമതി ചെയ്ത ഇന്‍ഡ്യന്‍ സ്മാര്‍ട് ഫോണ്‍ സെഗ്മെന്റില്‍ വിവോയ്ക്ക് 15% വിപണി വിഹിതമുണ്ടായിരുന്നു. കൗണ്ടര്‍ പോയിന്റ് റിസര്‍ച് റിപോര്‍ട് അനുസരിച്ച്, 2022 മാര്ച് പാദത്തില്‍ രാജ്യത്തെ 10,000-20,000 രൂപ വില വിഭാഗത്തിലെ ഏറ്റവും മികച്ച 5ജി ബ്രാന്‍ഡായി വിവോ മാറി.
Keywords: Vivo under laundering cloud as ED raids firm's 44 offices, National, Newdelhi, News, Top-Headlines, Latest-News, ED, Black Money, Raid, Market, Company, Smart phone.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.