കോണ്‍ഗ്രസിന് ഇനി ആദര്‍ശത്തിന്റെ മുഖം; വി.എം.സുധീരന് കെപിസിസി പ്രസിഡന്റ്
Feb 10, 2014, 12:54 IST
ഡെല്‍ഹി: സംസ്ഥാന കോണ്‍ഗ്രസിന് ആദര്‍ശത്തിന്റെ മുഖം നല്കി വി എം സുധീരനെ പുതിയ കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്തു. എഐസിസി അധ്യക്ഷ സോണിയാഗാന്ധിയാണ് സുധീരനെ പുതിയ പ്രസിഡന്റായി നിയമിച്ചുകൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചത്.
എ ഐ സി സി സെക്രട്ടറി കൂടിയായ വി ഡി സതീശനെ ഉപാധ്യക്ഷനായി തെരഞ്ഞെടുത്തു. നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയനെ കെപിസിസി പ്രസിഡന്റാക്കാനായിരുന്നു കേരളത്തിലെ എ- ഐ ഗ്രൂപ്പുകള്‍ നിര്‍ദേശിച്ചത്. എന്നാല്‍ ആദര്‍ശ രാഷ്ട്രീയം കൈമുതലാക്കിയ വി എം സുധീരനെ പ്രസിഡന്റാക്കിക്കൊണ്ട് കോണ്‍ഗ്രസ് പുതിയ രാഷ്ട്രീയ തീരുമാനമാണ് എടുത്തിട്ടുള്ളത്.
രാഹുല്‍ ഗാന്ധിയുടെ ഉറച്ച പിന്തുണയാണ് സുധീരനെ പ്രസിഡന്റായി നിയമിക്കാനുള്ള പ്രധാന കാരണം. കോണ്‍ഗ്രസ് ഗ്രൂപ്പുകളുടെ താല്പര്യങ്ങളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് ഹൈക്കമാന്റ് പാര്‍ട്ടിയുടെ പ്രതിച്ഛായ നന്നാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുള്ളത്. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായതോടെയാണ് പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള ശ്രമം ഊര്‍ജിതമായത്.
ഏതാണ്ട് ഒരു മാസത്തോളമായി ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍
പാര്‍ട്ടിക്കുള്ളില്‍ സജീവമായിരുന്നു. പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും അനുസരിക്കുമെന്ന് സുധീരന് ഹൈക്കമാന്റ് നേതാക്കളെ സന്ദര്‍ശിച്ചശേഷം വ്യക്തമാക്കിയിരുന്നു.
പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ താല്പര്യം കൂടി പരിഗണിച്ചാണ് സുധീരനെ ഇപ്പോള്‍ കെ പി സി സി പ്രസിഡന്റായി നിയമിച്ചിരിക്കുന്നത്. ഉപാധ്യക്ഷനായി നിയമിച്ച വി ഡി സതീശനും കോണ്‍ഗ്രസിലെ ആദര്‍ശ രാഷ്ട്രീയത്തിന് വേണ്ടി നിലകൊള്ളുന്ന നേതാവാണ് .
പതിനായിരങ്ങളുടെ മഹാസംഗമം തീര്‍ത്ത് സഅദിയ്യ സനദ് ദാന സമ്മേളനത്തിന് ആവേശോജ്വല സമാപ്തി

Keywords: V.M.Sudheeran nomihnated as KPCC President, New Delhi, Sonia Gandhi, Rahul Gandhi, Ramesh Chennithala, National, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.