ന്യൂഡൽഹി: ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപം സംബന്ധിച്ച് ചർച്ചചെയ്യാൻ സർക്കാർ വോട്ടെടുപ്പിന് തയ്യാറാകുന്നു. കഴിഞ്ഞ ദിവസം വോട്ടെടുപ്പിനില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നെങ്കിലും ഡിഎംകെ വിഷയത്തിൽ കേന്ദ്രസർക്കാരിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വോട്ടെടുപ്പിന് നേതൃത്വം തയ്യാറാകുന്നത്. സർക്കാരിന്റെ തീരുമാനത്തെതുടർന്ന് കേന്ദ്രമന്ത്രി കമൽനാഥ് ഇന്ന് പ്രതിപക്ഷ നേതാക്കളായ സുഷമ സ്വരാജ്, അരുൺ ജെയ്റ്റ്ലി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
ലോക്സഭയില്‍ സ്പീക്കറും രാജ്യസഭയില്‍ ചെയര്‍മാനും വോട്ടെടുപ്പോടെയുള്ള ചര്‍ച്ച നടത്തണമെന്നു തീരുമാനിച്ചാല്‍ അനുകൂലിക്കാന്‍ ഇന്നലെ ചേര്‍ന്ന യുപിഎ നേതൃയോഗം തീരുമാനിച്ചു. സര്‍ക്കാരിനെ പുറത്തുനിന്നു പിന്തുണയ്ക്കുന്ന എസ്പി, ബിഎസ്പി പാര്‍ട്ടികള്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നേക്കും. ഇക്കാര്യത്തില്‍ ഉറപ്പുകിട്ടിയാല്‍ മിക്കവാറും ചൊവ്വാഴ്ച തന്നെ ചട്ടം 184 പ്രകാരം വോട്ടെടുപ്പോടെയുള്ള ചര്‍ച്ചയ്ക്കു വഴങ്ങിക്കൊണ്ടു പാര്ലമെന്റ്സ്തംഭനം ഒഴിവാക്കാനാണു സര്‍ക്കാരിന്റെ നീക്കം.
ചെറുകിട വ്യാപാരത്തിലെ വിദേശ നിക്ഷേപത്തോടു എതിര്‍പ്പുണ്ടെന്നും എങ്കിലും യുപിഎ സഖ്യകക്ഷിയെന്ന നിലയില്‍ സര്‍ക്കാരിനോടൊപ്പം വോട്ടുചെയ്യുമെന്നും ഡിഎംകെ നേതാവു ടി.ആര്. ബാലുവും കേരള കോണ്‍ഗ്രസ്-എം നേതാവ് ജോസ് കെ. മാണിയും ഇന്നലെ യോഗത്തില്‍ വ്യക്തമാക്കി.
പാര്‍ലമെന്റിലെ ഭൂരിപക്ഷത്തെക്കുറിച്ചു തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് യുപിഎ യോഗത്തിനുശേഷം പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് പറഞ്ഞു. യുപിഎ ഒറ്റക്കെട്ടാണെന്നും സ്പീക്കറുടെ ഏതു തീരുമാനത്തെയും സ്വാഗതം ചെയ്യുമെന്നും പാര്‍ലമെന്ററികാര്യമന്ത്രി കമല്‍നാഥ് അറിയിച്ചു. വോട്ടെടുപ്പിനോടു സര്‍ക്കാരിനു വിരോധമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ഏതു ചട്ടപ്രകാരം ചര്‍ച്ച വേണമെന്ന തീരുമാനം യുപിഎ ഏകോപനസമിതി സഭാധ്യക്ഷന്മാര്ക്കു വിട്ടു. പ്രധാന പാര്‍ട്ടികള്‍ക്കു വോട്ടെടുപ്പോടെ ചര്‍ച്ച വേണമെന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചില്ലറ വിപണനമേഖലയിലെ വിദേശനിക്ഷേപ പ്രശ്നത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ കടന്നാക്രമണത്തെ ഒന്നിച്ചു നേരിടാന്‍ യുപിഎ യോഗം തീരുമാനിച്ചു. ഈ ഉറപ്പിന്റെ കൂടി അടിസ്ഥാനത്തിലാണു വോട്ടെടുപ്പുണ്ടായാല്‍ വിജയിക്കാനുള്ള അംഗബലം സര്‍ക്കാരിനുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചത്.
SUMMERY: New Delhi: With the ally DMK firmly on its side, the government has indicated that it is ready for a vote in Parliament on foreign direct investment (FDI) in retail, signalling a possible end to the House logjam.
Keywords: National, BJP, NDA, Congress, Vote, FDI, Sushma Swaraj, Man mohan Singh, DMK, Support,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.