ഹെലികോപ്റ്റര്‍ അഴിമതി: ഇറ്റാലിയന്‍ കമ്പനിയുടെ കരാര്‍ സര്‍ക്കാര്‍ റദ്ദാക്കി

 


ന്യൂഡല്‍ഹി: ഇറ്റാലിയന്‍ കമ്പനിയായ ഫിന്മെക്കാനിക്കയുമായുണ്ടാക്കിയ കരാര്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. അതിവിശിഷ്ട വ്യക്തികള്‍ക്കായി ഹെലികോപ്ടറുകള്‍ വാങ്ങുന്നതിനുള്ള 4,000 കോടി രൂപയുടെ ഇടപാടില്‍ 362 കോടി രൂപ കോഴ നല്‍കപ്പെട്ടതായി കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കരാര്‍ മരവിപ്പിച്ചു.

ഹെലികോപ്ടര്‍ അഴിമതി പ്രശ്‌നം പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിക്കുമെന്നു ബിജെപിയും സിപിഎമ്മും പ്രഖ്യാപിച്ചതോടെ, അടുത്ത 21നു തുടങ്ങുന്ന ബജറ്റ് സമ്മേളനം പ്രക്ഷുബ്ധമാകുമെന്നു വ്യക്തമായി. ഹെലികോപ്ടര്‍ ഇടപാടില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുകയും അഴിമതി തെളിഞ്ഞാല്‍ കരാര്‍ റദ്ദാക്കുകയും ചെയ്യുമെന്നു പ്രതിരോധമന്ത്രി എ.കെ. ആന്റണി അറിയിച്ചിരുന്നു. വ്യോമസേനാ മുന്‍ മേധാവി എസ്.പി. ത്യാഗിയുടെ പങ്കിനെക്കുറിച്ച് അറിയില്ല. സിബിഐ അന്വേഷണം പൂര്‍ത്തിയായാലേ ഇക്കാര്യത്തില്‍ വ്യക്തത കിട്ടൂ. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ വിലനല്‍കേണ്ടിവരുമെന്നും ആന്റണി വ്യക്തമാക്കി. 
ഹെലികോപ്റ്റര്‍ അഴിമതി: ഇറ്റാലിയന്‍ കമ്പനിയുടെ കരാര്‍ സര്‍ക്കാര്‍ റദ്ദാക്കി

രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ വിവിഐപികളുടെ യാത്രയ്ക്ക് ഉപയോഗിക്കുന്ന എ.ഡബ്‌ള്യൂ 101 എന്ന അഗസ്ത വെസ്‌റ്‌ലാന്‍ഡ് ഹെലികോപ്ടറുകള്‍ വാങ്ങിയ ഇടപാടില്‍ അഴിമതി കണ്ടെത്തിയതിന്റെ വിശദാംശങ്ങള്‍ ഇറ്റലിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സിബിഐ അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞാല്‍, എത്ര വലിയ ഉന്നതന്‍ ഇതിനു പിന്നിലുണ്ടെങ്കിലും കര്‍ശന നടപടിയെടുക്കും. നിബന്ധനകള്‍ ലംഘിച്ച കമ്പനികള്‍ക്കെതിരേ ക്രിമിനല്‍ നടപടി സ്വീകരിക്കുകയും അവയെ കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്യും പത്രസമ്മേളനത്തില്‍ പ്രതിരോധമന്ത്രി പറഞ്ഞു. 12 അത്യാധുനിക ഹെലികോപ്ടറുകള്‍ക്ക് ഇന്ത്യയില്‍ നിന്ന് ഓര്‍ഡര്‍ നേടിയെടുക്കുന്നതിനായി 362 കോടി രൂപ കോഴയായി ഇറ്റാലിയന്‍ കമ്പനി നല്‍കിയതാണു കണ്ടെത്തിയത്. 

ഗീഡോ റാള്‍ഫ് ഹാഷ്‌കെ എന്നയാളാണ് ഇന്ത്യയുമായുള്ള ഇടപാടില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നതെന്ന് ഇറ്റലിയുടെ 64 പേജു വരുന്ന കുറ്റപത്രത്തില്‍ പറയുന്നു. ലണ്ടനിലുള്ള ക്രിസ്റ്റ്യന്‍ മൈക്കിള്‍ എന്ന പ്രതിരോധ ഇടനിലക്കാരന്‍ മുഖേനയാണ് ഇന്ത്യയിലും ഇറ്റലിയിലും ബന്ധപ്പെട്ടവര്‍ക്കു കോഴ നല്‍കിയതെന്നാണു റിപ്പോര്‍ട്ടുകള്‍.

New Delhi: The government has suspended payments to Italian defense giant Finmeccanica until the completion of a CBI probe, sources said, after allegations of corruption in the 4,000-crore deal for 12 helicopters for use by VVIPs like the Prime Minister.

Keywords:  New Delhi, Government, Suspended, Italian Company, CBI probe, Helicopter, Prime Minister, Congress, BJP, CBI investigation, Arrest, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia