സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ചെങ്കോട്ടയുടെ പ്രവേശന കവാടത്തില്‍ കൂറ്റന്‍ കണ്ടെയ്‌നറുകള്‍! സുരക്ഷ ചെങ്കോട്ടക്കോ മോദിക്കോ?

 


ന്യൂഡെൽഹി: (www.kvartha.com 08.08.2021) സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ചെങ്കോട്ടയുടെ പ്രവേശന കവാടത്തിൽ കൂറ്റൻ കണ്ടെയ്നറുകൾ സ്ഥാപിച്ച് ഡെൽഹി പൊലിസ്. സുരക്ഷ കാരണങ്ങൾ ഉയർത്തിക്കാട്ടിയാണ് കണ്ടെയ്നറുകൾ കൊണ്ട്  കൂറ്റൻ ഭിത്തി ഉയർത്തിയിരിക്കുന്നത്. 
ജനുവരി 26ന് റിപബ്ലിക് ദിനത്തിൽ കർഷകർ ട്രാക്ടർ റാലി നടത്തിയത് അക്രമാസക്തമായിരുന്നു. ഇനിയും ഒരു ഭാഗ്യപരീക്ഷണത്തിനില്ലെന്ന നിലപാടിലാണ് പൊലിസ്. ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന കണ്ടെയ്നറുകൾ പെയിൻ്റ് ചെയ്ത് മനോഹരമാക്കുമെന്നും പൊലിസ് പറഞ്ഞു. 

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ചെങ്കോട്ടയുടെ പ്രവേശന കവാടത്തില്‍ കൂറ്റന്‍ കണ്ടെയ്‌നറുകള്‍! സുരക്ഷ ചെങ്കോട്ടക്കോ മോദിക്കോ?

അടുത്തിടെയുണ്ടായ ഡ്രോൺ ആക്രമണം കൂടി പരിഗണിച്ചാണ് സുരക്ഷ ശക്തമാക്കുന്നത്. എല്ലാ വർഷവും സ്വാതന്ത്രദിനത്തിൽ ചെങ്കോട്ടയിൽ നിന്നാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുക. 

കാർഷീക നിയമ ഭേദഗതിയിലെ മൂന്ന് വകുപ്പുകൾക്കെതിരെയാണ് രാജ്യത്തെ കർഷകർ പ്രക്ഷോഭം നടത്തുന്നത്. 2020ലാണ് കേന്ദ്രസർകാർ കാർഷീക ബിൽ പാസാക്കിയത്.  2020 ആഗസ്ത് ഒൻപതിനാണ് കർഷക സംഘടനകൾ ഡെൽഹിയിൽ പ്രക്ഷോഭം ആരംഭിക്കുന്നത്. പഞ്ചാബിൽ നിന്നുള്ള കാർഷീക സംഘടനകളും കർഷകരുമാണ് പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവരിൽ ഭൂരിഭാഗവും. ഏതാണ്ട് അമ്പതോളം കാർഷീക സംഘടനകൾ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നുണ്ട്.   

SUMMARY: Sources in the Delhi police say this is also being done after the recent drone attacks.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia