മോഡി കിഷ്ത്വാറില്‍

 


കശ്മീര്‍: (www.kvartha.com 22.11.2014) നിയമസഭ തിരഞ്ഞെടുപ്പിന് 4 ദിവസം കൂടി അവശേഷിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി. കിഷ്ത്വാറില്‍ സംഘടിപ്പിച്ച പൊതുറാലിയില്‍ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തു. ഉച്ചയ്ക്ക് 12 മണിയോടെയാണ് മോഡി കിഷ്ത്വാറിലെത്തിയത്.

ആദ്യഘട്ട പോളിംഗില്‍ ഉള്‍പ്പെടുന്ന മണ്ഡലമാണ് കിഷ്ത്വാര്‍. ഇതാദ്യമായാണ് പ്രധാനമന്ത്രി കിഷ്ത്വാറിലെത്തുന്നത്. ജമ്മുകശ്മീരില്‍ 7 റാലികളിലാണ് നരേന്ദ്ര മോഡി പങ്കെടുക്കുക. നവംബര്‍ 25മുതലാണ് ജമ്മുകശ്മീരില്‍ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. അഞ്ച് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്.

മോഡി കിഷ്ത്വാറില്‍
മോഡി തരംഗം പരമാവധി പ്രയോജനപ്പെടുത്തി 44 സീറ്റുകളില്‍ കൂടുതല്‍ നേടാനുള്ള ശ്രമത്തിലാണ് ബിജെപി. ആകെ 87 സീറ്റുകളാണ് ജമ്മുകശ്മീര്‍ നിയമസഭയിലുള്ളത്.

ചെറു പ്രാദേശിക പാര്‍ട്ടികളുടേയും ആധുനീക വിഘടനവാദി നേതാക്കളുടേയും പിന്തുണ നേടി ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി.

SUMMARY: Prime Minister Narendra Modi will address a public rally in Kishtwar on Saturday, four days ahead of the Assembly polls in Jammu and Kashmir.

K eywords: Narendra Modi, PM Narendra Modi, Jammu and Kashmir, Election 2014, Jammu and Kashmir, Bharatiya Janata Party, BJP, Kishtwar, J&K Assembly poll
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia