Twin Sisters | ജനിച്ചതും വിവാഹം കഴിഞ്ഞതും ഒരേ ദിവസം; ഒടുവില്‍ ആണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതും ഒരേ ദിനത്തില്‍! പ്രസവത്തിന് പിന്നാലെ അപൂര്‍വ ഇരട്ടകള്‍ക്ക് മുഖ്യമന്ത്രി കെസിആര്‍ സമ്മാനവും നല്‍കി; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ചിത്രം
Apr 2, 2023, 16:43 IST
ഹൈദരാബാദ്: (www.kvartha.com) ഒന്നിച്ച് ജനിക്കുകയും ഒന്നിച്ച് വളരുകയും ചെയ്ത തെലങ്കാനയിലെ വാറങ്കലില്‍ നിന്നുള്ള ഇരട്ടകളുടെ വിവാഹം കഴിഞ്ഞതും ഒരേ ദിവസമായിരുന്നു. ഒടുവില്‍ സഹോദരിമാരായ ലളിതയും രമയും ഒരേ ആശുപത്രിയില്‍ ഒരേ ദിവസം ആണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മവും നല്‍കി വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. പിന്നാലെ ഇവര്‍ക്ക് മുഖ്യമന്ത്രി കെസിആര്‍ സമ്മാനവും അയച്ചു.
ദുഗ്ഗോണ്ടി തിമ്മാംപേട്ട ഗ്രാമത്തിലെ ബോന്തു സരയ്യയുടെയും കൊമാരമ്മയുടെയും മക്കളാണ് ലളിതയും രമയും. കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരുടെയും വിവാഹം. കോലന്‍പള്ളി ഗ്രാമത്തിലെ നാഗരാജുവുമായാണ് ലളിതയുടെ വിവാഹം കഴിഞ്ഞത്. തിമ്മംപേട്ടയിലെ ഗോലന്‍ കുമാറുമായി രമയുടെ വിവാഹം.
പ്രസവവേദന അനുഭവപ്പെട്ട രണ്ട് സ്ത്രീകളെ അഞ്ച് ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതികളെ പരിശോധിച്ചശേഷം സാധാരണ പ്രസവത്തിനായി കാത്തിരിക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് രണ്ടുപേര്‍ക്കും ഡോക്ടര്‍മാര്‍ സിസേറിയന്‍ നിര്‍ദേശിക്കുകയായിരുന്നു.
മാര്‍ച് അവസാന ദിനമായിരുന്നു ഇരുവരുടെയും പ്രസവം. യാദൃച്ഛികമായി മാര്‍ച് 30ന് നര്‍സമാപേട്ട് സര്‍കാര്‍ ആശുപത്രിയില്‍ ഇരുവരും ആണ്‍കുട്ടികള്‍ക്ക് ജന്മവും നല്‍കുകയായിരുന്നു. തുടര്‍ന്ന് നര്‍സാംപേട്ട് നിയമസഭാംഗം പെഡ്ഡി സുദര്‍ശന്‍ റെഡ്ഡി ആശുപത്രിയിലെത്തി 'കെസിആര്‍ കിറ്റ്' സമ്മാനിച്ചു.
Keywords: News, National, India, Hyderabad, CM, Twins, Birth, Hospital, Child, Local-News, Warangal: Twin sisters give birth to sons on same day, get KCR Kits.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.