പെഗാസസ് 25 കോടി രൂപയ്ക്ക് വാഗ്ദാനം ചെയ്‌തെങ്കിലും വാങ്ങിയില്ലെന്ന് മമത; ബംഗാള്‍ മുഖ്യമന്ത്രി ചാരസോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നെന്ന് ബി.ജെ.പി ആരോപിച്ചതിന് പിന്നാലെ ദീദിയുടെ വെളിപ്പെടുത്തല്‍
Mar 17, 2022, 22:23 IST
കൊല്‍കതത:(www.kvartha.com 17.03.2022) രാജ്യത്ത് ഏറെ വിവാദമായ ചാരസോഫ്റ്റ് വെയര്‍ പെഗാസസ് 25 കോടി രൂപയ്ക്ക് വാഗ്ദാനം ചെയ്‌തെങ്കിലും തന്റെ സര്‍കാര്‍ വേണ്ടെന്ന് വെച്ചെന്ന് ബാംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വെളിപ്പെടുത്തി. രാഷ്ട്രീയ എതിരാളികളുടെ രഹസ്യങ്ങളറിയാന്‍ ചാര സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 2016ല്‍ അധികാരത്തില്‍ വന്നതു മുതല്‍ മമത ബാനര്‍ജി പെഗാസസ് ഉപയോഗിക്കുന്നുണ്ടെന്ന് ബിജെപി നേതാവ് അനിര്‍ബന്‍ ഗാംഗുലി ആരോപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് അവരുടെ വെളിപ്പെടുത്തല്‍.
' അഞ്ച് വര്‍ഷം മുമ്പ് പെഗാസസ് വില്‍ക്കാനായി അവര്‍ ഞങ്ങളുടെ പോലീസ് വകുപ്പ് മേധാവികളെ കണ്ടിരുന്നു. പിന്നീട് എന്റെ അടുത്ത് വന്നു, ഞങ്ങള്‍ അത്തരം മെഷീനുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി'- മമത ബാനര്‍ജി പറഞ്ഞു.
'ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സുരക്ഷയ്ക്കും വേണ്ടിയാണ് ഇത് ഉപയോഗിച്ചിരുന്നെങ്കില്‍ കൊള്ളാമായിരുന്നു. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്.് ഉദ്യോഗസ്ഥര്‍രുടെയും ജഡ്ജിമാരുടെയും രഹസ്യങ്ങളറിയാനും അവര്‍ക്കെതിരെ ഉപയോഗിക്കാനും ഇത് ഉപയോഗിക്കുന്നു. ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യമാണിത്'- മമത ചൂണ്ടിക്കാട്ടി.
'തന്റെ ഫോണ്‍ ചോര്‍ത്തുന്നതായി കഴിഞ്ഞ ദിവസം ബാനര്‍ജി ആരോപിച്ചിരുന്നു. 'എന്റെ ഫോണ്‍ ടാപ് ചെയ്യപ്പെടുന്നു. നമ്മള്‍ എന്തെങ്കിലും സംസാരിച്ചാല്‍ അവര്‍ അറിയും. മൂന്ന് വര്‍ഷം മുമ്പ് എനിക്കും പെഗാസസ് വാങ്ങാന്‍ ഒരു ഓഫര്‍ വന്നിരുന്നു. പക്ഷേ ഞാന്‍ വാങ്ങിയില്ല. ആരുടെയും സ്വകാര്യതയില്‍ ഇടപെടുന്നതിനോട് യോജിപ്പില്ല. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുകയാണ് ലക്ഷ്യം. ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളും പെഗാസസ് വാങ്ങിയിരുന്നെന്നും' അവര്‍ പറഞ്ഞു.
പെഗാസസ് സ്‌പൈവെയര്‍ ഗവണ്‍മെന്റുകള്‍ക്ക് മാത്രമാണ് വില്‍ക്കുന്നത്. രാജ്യത്തെ പ്രതിപക്ഷ നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും മറ്റുള്ളവരെയും ലക്ഷ്യം വയ്ക്കാന്‍ ഉപയോഗിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് വലിയ രാഷ്ട്രീയ വിവാദമായിരുന്നു.
പെഗാസസ് വിതരണം ചെയ്യുന്ന എന്‍എസ്ഒയുടെ ഡാറ്റാബേസ് ചോര്‍ന്നിരുന്നു. അതില്‍ ഇന്‍ഡ്യയില്‍ നിന്നുള്ള 300 പ്രമുഖ വ്യക്തികളുടെ ഫോൾ കോളുകൾ ചോര്‍ത്തിയെന്ന് 2019-ല്‍ ദി വയര്‍ ഉള്‍പെടെയുള്ള മീഡിയ കണ്‍സോര്‍ഷ്യം വെളിപ്പെടുത്തി. എന്നാല്‍ എല്ലാ ഫോണുകളും ഹാക് ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചിട്ടില്ല.
രാഹുല്‍ ഗാന്ധി, സുപ്രീം കോടതി ജഡ്ജിമാര്‍, മന്ത്രിമാര്‍, മാധ്യമപ്രവര്‍ത്തകര്‍, പ്രതിപക്ഷ നേതാക്കള്‍ എന്നിവരുടെ ഫോണുകളാണ് ലക്ഷ്യം വയ്ക്കാന്‍ സാധ്യതയുള്ളത്. മാധ്യമപ്രവര്‍ത്തകര്‍, പ്രതിപക്ഷ രാഷ്ട്രീയക്കാര്‍, ജഡ്ജിമാര്‍, മറ്റ് പ്രമുഖര്‍ എന്നിവരെ നിരീക്ഷിക്കാനായി സ്‌പൈവെയര്‍ ഉപയോഗിക്കുന്നതായി ആരോപിച്ച് പലരും നല്‍കിയ ഒരു ഡസന്‍ ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. അതേസമയം ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചനയ്ക്കായി പെഗാസസ് സോഫ്റ്റ്വെയര്‍ വാങ്ങിയെന്ന ആരോപണം കേന്ദ്രസര്‍കാര്‍ നിഷേധിച്ചിരുന്നു.
< !- START disable copy paste -->

Keywords: News, National, Kolkata, Top-Headlines, Mamata Banerjee, Cash, Bangal, Chief Minister, BJP, Government, Rahul Gandhi, Supreme Court, Central Government, Pegasus Spyware, 25 Crore, Was Offered Pegasus Spyware For ? 25 Crore, Rejected It': Mamata Banerjee.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.