Playing Football | കൂട്ടുകാരനൊപ്പം ഫുട്ബോള്‍ തട്ടിക്കളിക്കാന്‍ കൂടുന്ന നായ്ക്കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍
Oct 12, 2022, 12:30 IST
മുംബൈ: (www.kvartha.com) സമൂഹ മാധ്യമങ്ങളില്‍ നിരവധി വീഡിയോകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. അവയില്‍ പലതും വൈറലാകുകയും ചെയ്യാറുണ്ട്. അതില്‍ കുട്ടികളുടെ വീഡിയോകളാണ് പലരും ഏറ്റെടുക്കാറുള്ളത്. അത്തരത്തില്‍ മനസിനെ സന്തോഷിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
കൊച്ചുകൂട്ടുകാരനൊപ്പം ഫുട്ബോള്‍ തട്ടിക്കളിക്കാന്‍ കൂടുന്ന നായ്ക്കുട്ടിയുടെ വീഡിയോ ആണിത്. ഇരുവരുടെയും ഫുട്ബോള്‍ കളി ഇതിനോടകം തന്നെ ആളുകള്‍ ഏറ്റെടുത്തുകഴിഞ്ഞു. Buitengebieden എന്ന ഉപയോക്താവ് ഒക്ടോബര്‍ പതിനൊന്നിന് ട്വിറ്ററില്‍ പങ്കിട്ട വീഡിയോ ഇതിനകം തന്നെ ലക്ഷക്കണക്കിനാളുകളാണ് കണ്ടുകഴിഞ്ഞത്.
കുട്ടി തട്ടിവിടുന്ന പന്ത് മുഖവും മുന്‍കയ്യുകളും ഉപയോഗിച്ച് നായ്ക്കുട്ടി തിരിച്ചു തട്ടിവിടുന്നതാണ് വീഡിയോയിലുള്ളത്. നിരവധിപേര്‍ ഇരുവരുടെയും കളിയെ 'ക്യൂട്നെസ് ഓവര്‍ലോഡഡ്' എന്നു വിശേഷിപ്പിച്ചു.
Keywords: Watch: Adorable Video Shows A Child Playing Football With A Dog, Mumbai, News, Football, Social Media, Video, Dog, National.Having fun together.. 😊 pic.twitter.com/KuLsWw2ZaB
— Buitengebieden (@buitengebieden) October 10, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.