Kanya Pujan | മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ വീട്ടില്‍ 'കന്യാപൂജ'; പെണ്‍കുട്ടികളുടെ മേല്‍ പൂക്കള്‍ ചൊരിയുകയും പാദങ്ങള്‍ കഴുകി തൊട്ട് നമസ്‌കരിക്കുകയും ചെയ്തു; നിരവധി ബിജെപി നേതാക്കള്‍ പങ്കെടുത്തു
Oct 23, 2023, 17:40 IST
ഭോപാല്‍: (KVARTHA) നവമിയോടനുബന്ധിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ വീട്ടില്‍ 'കന്യാപൂജ' നടന്നു. തിങ്കളാഴ്ച നടന്ന 300 ല്‍ അധികം പെണ്‍കുട്ടികളെ ആരാധിച്ച പൂജയില്‍ നിരവധി ബിജെപി നേതാക്കളാണ് പങ്കെടുത്തത്.
ശിവരാജ് ചൗഹാന്‍ പെണ്‍കുട്ടികളുടെ മേല്‍ പൂക്കള്‍ ചൊരിയുകയും അവരുടെ പാദങ്ങള്‍ കഴുകി തൊട്ടു നമസ്‌കരിക്കുകയും ചെയ്തു. പൂജയുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് സ്വന്തം കൈകൊണ്ട് മുഖ്യമന്ത്രി ഭക്ഷണം വാരി നല്‍കുകയും ചെയ്തു.
മധ്യപ്രദേശില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ സീറ്റ് നിഷേധിച്ചതില്‍ ബിജെപിയിലും കോണ്‍ഗ്രസിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. മധ്യപ്രദേശില്‍ കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവിനെ വളഞ്ഞ ബിജെപി പ്രാദേശിക നേതാക്കള്‍ സുരക്ഷ ഉദ്യോഗസഥനെ കയ്യേറ്റം ചെയ്തു.
ഭോപാലില്‍ നേതാവിന് സീറ്റ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ആസ്ഥാനത്ത് സീത്രീകള്‍ പ്രതിഷേധിച്ചു. 92 സീറ്റുകളില്‍ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ മധ്യപ്രദേശ് ബിജെപിയില്‍ ഉരുണ്ടുകൂടിയ അതൃപ്തി പൊട്ടിത്തെറിയിലേക്ക് വഴി മാറുകയാണ്. ജബല്‍പൂരില്‍ മുന്‍ മന്ത്രി ശരദ് ജെയിനിന്റെ അനുയായികളാണ് കേന്ദ്ര മന്ത്രിയെ തടഞ്ഞ് പാര്‍ടി ഓഫീസില്‍ വന്‍ പ്രതിഷേധം നടത്തിയത്.
മന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പമുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥനെ പ്രാദേശിക നേതാക്കള്‍ ചേര്‍ന്ന് കയ്യേറ്റം ചെയ്തു. ഒരു മണിക്കൂറോളമാണ് പാര്‍ടി ആസ്ഥാനത്ത് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സ്ഥാനാര്‍ഥിയെ മാറ്റിയില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കില്ലെന്നാണ് വിമതരുടെ ഭീഷണി.
മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പൂജയില്‍ ഭോപാല്‍ നോര്‍ത്, ഭോപാല്‍ സെന്‍ട്രല്‍, ഭോപാല്‍ സൗത് വെസ്റ്റ്, നരേല, ഹുജൂര്‍, ഗോവിന്ദ്പുര എന്നിവിടങ്ങളിലെ എല്ലാ അസംബ്ലി മണ്ഡലങ്ങളിലെയും ബിജെപി സ്ഥാനാര്‍ഥികള്‍ പങ്കെടുത്തു.
ശിവരാജ് ചൗഹാന്‍ പെണ്‍കുട്ടികളുടെ മേല്‍ പൂക്കള്‍ ചൊരിയുകയും അവരുടെ പാദങ്ങള്‍ കഴുകി തൊട്ടു നമസ്‌കരിക്കുകയും ചെയ്തു. പൂജയുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് സ്വന്തം കൈകൊണ്ട് മുഖ്യമന്ത്രി ഭക്ഷണം വാരി നല്‍കുകയും ചെയ്തു.
മധ്യപ്രദേശില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ സീറ്റ് നിഷേധിച്ചതില്‍ ബിജെപിയിലും കോണ്‍ഗ്രസിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. മധ്യപ്രദേശില്‍ കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവിനെ വളഞ്ഞ ബിജെപി പ്രാദേശിക നേതാക്കള്‍ സുരക്ഷ ഉദ്യോഗസഥനെ കയ്യേറ്റം ചെയ്തു.
ഭോപാലില്‍ നേതാവിന് സീറ്റ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ആസ്ഥാനത്ത് സീത്രീകള്‍ പ്രതിഷേധിച്ചു. 92 സീറ്റുകളില്‍ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ മധ്യപ്രദേശ് ബിജെപിയില്‍ ഉരുണ്ടുകൂടിയ അതൃപ്തി പൊട്ടിത്തെറിയിലേക്ക് വഴി മാറുകയാണ്. ജബല്‍പൂരില്‍ മുന്‍ മന്ത്രി ശരദ് ജെയിനിന്റെ അനുയായികളാണ് കേന്ദ്ര മന്ത്രിയെ തടഞ്ഞ് പാര്‍ടി ഓഫീസില്‍ വന്‍ പ്രതിഷേധം നടത്തിയത്.
മന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പമുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥനെ പ്രാദേശിക നേതാക്കള്‍ ചേര്‍ന്ന് കയ്യേറ്റം ചെയ്തു. ഒരു മണിക്കൂറോളമാണ് പാര്‍ടി ആസ്ഥാനത്ത് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സ്ഥാനാര്‍ഥിയെ മാറ്റിയില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കില്ലെന്നാണ് വിമതരുടെ ഭീഷണി.
ബൈതുല്‍ നഗാഡ, ചചൗര, ഷിയോപൂര്‍, സത്‌ന , ഉള്‍പെടെയുള്ള സംസ്ഥാനങ്ങളില്‍ പാര്‍ടിയില്‍ പ്രതിഷേധം ഉണ്ട്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ പട്ടികയില്‍ മൂന്ന് മന്ത്രിമാരടക്കമുള്ള 29 എംഎല്‍എമാര്‍ക്കാണ് ബിജെപി സീറ്റ് നിഷേധിച്ചിരിക്കുന്നത്.
Keywords: Watch: At ‘Kanya Pujan', Shivraj Chouhan feeds girls, washes their feet, Bhopal, News, Politics, Election, Religion, Kanya Pujan, Shivraj Chouhan, Chief Minister, Food, Washes, Feet, National News.यत्र नार्यस्तु पूज्यन्ते रमन्ते तत्र देवताः
— Shivraj Singh Chouhan (@ChouhanShivraj) October 23, 2023
मां, बहन और बेटी में देवी का वास होता है। इनके सम्मान के बिना कोई भी प्रदेश व देश आगे नहीं बढ़ सकता। अगर ये खुश रहेंगी तो ही मैया प्रसन्न होंगी और अपनी कृपा की वर्षा निरंतर हम सभी पर करती रहेंगी।
महानवमी के शुभ अवसर पर आज निवास पर… pic.twitter.com/pVxeFSYTxw
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.