Makeup | സ്റ്റേഡിയത്തില്‍ കളി കാണുന്നതിനിടെ ഭാര്യയെ മേകപ് ഇടാന്‍ സഹായിക്കുന്ന യുവാവ്; 'ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഭര്‍ത്താവ്' എന്ന് സോഷ്യല്‍ മീഡിയ; വീഡിയോ വൈറല്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങളുടെ വീഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ചിലപ്പോള്‍ ആരെങ്കിലും തന്റെ പ്രണയിനിയോട് വിവാഹാഭ്യര്‍ഥന നടത്തുന്നതോ അല്ലെങ്കില്‍ സ്റ്റേഡിയത്തിനകത്തെ തര്‍ക്കമോ ആയിരിക്കും ഇത്തരം വീഡിയോകളുടെ ഉള്ളടക്കം.

എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഭാര്യയെ മേകപിടാന്‍ സഹായിക്കുന്ന ഒരു ഭര്‍ത്താവിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഗുല്‍സാര്‍ സാഹിബ് എന്ന ട്വിറ്റര്‍ യൂസറാണ് വീഡിയോ പങ്കുവച്ചത്.

Makeup | സ്റ്റേഡിയത്തില്‍ കളി കാണുന്നതിനിടെ ഭാര്യയെ മേകപ് ഇടാന്‍ സഹായിക്കുന്ന യുവാവ്; 'ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഭര്‍ത്താവ്' എന്ന് സോഷ്യല്‍ മീഡിയ; വീഡിയോ വൈറല്‍

'ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഭര്‍ത്താവ്' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. സ്റ്റേഡിയത്തില്‍ തത്സമയം കളികാണുന്നതിനിടെ അടുത്തിരിക്കുന്ന ഭാര്യയെ മേകപിടാന്‍ സഹായിക്കുകയാണ് ഭര്‍ത്താവ്. ഭര്‍ത്താവ് കയ്യില്‍ പിടിച്ചിരിക്കുന്ന ഫോണിന്റെ മുന്‍വശത്തെ ക്യാമറ ഓണ്‍ചെയ്ത് അതില്‍ നോക്കി മേകപിടുകയാണ് ഭാര്യ.

ട്വിറ്ററിലെത്തി മണിക്കൂറുകള്‍ക്കകം തന്നെ വീഡിയോ വൈറലായി. വീഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. ഇത്തരം രീതികളോടുള്ള അനിഷ്ടം പലരും പ്രകടിപ്പിച്ചു. ഭര്‍ത്താവിന്റെ മുഖത്ത് താത്പര്യമില്ലായ്മ പ്രകടമാണെന്ന് പലരും കമന്റ് ചെയ്തു. പക്ഷേ, ഇത്തരം റൊമാന്‍സ് മനോഹരമാണെന്ന് കമന്റ് ചെയ്തവരും ഉണ്ട്.

Keywords: Watch: 'Husband Of The Year' Helps Wife With Makeup During Live Match, New Delhi, News, Social Media, Video, Criticism, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia