World Record | കഴുത്തുവരെയുള്ള ഐസ് കട്ടകള്‍ക്കിടയില്‍നിന്ന് ഗിനസ് വേള്‍ഡ് റെകോര്‍ഡ് നേടി 53-കാരന്‍; തരംഗമായി വീഡിയോ
Apr 23, 2024, 13:26 IST
ന്യൂഡെല്‍ഹി: KVARTHA) അഭിമാനകരമായ ഗിനസ് ബുക് ഓഫ് വേള്‍ഡ് റെകോര്‍ഡ്‌സിന് (ജിഡബ്ല്യുആര്‍) കീഴില്‍ രേഖപ്പെടുത്തുന്ന വൈവിധ്യമാര്‍ന്ന റെകോര്‍ഡുകള്‍ക്ക് അവസാനമില്ല. വര്‍ധിച്ചുവരുന്ന ഈ റെകോര്‍ഡുകളുടെ പട്ടികയിലേക്ക് അടുത്തിടെ ഒരു സാഹസിക പ്രവൃത്തികൂടി ചേര്‍ക്കപ്പെട്ടു. ഒരു പോളണ്ടുകാരനാണ്, ഐസ് പെട്ടിക്കുള്ളില്‍ നാല് മണിക്കൂറിലധികം സമയം ചെലവഴിച്ച ആദ്യ വ്യക്തിയായി പുതിയ റെകോര്‍ഡ് സ്ഥാപിച്ചത്.
പോളിഷ് വംശജനായ ലുകസ് സ്പൂനര്‍ എന്ന 53 കാരനാണ് നാല് മണിക്കൂറും രണ്ട് മിനിറ്റും നീണ്ടുനിന്ന റെകോര്‍ഡ് സ്വന്തമാക്കിയത്. 50 മിനിറ്റ് കൊണ്ട് അദ്ദേഹം മുന്‍ റെകോര്‍ഡായ, ഏറ്റവും കൂടുതല്‍ നേരം ഐസ് ക്യൂബുകള്‍ക്കിടയില്‍ ഇരുന്ന റെകോര്‍ഡും മറികടന്നു.
പ്രത്യേകം സജ്ജമാക്കിയ ഒരു പെട്ടിക്കകത്ത് ഐസ് കട്ടകള്‍ നിറച്ച് ലുകസ് സ്പൂനര്‍ കഴുത്തോളമാണ് മുങ്ങിക്കിടന്നത്. ഈ വിഭാഗത്തില്‍ ഇതുവരെയുള്ള റെകോര്‍ഡ് 50 മിനിറ്റായിരുന്നു. uinnessworldrecords -ന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ലുകസ് സ്പൂനര്‍ റെകോര്‍ഡ് തകര്‍ക്കുന്നതിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.

നിരവധി പേര്‍ നോക്കി നില്‍ക്കേ പൊതുസ്ഥലത്ത് ഒരുക്കിയ ഒരു ഗ്ലാസ് പെട്ടിയില്‍ നില്‍ക്കുന്ന ലുകസ് സ്പൂനറെ കാണാം. പിന്നാലെ അദ്ദേഹത്തിന് ചുറ്റുമായി ഐസ് ക്യൂബുകള്‍ നിറയ്ക്കുന്നു. തുടക്കത്തില്‍ അല്പം അസ്വസ്ഥതകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് മാറിയെന്ന് ഗിനസ് വേള്‍ഡ് റെകോര്‍ഡ്‌സിന്റെ പേജില്‍ പറയുന്നു. ഐസ് ബോക്‌സില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശരീര താപനില നിരന്തരം പരിശോധിക്കപ്പെട്ടു. നാല് മണിക്കൂറും രണ്ട് മിനിറ്റും കഴിഞ്ഞതിന് ശേഷമാണ് ബോക്‌സില്‍ നിന്നും ഐസുകള്‍ നീക്കം ചെയ്യുന്നത്.
ഇതിനിടെ സ്വിമിംഗ് വസ്ത്രങ്ങള്‍ മാത്രമാണ് അദ്ദേഹം ധരിച്ചിരുന്നത്. പല്ലുകള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നത് തടയാന്‍ അദ്ദേഹം മൗത്ത് ഗാര്‍ഡുകള്‍ ഉപയോഗിച്ചെന്ന് റിപോര്‍ടുകളില്‍ പറയുന്നുണ്ടെങ്കിലും ഇത് വീഡിയോയില്‍ കാണാനില്ല. വീഡിയോയ്ക്ക് നിരവധി പേരാണ് ആശ്ചര്യത്തിന്റെയും അഭിനന്ദനങ്ങളുടെയും കുറിപ്പുകളെഴുതിയത്.
Keywords: News, National, National-News, Guinness Book of World Records, World Record, Video, Social Media, Man, Stands, Inside, Ice Box, 4 Hours, Instagram, Watch: Man Stands Inside An Ice Box For 4 Hours To Set World Record.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.