Breathing Plants | സസ്യങ്ങള്‍ മനുഷ്യനെപ്പോലെ ശ്വസിക്കുമോ? പുതിയ കണ്ടെത്തലുമായി ഗവേഷകര്‍; സമൂഹ മാധ്യമങ്ങളെ അതിശയിപ്പിച്ച് ചെടി ശ്വാസോച്ഛ്വാസം എടുക്കുന്ന ദൃശ്യങ്ങള്‍; വൈറലായി വീഡിയോ

 




ന്യൂഡെല്‍ഹി: (www.kvartha.com) ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആരെയും അതിശയിപ്പിക്കുന്നു. മനുഷ്യരെ പോലെ തന്നെ സസ്യങ്ങളും ശ്വാസോച്ഛ്വാസം നടത്തുന്നതിന്റെ ഒരു വീഡിയോയാണ് വൈറലായി കൊണ്ടിരിക്കുന്നത്. കാലിഫോര്‍ണിയ സാന്‍ ഡീഗോ സര്‍വകലാശാലയിലെ ജീവശാസ്ത്രജ്ഞരാണ് ഗവേഷണത്തിനിടെ ഈ അത്ഭുതം ജനിപ്പിക്കുന്ന ക്ലോസ്-അപ് ക്ലിപ് പകര്‍ത്തിയത്. 

കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന് ക്രമീകരിക്കാന്‍ സസ്യങ്ങള്‍ എങ്ങനെയാണ് അവയുടെ വായ എന്നറിയപ്പെടുന്ന സ്റ്റോമാറ്റ എന്ന ഭാഗം ഉപയോഗിക്കുന്നത് എന്നാണ് ഈ വീഡിയോയിലൂടെ ജീവശാസ്ത്രജ്ഞര്‍ കണ്ടെത്താന്‍ ശ്രമിച്ചത്. 

കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ തോതനുസരിച്ച് സസ്യങ്ങള്‍ അവയുടെ സ്റ്റോമാറ്റ എങ്ങനെ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നു എന്നറിയുന്നത് അനുദിനം മാറുന്ന കാലാവസ്ഥാ പരിതസ്ഥിതിയില്‍ അനുയോജ്യമായ ശക്തമായ വിളകള്‍ ഉത്പാദിപ്പിക്കാന്‍ ശാസ്ത്രജ്ഞരെ സഹായിക്കുമെന്ന് നാഷണല്‍ സയന്‍സ് ഫൗന്‍ഡേഷന്‍ വക്താവ് ജാരെഡ് ഡാഷോഫ് ഇതുമായി ബന്ധപ്പെട്ട് പറഞ്ഞതായി ന്യൂയോര്‍ക് പോസ്റ്റ് റിപോര്‍ട് ചെയ്യുന്നു.

അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ സാന്ദ്രത വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍, ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നത് ഭാവിയില്‍ സസ്യജല ഉപയോഗത്തിന്റെ കാര്യക്ഷമതയ്ക്കും സഹായകമാകും എന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. 

Breathing Plants | സസ്യങ്ങള്‍ മനുഷ്യനെപ്പോലെ ശ്വസിക്കുമോ? പുതിയ കണ്ടെത്തലുമായി ഗവേഷകര്‍; സമൂഹ മാധ്യമങ്ങളെ അതിശയിപ്പിച്ച് ചെടി ശ്വാസോച്ഛ്വാസം എടുക്കുന്ന ദൃശ്യങ്ങള്‍; വൈറലായി വീഡിയോ


പുതിയ കണ്ടെത്തലില്‍ ഗവേഷകര്‍ സംതൃപ്തരാണ്. ഈ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ വിളകള്‍ സംരക്ഷിക്കപ്പെടുന്നതിന് ആവശ്യമായ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ആകും ഇനി നടക്കുകയെന്നും ഗവേഷക സംഘത്തില്‍പെട്ട ശാസ്ത്രജ്ഞര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഗോതമ്പ്, ചോളം, നെല്ല് തുടങ്ങിയവയ്ക്ക് മാറിവരുന്ന കാലാവസ്ഥാ പരിതസ്ഥിതിയില്‍ അതിജീവിക്കുക ഏറെ ദുഷ്‌കരമാണെന്നും അതിനാല്‍ ഈ വിളകളെ സംരക്ഷിക്കുന്നതിന് ആവശ്യമായ പുതിയ കാര്‍ഷിക കണ്ടുപിടുത്തങ്ങള്‍ നടത്തുന്നതിന് യുഎസ് നാഷണല്‍ സയന്‍സ് ഫൗന്‍ഡേഷന്റെ ധനസഹായത്തോടെയുള്ള ഈ പഠനം സഹായകമാകുമെന്നുമാണ് ഗവേഷകര്‍ കരുതുന്നത്.

Keywords:  News,National,India,New Delhi,Social-Media,Video,Top-Headlines,Researchers, Watch plants ‘breathing’ in magnified view with incredible detail
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia