Modi Roadshow | രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോധ്യയില്‍ വമ്പന്‍ റോഡ് ഷോയുമായി പ്രധാനമന്ത്രി; വഴിയരികില്‍ തടിച്ചുകൂടിയ ആളുകളെ കൈവീശി അഭിവാദ്യം ചെയ്തു; പൂക്കള്‍ വര്‍ഷിച്ചും മുദ്രാവാക്യങ്ങള്‍ മുഴക്കിയും ആരാധകര്‍
Dec 30, 2023, 15:43 IST
ലക്‌നൗ: (KVARTHA) രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോധ്യയില്‍ വമ്പന്‍ റോഡ് ഷോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിമാനത്താവളം മുതല്‍ റെയില്‍വേ സ്റ്റേഷന്‍ വരെയാണ് മോദി റോഡ് ഷോ നടത്തിയത്. വഴിയരികില്‍ തടിച്ചുകൂടിയ ആളുകളെ പ്രധാനമന്ത്രി കൈവീശി അഭിവാദ്യം ചെയ്തു.
ഒരു ഘട്ടത്തില്‍ വാഹനത്തിന്റെ ഡോര്‍ തുറന്ന്, എഴുന്നേറ്റുനിന്ന് പ്രധാനമന്ത്രി ആളുകളെ കൈവീശി. അവര്‍ പൂക്കള്‍ വര്‍ഷിക്കുകയും മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. വഴിയിലുടനീളം സാംസ്‌കാരിക സംഘങ്ങളുടെ പ്രകടനങ്ങള്‍ക്കും പ്രധാനമന്ത്രി സാക്ഷിയായി.
അയോധ്യയിലെ പുതുക്കിയ റെയില്‍വേ സ്റ്റേഷനും വിമാനത്താവളവും ഉദ്ഘാടനം ചെയ്യുന്നതിനാണ് പ്രധാനമന്ത്രി എത്തിയത്. രണ്ട് അമൃത് ഭാരത് ട്രെയിനുകളും ആറ് വന്ദേഭാരത് ട്രെയിനുകളും പ്രധാനമന്ത്രി ഫ് ളാഗ് ഓഫ് ചെയ്തു. ചില ട്രെയിനുകള്‍ വിര്‍ച്വലായാണ് ഫ് ളാഗ് ഓഫ് ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് അയോധ്യയില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മോദിയെ വരവേല്‍ക്കാന്‍ നഗരത്തിലെങ്ങും പൂക്കളും വര്‍ണചിത്രങ്ങളും നിരന്നു. രണ്ടു ദിവസമായി നഗരത്തിലുണ്ടായ കനത്ത മൂടല്‍മഞ്ഞിനെ അതിജീവിച്ചാണ് ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കിയത്. അയോധ്യ ജന്‍ക്ഷന്‍ റെയില്‍വേ സ്റ്റേഷന്റെ പേര് 'അയോധ്യ ധാം ജന്‍ക്ഷന്‍' എന്നു പുതുക്കി ഉത്തരവിറക്കിയിരുന്നു.
നഗരത്തില്‍നിന്ന് 15 കിലോമീറ്റര്‍ അകലെയാണു പുതിയ വിമാനത്താവളം. രണ്ട് പുതിയ അമൃത് ഭാരത്, ആറു പുതിയ വന്ദേ ഭാരത് ട്രെയിനുകളും മോദി ഫ് ളാഗ് ഓഫ് ചെയ്തു. നവീകരിച്ച നാല് റോഡുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. 2180 കോടി രൂപ ചെലവിലാണ് രാമക്ഷേത്രത്തിനു ചുറ്റുമുള്ള റോഡുകള്‍ നവീകരിച്ചിരിക്കുന്നത്.
ജനുവരി 22 ന് ആണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ കര്‍മ ചടങ്ങുകള്‍. എല്ലാ രാഷ്ട്രീയ പാര്‍ടികളേയും ഉദ് ഘാടനത്തിന് ക്ഷണിച്ചിട്ടുണ്ട്.

Keywords: Watch: PM Modi Greets People During Roadshow In Ayodhya, Lucknow, News, Railway Station, Airport, Politics, PM Modi Greets People, Ayodhya, Roadshow, Flag Off, Inauguration, National News.#WATCH | People shower flower petals on Prime Minister Narendra Modi as he holds a roadshow in Ayodhya, Uttar Pradesh
— ANI (@ANI) December 30, 2023
PM Modi will inaugurate the Maharishi Valmiki International Airport Ayodhya Dham, redeveloped Ayodhya Dham Railway Station, and flag off new Amrit Bharat… pic.twitter.com/b53mxsHFml
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.