സെല്‍ഫോണ്‍ ടവറില്‍ കുടുങ്ങിയ പൂച്ചയ്ക്ക് രക്ഷകരായി അഗ്‌നിശമന സേന
Mar 23, 2022, 17:02 IST
പൂനെ: (www.kvartha.com 23.03.2022) സെല്‍ഫോണ്‍ ടവറില്‍ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി അഗ്‌നിശമന സേന. ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് സുന്ദര്‍ കോര്‍ണര്‍ എന്ന കെട്ടിടത്തിന്റെ ടെറസിലെ ടവറില്‍ പൂച്ച കുടുങ്ങിയതായുള്ള വിവരം അഗ്‌നിശമന സേനയുടെ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കുന്നത്.
ഉടന്‍തന്നെ അഗ്‌നിശമനസേനാ സംഘവും മൃഗസംരക്ഷണ സന്നദ്ധപ്രവര്‍ത്തകരും സ്ഥലത്തെത്തി. അഗ്‌നിശമന സേനാംഗം ചന്ദ്രകാന്ത് ആനന്ദ ദാസ് ടവറിന് മുകളില്‍ കയറി. കയറും കൊട്ടയും ഉപയോഗിച്ച് പൂച്ചയെ രക്ഷപ്പെടുത്താനുള്ള രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടു. ഒടുവില്‍ പേടിച്ചരണ്ട പൂച്ചയെ അയാള്‍ പിടികൂടി താഴെയിറക്കി.
ഫയര്‍മാന്‍മാരായ ഇലാഹി ശെയ്ഖ്, രാജേഷ് കാംബ്ലെ, അംബാദാസ് ദരാഡെ, മഹേന്ദ്ര കുലാല്‍, പ്രതീക് ഗിര്‍മെ, ശഫീഖ് സയ്യിദ് എന്നിവരടങ്ങിയ അഗ്‌നിശമനസേനാ സംഘത്തിന് പൂച്ചയുടെ കുടുംബം നന്ദി പറഞ്ഞു.
ജനുവരി അവസാനവാരം പൂനെയിലെ ഘോര്‍പഡെ പേത്ത് പ്രദേശത്ത് തീപിടിച്ച കെട്ടിടത്തില്‍ കുടുങ്ങിയ 10 പേര്‍ഷ്യന്‍ പൂച്ചകളെയും പൂനെ അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷപ്പെടുത്തിയിരുന്നു.
Keywords: Watch: Pune fire brigade rescues cat stuck on cellphone tower, Pune, News, Video, Family, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.