Snake | ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഘേലിന്റെ വാര്‍ത്താ സമ്മേളനത്തിനിടയില്‍ പാമ്പ്; കൊല്ലരുതെന്നും പോകാന്‍ അനുവദിക്കണമെന്നും നിര്‍ദേശം

 


റായ്പൂര്‍: (www.kvartha.com) ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഘേലിന്റെ വാര്‍ത്താ സമ്മേളനത്തിനിടയില്‍ പാമ്പ്. മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെയാണ് പാമ്പ് പ്രത്യക്ഷപ്പെട്ടത്. ഇതോടെ അവിടെയുണ്ടായിരുന്നവര്‍ ഭയന്നുവിറച്ചു. പാമ്പിനെ ആക്രമിക്കാനും ചിലര്‍ മുതിര്‍ന്നു. എന്നാല്‍ മുഖ്യമന്ത്രി ഇടപെട്ട് അത് തടയുകയും കൊല്ലരുതെന്നും പോകാന്‍ അനുവദിക്കണമെന്നും നിര്‍ദേശിക്കുകയും ചെയ്തു.

Snake | ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഘേലിന്റെ വാര്‍ത്താ സമ്മേളനത്തിനിടയില്‍ പാമ്പ്; കൊല്ലരുതെന്നും പോകാന്‍ അനുവദിക്കണമെന്നും നിര്‍ദേശം

തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് ഒരു പ്ലാസ്റ്റിക് ബാഗ് കൊണ്ടുവന്ന് പാമ്പിനെ അതിനകത്താക്കി മറ്റൊരിടത്ത് കൊണ്ടുപോയി കളയാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. പാമ്പ് സ്ഥലം വിട്ടതോടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പാമ്പുകളെ കുറിച്ച് അദ്ദേഹം ചെറിയൊരു ക്ലാസ് എടുക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ മൃഗസ്‌നേഹത്തെ നിരവധിയാളുകള്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്.

Keywords:  WATCH: Snake Appears During Press Conference Of Bhupesh Baghel; CM Says ‘Pirpiti Hai, It Won’t Hurt’, Chhattisgarh, News, Snake Appears During Press Conference, Bhupesh Baghel, Chief Minister, Social Media, Politics, Media, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia