ഗംഗാനദിയില്‍ ചരക്ക് കപ്പല്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ 10 പേര്‍ മുങ്ങിമരിച്ചു; 12 ഓളം ട്രകുകളും വെള്ളത്തില്‍ പതിച്ചു; അപകടത്തിന് കാരണം അമിത ഭാരമെന്ന് നിഗമനം
Mar 25, 2022, 17:29 IST
പട്ന: (www.kvartha.com 25.03.2022) ഗംഗാനദിയില്‍ ചരക്ക് കപ്പല്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ 10 പേര്‍ മുങ്ങിമരിച്ചു. കപ്പലില്‍ ഉണ്ടായിരുന്ന 12 ഓളം ട്രകുകളും വെള്ളത്തില്‍ പതിച്ചു. അപകടത്തിന് കാരണം അമിത ഭാരമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ജാര്‍ഖണ്ഡിലെ സാഹെബ്ഗഞ്ചിനും ബിഹാറിലെ കതിഹാര്‍ ജില്ലയിലെ മണിഹാരിക്കും ഇടയിലാണ് അപകടം നടന്നത്.
പകല്‍ സമയങ്ങളില്‍ മാത്രമേ നദിയിലൂടെ യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ എന്നിരിക്കെ അതിന് വിരുദ്ധമായി രാത്രി കാലങ്ങളില്‍ കപ്പല്‍ ജാര്‍ഖണ്ഡിലെ സാഹേബ്ഗഞ്ചില്‍ നിന്ന് ബിഹാറിലെ മണിഹാരിയിലേക്ക് കടത്തുകയായിരുന്നുവെന്ന് ഡെപ്യൂടി കമിഷണര്‍ കുറ്റപ്പെടുത്തി. അപകടത്തെ തുടര്‍ന്ന് പത്ത് പേരെ കാണാതായതായും അദ്ദേഹം പറഞ്ഞു.
അപകടത്തെ കുറിച്ച് കപ്പലിന്റെ ക്യാപ്റ്റന്‍ അമര്‍ ചൗധരി പറയുന്നത്:
ഒരു ട്രകിന്റെ ടയറുകള്‍ കപ്പലില്‍ വച്ച് പൊട്ടി. ഇതോടെ അത് ചരിയുകയും നദിയിലേക്ക് മുങ്ങുകയുമായിരുന്നു. ഇതോടെ കപ്പലിലുണ്ടായിരുന്ന മറ്റ് ട്രകുകളും നദിയിലേക്ക് പതിച്ചതായും അദ്ദേഹം പറഞ്ഞു.
സ്റ്റീമറില്‍ 18 ട്രകുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ ആറെണ്ണത്തെ മാത്രമേ രക്ഷപ്പെടുത്താന്‍ കഴിഞ്ഞുള്ളൂ എന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സ്റ്റീമര്‍ കംപനിയിലെ ജീവനക്കാരന്‍ പ്രമോദ് പാസ്വാന്‍ പറഞ്ഞു. സാഹെബ്ഗഞ്ചില്‍ നിന്ന് കല്ല് ചിപ്പുകള്‍ കയറ്റിയ ട്രകുകളാണ് സ്റ്റീമറില്‍ കയറ്റിയതെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു.
Keywords: Watch video: Cargo vessel capsizes in Ganga river between Jharkhand and Bihar; over dozen trucks & persons feared drowned, Patna, Bihar, Boat Accident, Dead, Drowned, Police, National.#WATCH: Over a dozen people feared, drowned after #CargoVessel capsizes in #GangaRiver between Sahebganj in #Jharkhand and #Manihari in Katihar district of #Bihar #News #India pic.twitter.com/ao2dtsDz7e
— Free Press Journal (@fpjindia) March 25, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.