നൂറുകണക്കിനാളുകള്‍ നോക്കിനില്‍ക്കെ നടന്ന അരും കൊലയുടെ ദൃശ്യങ്ങള്‍! ഗുല്‍ബര്‍ഗയില്‍ നടന്നത് മുങ്ങിമരണമല്ല

 


ബാംഗ്ലൂര്‍: (www.kvartha.com 26.09.2015) കര്‍ണാടകയിലെ ഗുല്‍ബര്‍ഗ ജില്ലയില്‍ നടന്ന കൊലപാതക ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍. ആയിരക്കണക്കിനാളുകള്‍ നോക്കിനില്‍ക്കെ ഗണേശോല്‍സവത്തിനിടയിലാണ് കൊലപാതകം നടന്നത്.

ഒരു സ്വകാര്യ കമ്പനിയിലെ തൊഴിലാളിയായ മല്ലികാര്‍ജ്ജുനാണ് കൊല്ലപ്പെട്ടത്. ഒരു മൊബൈല്‍ ഫോണ്‍ ക്യാമറയിലാണ് കൊലപാതക ദൃശ്യങ്ങള്‍ പതിഞ്ഞത്. നാലുപേരടങ്ങുന്ന സംഘം മല്ലികാര്‍ജ്ജുനെ വെള്ളത്തില്‍ മുക്കികൊല്ലുന്നതാണ് ദൃശ്യങ്ങള്‍. ഗണേശ വിഗ്രഹം നദിയില്‍ മുക്കുന്നതിനിടയിലായിരുന്നു സംഭവം. എന്നാല്‍ ഇതാരും ശ്രദ്ധിച്ചില്ലെന്നാണ് റിപോര്‍ട്ട്.

നൂറുകണക്കിനാളുകള്‍ നോക്കിനില്‍ക്കെ നടന്ന അരും കൊലയുടെ ദൃശ്യങ്ങള്‍! ഗുല്‍ബര്‍ഗയില്‍ നടന്നത് മുങ്ങിമരണമല്ല

വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസ് കേസെടുത്ത അന്വേഷണമാരംഭിച്ചു. കൊലപാതകത്തിലേയ്ക്ക് നയിച്ച കാരണം വ്യക്തമല്ല.

ദൃശ്യങ്ങള്‍ കാണാം.

SUMMARY: Bangalore: Gulbarga district witness gruesome murder during Ganesh Visarjan festivities. One Mallikarjun, an employee of a private firm was murdered in front of thousands.

Keywords: Bangalore, Gilbarga, Video, Ganesh Visarjan,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia