ഓടുന്ന ട്രെയിനിന് മുകളില്‍ കയറി നിന്ന് യുവാവിന്റെ അഭ്യാസ പ്രകടനം; പോലീസ് തെരച്ചില്‍ ആരംഭിച്ചു

 


മുംബൈ: (www.kvartha.com 29.06.2016) ഓടുന്ന ട്രെയിനിന് മുകളില്‍ കയറി നിന്ന് അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ പോലീസ് തെരയുന്നു. മുംബൈയില്‍ ലോക്കല്‍ ട്രെയിനിന്റെ മുകളില്‍ കയറി നിന്ന് അഭ്യാസം കാണിച്ച വിരുതനെയാണ് റെയില്‍വേ പോലീസ് തെരയുന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

മറ്റൊരു ട്രെയിനിലെ യാത്രക്കാരനാണ് യുവാവിന്റെ അഭ്യാസ പ്രകടനങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ ഇട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സംഭവം നടന്നത് എവിടെയാണെന്നും എപ്പോഴാണെന്നും സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. 

മാത്രമല്ല പ്രചരിക്കുന്ന വീഡിയോ വ്യാജമാണോ എന്ന ആശങ്കയിലാണ് തങ്ങളെന്നും പോലീസ് പറയുന്നു. ഏതായാലും അന്വേഷണം തകൃതിയായി നടക്കുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ കാണാം.

ഓടുന്ന ട്രെയിനിന് മുകളില്‍ കയറി നിന്ന് യുവാവിന്റെ അഭ്യാസ പ്രകടനം; പോലീസ് തെരച്ചില്‍ ആരംഭിച്ചു


Also Read:
ചെമ്മനാട് - പെരുമ്പള സര്‍വ്വീസ് സഹകരണ ബാങ്കുകളിലും ലക്ഷങ്ങളുടെ മുക്കുപണ്ട തട്ടിപ്പ്

Keywords:  Watch: Youth performs extremely dangerous stunt atop Mumbai local train, Mumbai, Railway, Police, Media, Report, Video, Passenger, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia