Wayne Rooney | 'ഇതാണ് ശരിയായ സമയം'; ഡിസി യുനൈറ്റഡിന്റെ പരിശീലക സ്ഥാനം രാജിവച്ച് ഇന്‍ഗ്ലന്‍ഡിന്റെ മുന്‍ താരം വെയിന്‍ റൂണി
Oct 8, 2023, 18:10 IST
ന്യൂഡെല്‍ഹി: (KVARTHA) ഇന്‍ഗ്ലന്‍ഡിന്റെ മുന്‍ താരം വെയിന്‍ റൂണി, അമേരികന്‍ ഫുട്‌ബോള്‍ ലീഗായ ഡിസി യുനൈറ്റഡിന്റെ പരിശീലക സ്ഥാനം രാജിവച്ചു. പരസ്പര ധാരണയില്‍ റൂണി സ്ഥാനമൊഴിയുന്നുവെന്ന് പ്രസ്താവനയില്‍ ക്ലബ് പറയുന്നു.
ഇതാണ് ശരിയായ സമയം എന്ന് റൂണി പറഞ്ഞു. ടീം പ്ലേ ഓഫില്‍ പ്രവേശിക്കാതിരുന്നതിന് പിന്നാലെയാണ് റൂണി സ്ഥാനമൊഴിഞ്ഞത്. 'ടീമിന് പ്ലേ ഓഫ് യോഗ്യത നേടിക്കൊടുക്കാന്‍ ഞാന്‍ കഴിയുന്നത്ര ശ്രമിച്ചു. ഒരു കാര്യം കൊണ്ടല്ല ഇത് സംഭവിച്ചത്. ടൈമിങ് ആണ്.'- റൂണി പറഞ്ഞു.
തന്റെ പ്ലെയിങ് കരിയറിന്റെ അവസാന സമയത്ത് 2018ലും 19ലും താരം ഡിസി യുനൈറ്റഡില്‍ കളിച്ചിരുന്നു. ഇന്‍ഗ്ലീഷ് ക്ലബ് ഡെര്‍ബി കൗണ്ടിയുടെ പരിശീലകനായിരുന്ന റൂണി ക്ലബ് സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് 2022 ജൂണില്‍ സ്ഥാനമൊഴിഞ്ഞു. ഒരു മാസത്തിനുശേഷം താരം ഡിസി യുനൈറ്റഡിന്റെ പരിശീലകനായി ചുമതലയേല്‍ക്കുകയായിരുന്നു.
Keywords: News, National, National-News, Sports-News, New Delhi News, National News, Wayne Rooney, Resigned, DC United, Head Coach, Missing, Playoffs, Football, American, England International Footballer, Wayne Rooney resigns as DC United head coach after missing playoffs.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.