പണം മുടക്കാന്‍ തയ്യാറാണോ? എങ്കില്‍ നിങ്ങള്‍ക്കും സച്ചിനോടൊപ്പം അത്താഴവിരുന്നുണ്ണാം

 


മെല്‍ബണ്‍:  (www.kvartha.com 18/02/2015) സിഡ്‌നിയിലെ പ്രമുഖ ഹോട്ടല്‍ സച്ചിനൊപ്പം അത്താഴം കഴിക്കുന്നതിന് ആരാധകര്‍ക്ക് അവസരമൊരുക്കുകയാണ്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസത്തിനോടൊപ്പം അരമണിക്കൂര്‍ നീളുന്ന സൗഹൃദസംഭാഷണത്തിനും അത്താഴം കഴിക്കുന്നതിനും ഈ ഹോട്ടല്‍ ഈടാക്കാന്‍ തീരുമാനിച്ച തുക കേട്ടാലാരുമൊന്നു ഞെട്ടും. 1,500 മുതല്‍ 3,000 വരെ ആസ്‌ത്രേലിയന്‍ ഡോളറാണ് ലിറ്റില്‍ മാസ്റ്ററിനോടൊപ്പമുള്ള വിലപ്പെട്ട നിമിഷങ്ങള്‍ക്കായി ഹോട്ടല്‍ ഈടാക്കുന്നത്. ഇന്ത്യന്‍ രൂപ ഏകദേശം 76,000 രൂപ മുതല്‍ 1,46000 രൂപ വരെ വരുമിത്.

ഇന്ത്യ- സൗത്ത് ആഫ്രിക്ക മത്സരത്തിനുശേഷം ഫെബ്രുവരി 26നായിരിക്കും ആരാധകര്‍ക്കായി ഹോട്ടല്‍ ഇത്തരത്തിലൊരു അവസരം ഒരുക്കുന്നത്. വിവിഐപി യോടൊപ്പമുള്ള ഈ 'വിഐപി' ഡിന്നറിന് 60 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം ലഭിക്കുക.

നിരവധി ഇന്ത്യക്കാര്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം കാണാന്‍ ഓസ്‌ട്രേലിയയില്‍ എത്തിചേരാനുള്ള സാധ്യത കണക്കിലെടുത്താണ് ഹോട്ടല്‍ അധികൃതരുടെ ഈ തീരുമാനം. എട്ടു പേര്‍ക്കു വീതം ഇരിക്കാവുന്ന മേശകളാണ് വിരുന്നിനായി ഒരുക്കുന്നത്. അതിഥികളുടെ ഇഷ്ടമനുസരിച്ചായിരിക്കും വിഭവങ്ങള്‍. മുന്തിയ ഇനം മദ്യവും വൈനും ഭക്ഷണത്തിനൊപ്പം ലഭിക്കും.

പണം മുടക്കാന്‍ തയ്യാറാണോ? എങ്കില്‍ നിങ്ങള്‍ക്കും സച്ചിനോടൊപ്പം അത്താഴവിരുന്നുണ്ണാംപന്ത്രണ്ടു പേരെ ഉള്‍ക്കൊള്ളുന്ന മേശയിലായിരിക്കും സച്ചിന്‍ വിരുന്നിനിരിക്കുക. ഈ മേശയില്‍ നിന്നും വിരുന്നില്‍ പങ്കുചേരണമെങ്കില്‍ 3,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ നല്‍കണം. അരമണിക്കൂര്‍ നീളുന്ന വിരുന്നിനിടെ സച്ചിനുമായി ഇടപഴകുന്നതിനും ചോദ്യങ്ങള്‍ ഉന്നയിക്കാനും അതിഥികള്‍ക്ക് അവസരം ലഭിക്കും.

വിരുന്നിനിടെ സച്ചിന്‍ ഉപയോഗിച്ചിരുന്ന ചില സാധനങ്ങളുടെ ലേലം സംബന്ധിച്ച കരാറിലും ഒപ്പുവയ്ക്കും. സച്ചിന്റെ ഒപ്പുപതിച്ച ആത്മകഥയും അതിഥികള്‍ക്ക് ലഭിക്കും. വിരുന്നില്‍ നിന്ന് ലഭിക്കുന്ന പണം സച്ചിന്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കും. ലോകകപ്പ് ഫൈനല്‍ നടക്കുന്ന ദിവസം മെല്‍ബണിലും ഇത്തരമൊരു വിരുന്ന് സംഘടിപ്പിക്കാന്‍ സംഘാടകര്‍ ആലോചിക്കുന്നുണ്ട്.
Also Read:
  3 പേര്‍ക്ക് ഭ്രാന്തന്‍ കുറുക്കന്മാരുടെ കടിയേറ്റു
Keywords:  Sachin Tendulker, World Cup, Hotel, South Africa, India, Australia, Food, National






ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia