Sudha Murty | വോട് ചെയ്യാതെ സര്‍കാരിനെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ക്ക് അധികാരമില്ല; പൗരന്റെ കടമ നിര്‍വഹിക്കാന്‍ യുവാക്കളോട് ആവശ്യപ്പെട്ട് എഴുത്തുകാരി സുധ മൂര്‍ത്തിയും ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയും
May 10, 2023, 15:16 IST
ബെംഗ്ലൂര്‍: (www.kvartha.com) കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് പുരോഗമിക്കവെ പൗരന്‍മാരുടെ കടമ നിര്‍വഹിക്കാന്‍ യുവാക്കളോട് അഭ്യര്‍ഥിച്ച് എഴുത്തുകാരിയും പത്മ ഭൂഷന്‍ ജേതാവുമായ സുധ മൂര്‍ത്തിയും ഭര്‍ത്താവും ഇന്‍ഫോസിസ് സ്ഥാപകനുമായ നാരായണ മൂര്‍ത്തിയും.
വോടിംഗ് കേന്ദ്രത്തിലെത്തി വോട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇരുവരും. വോട് ചെയ്യാന്‍ യുവാക്കളെ പ്രോത്സാഹിപ്പിച്ച അവര്‍ യുവാക്കള്‍ നിര്‍ബന്ധമായും വോട് രേഖപ്പെടുത്തണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.
സുധാമൂര്‍ത്തിയുടെ വാക്കുകള്‍:
യുവാക്കള്‍ നിര്‍ബന്ധമായും വോട് രേഖപ്പെടുത്തണമെന്നാണ് ഞാന്‍ എല്ലായ്‌പ്പോഴും പറയാറുള്ളത്. എന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് സംസാരിക്കാനുള്ള അധികാരമുണ്ടാവുകയുള്ളൂ. വോട് രേഖപ്പെടുത്തിയില്ല എങ്കില്‍ നിങ്ങള്‍ക്ക് ജനാധിപത്യത്തെ കുറിച്ച് സംസാരിക്കാന്‍ ഒരു അധികാരവുമുണ്ടായിരിക്കില്ല. ഞങ്ങളെ നോക്കൂ...ഞങ്ങളൊക്കെ വൃദ്ധരാണ്.
എന്നാല്‍ ആറു മണിക്കുതന്നെ എഴുന്നേറ്റ് വോട് ചെയ്യാന്‍ ഇവിടെയെത്തി. ഞങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പഠിക്കാനുണ്ട്. ജനാധിപത്യത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് വോടെടുപ്പ്-സുധാമൂര്‍ത്തി പറഞ്ഞു.
വോട് ചെയ്യാന്‍ യുവാക്കളെ ഉപദേശിക്കേണ്ടത് മുതിര്‍ന്നവരുടെ ഉത്തരവാദിത്തമാണെന്നും അതാണ് മാതാപിതാക്കള്‍ ചെയ്തിരുന്നതെന്നും നാരായണ മൂര്‍ത്തിയും പ്രതികരിച്ചു. വോട് ചെയ്യാതെ സര്‍കാരിനെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ക്ക് അധികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച രാവിലെ ഏഴുമണിക്കാണ് കര്‍ണാടകയില്‍ വോടെടുപ്പ് തുടങ്ങിയത്. 13നാണ് വോടെണ്ണല്‍. 224 അംഗ നിയമസഭയിലേക്കായി 2615 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
Keywords: 'We Are Oldies, But': Sudha Murty To Young Voters As Karnataka Votes, Bengaluru, News, Politics, Karnataka, Election, Voters, Media, Parents, National.
വോടിംഗ് കേന്ദ്രത്തിലെത്തി വോട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇരുവരും. വോട് ചെയ്യാന്‍ യുവാക്കളെ പ്രോത്സാഹിപ്പിച്ച അവര്‍ യുവാക്കള്‍ നിര്‍ബന്ധമായും വോട് രേഖപ്പെടുത്തണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.
സുധാമൂര്‍ത്തിയുടെ വാക്കുകള്‍:
യുവാക്കള്‍ നിര്‍ബന്ധമായും വോട് രേഖപ്പെടുത്തണമെന്നാണ് ഞാന്‍ എല്ലായ്‌പ്പോഴും പറയാറുള്ളത്. എന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് സംസാരിക്കാനുള്ള അധികാരമുണ്ടാവുകയുള്ളൂ. വോട് രേഖപ്പെടുത്തിയില്ല എങ്കില്‍ നിങ്ങള്‍ക്ക് ജനാധിപത്യത്തെ കുറിച്ച് സംസാരിക്കാന്‍ ഒരു അധികാരവുമുണ്ടായിരിക്കില്ല. ഞങ്ങളെ നോക്കൂ...ഞങ്ങളൊക്കെ വൃദ്ധരാണ്.
എന്നാല്‍ ആറു മണിക്കുതന്നെ എഴുന്നേറ്റ് വോട് ചെയ്യാന്‍ ഇവിടെയെത്തി. ഞങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പഠിക്കാനുണ്ട്. ജനാധിപത്യത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് വോടെടുപ്പ്-സുധാമൂര്‍ത്തി പറഞ്ഞു.
ബുധനാഴ്ച രാവിലെ ഏഴുമണിക്കാണ് കര്‍ണാടകയില്‍ വോടെടുപ്പ് തുടങ്ങിയത്. 13നാണ് വോടെണ്ണല്‍. 224 അംഗ നിയമസഭയിലേക്കായി 2615 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
Keywords: 'We Are Oldies, But': Sudha Murty To Young Voters As Karnataka Votes, Bengaluru, News, Politics, Karnataka, Election, Voters, Media, Parents, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.