പഴയവൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ വെടിവച്ച് കൊന്നു; ശേഷം ഞങ്ങളാണ് ചെയ്തതെന്ന് കൂസലില്ലാതെ ഫേസ്ബുക്കില്‍ പോസ്റ്റ്
Nov 21, 2019, 12:25 IST
അമൃത്സര്‍: (www.kvartha.com 21.11.2019) പഞ്ചാബിലെ അമൃത്സറില്‍ യുവാവിനെ അതിദാരുണമായി വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ആ വിവരം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ച് ഗുണ്ടാസംഘം. പാണ്ഡോരി സ്വദേശി മന്‍ദീപ് സിംഗ് (26)നെയാണ് ബൈക്കിലെത്തിയ രണ്ട് അജ്ഞാതര്‍ വെടിവച്ച് കൊന്നത്.
കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഹര്‍വിന്ദര്‍ സിംഗ് സന്ദു എന്നയാള്‍ ബുധനാഴ്ച്ച ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു. പഴയ വൈരാഗ്യത്തിന്റെ പേരിലാണ് കൊലയെന്നും പോസ്റ്റില്‍ പറയുന്നു.
ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങവേയാണ് ആക്രമിച്ചത്. എട്ടു വെടിയുണ്ടകളാണ് മന്‍ദീപിന്റെ ദേഹത്ത് തുളച്ചുകയറിയത്. കൊലയാളികളെ തിരിച്ചറിയാന്‍ പോലീസ് ശ്രമിക്കുന്നതിനിടെയാണ് ഈ ഫെയ്സ്ബുക്ക് പോസ്റ്റ്.
'പാണ്ഡോരിയിലെ കൊല നടത്തിയത് ഞങ്ങളാണ്. ഞങ്ങളുടെ അന്തസ്സിനെ കരുതിയാണ് ഈ കൊല. 25 റൗണ്ട് വെടിയുതിര്‍ക്കാന്‍ കഴിയുമെങ്കില്‍ ഞങ്ങള്‍ 100 റൗണ്ട് വെടിയുതിര്‍ത്തിരിക്കും. ഭാവിയില്‍ ആരും ഇത്തരം തെറ്റ് ചെയ്യരുത്. ഇതേ വിധിതന്നെയായിരിക്കും അയാള്‍ക്കും കിട്ടുക. പോലീസ് നടപടിയെടുക്കണം. എന്നാല്‍ ഇതിന്റെ പേരില്‍ ഒരു നിരപരാധിയും കുടുങ്ങരുത്.' ഹര്‍വിന്ദര്‍ സിംഗ് സന്ദു പറയുന്നു.
ആക്രമണങ്ങള്‍ നടത്തിയ ശേഷം അതിന്റെ ക്രെഡിറ്റ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന ഗുണ്ടാസംഘത്തിന്റെ രീതി പഞ്ചാബില്‍ അസാധാരണമല്ല. ബട്ടാലയില്‍ നിന്നുള്ളതാണ് ഹര്‍വിന്ദര്‍ സിംഗ് സന്ദുവിന്റെ ഗുണ്ടാസംഘമെന്ന് പോലീസ് പറയുന്നു. പ്രതികള്‍ക്കായി തെരച്ചില്‍ പുരോഗമിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഹര്‍വിന്ദര്‍ സിംഗ് സന്ദു എന്നയാള്‍ ബുധനാഴ്ച്ച ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു. പഴയ വൈരാഗ്യത്തിന്റെ പേരിലാണ് കൊലയെന്നും പോസ്റ്റില്‍ പറയുന്നു.
ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങവേയാണ് ആക്രമിച്ചത്. എട്ടു വെടിയുണ്ടകളാണ് മന്‍ദീപിന്റെ ദേഹത്ത് തുളച്ചുകയറിയത്. കൊലയാളികളെ തിരിച്ചറിയാന്‍ പോലീസ് ശ്രമിക്കുന്നതിനിടെയാണ് ഈ ഫെയ്സ്ബുക്ക് പോസ്റ്റ്.
'പാണ്ഡോരിയിലെ കൊല നടത്തിയത് ഞങ്ങളാണ്. ഞങ്ങളുടെ അന്തസ്സിനെ കരുതിയാണ് ഈ കൊല. 25 റൗണ്ട് വെടിയുതിര്‍ക്കാന്‍ കഴിയുമെങ്കില്‍ ഞങ്ങള്‍ 100 റൗണ്ട് വെടിയുതിര്‍ത്തിരിക്കും. ഭാവിയില്‍ ആരും ഇത്തരം തെറ്റ് ചെയ്യരുത്. ഇതേ വിധിതന്നെയായിരിക്കും അയാള്‍ക്കും കിട്ടുക. പോലീസ് നടപടിയെടുക്കണം. എന്നാല്‍ ഇതിന്റെ പേരില്‍ ഒരു നിരപരാധിയും കുടുങ്ങരുത്.' ഹര്‍വിന്ദര്‍ സിംഗ് സന്ദു പറയുന്നു.
ആക്രമണങ്ങള്‍ നടത്തിയ ശേഷം അതിന്റെ ക്രെഡിറ്റ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന ഗുണ്ടാസംഘത്തിന്റെ രീതി പഞ്ചാബില്‍ അസാധാരണമല്ല. ബട്ടാലയില്‍ നിന്നുള്ളതാണ് ഹര്‍വിന്ദര്‍ സിംഗ് സന്ദുവിന്റെ ഗുണ്ടാസംഘമെന്ന് പോലീസ് പറയുന്നു. പ്രതികള്‍ക്കായി തെരച്ചില്‍ പുരോഗമിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
Keywords: News, National, India, Punjab, gang, Facebook, Police, Social Media, We Did It Says Punjab Gangster in Facebook Post
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.