ദുരിതത്തിലായവരെ സഹായിക്കാന്‍ സര്‍കാരിന് സ്വന്തമായി നോട്ടടിക്കുന്ന യന്ത്രമില്ല: കര്‍ണാടക മന്ത്രി കെ എസ് ഈശ്വരപ്പ
May 12, 2021, 14:19 IST
ബെംഗളൂറു: (www.kvartha.com 12.05.2021) സര്‍കാരിന് സ്വന്തമായി നോട്ടടിക്കുന്ന യന്ത്രമില്ലെന്ന് കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നു തൊഴിലില്ലാതെ ദുരിതത്തിലായ കുടുംബങ്ങള്‍ക്കു 10,000 രൂപ വീതം ധനസഹായം നല്‍കണമെന്ന പ്രതിപക്ഷ ആവശ്യത്തോട് പ്രതികരിച്ച് കര്‍ണാടക മന്ത്രി കെ എസ് ഈശ്വരപ്പ. പ്രതിപക്ഷ ആവശ്യത്തോട് ശിവമൊഗ്ഗയില്‍ വച്ചു പ്രതികരിക്കവെയാണ് 'ഞങ്ങള്‍ കറന്‍സി അച്ചടിച്ചിറക്കണോ' എന്നു മന്ത്രി ചോദിച്ചത്.
കോവിഡുമായി ബന്ധപ്പെട്ട് ആഴ്ചകള്‍ക്കിടെ വിവാദ പ്രസ്താവന നടത്തുന്ന രണ്ടാമത്തെ മന്ത്രിയാണ് ഈശ്വരപ്പ. ഇതിന് മുന്‍പ് അടച്ചിടലിനെ തുടര്‍ന്നു റേഷന്‍ ഭക്ഷ്യധാന്യം കൂടുതല്‍ അനുവദിക്കണമെന്ന് അപേക്ഷിച്ച കര്‍ഷകനോട് 'പോയി മരിക്കാന്‍' പറഞ്ഞ ഭക്ഷ്യവിതരണ മന്ത്രി ഉമേഷ് കട്ടിയുടെ പ്രസ്താവനയാണ് വ്യാപക വിമര്‍ശനത്തിനിടയാക്കിയത്. പിന്നീട് മുഖ്യമന്ത്രി യെഡിയൂരപ്പ കര്‍ഷകനോട് മാപ്പു പറയുകയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.