ഇന്റ­ലി­ജന്‍­സ് റി­പോര്‍­ട്ട് ര­ണ്ട്­ദിവ­സം മു­മ്പ് ല­ഭി­ച്ചി­രുന്നു: ഷിന്‍ഡെ

 


ഹൈദരാബാദ്: രാ­ജ്യ­ത്തെ പ്രധാ­ന ന­ഗ­ര­ങ്ങ­ളി­ലട­ക്കം പ­ല­സ്ഥ­ല­ങ്ങ­ളിലും സ്‌ഫോടനം ഉണ്ടാകുമെന്ന് രണ്ടു ദിവസം മുന്‍പ് ഇന്റലിജന്‍സ് റിപോര്‍ട്ട് ലഭിച്ചിരുന്നുവെന്ന്­ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു. എന്നാല്‍, ഏത് നഗരത്തിലാണ് ആക്രമണം നടക്കുകയെന്ന് ഇന്റലിജന്‍സ് റിപോര്‍ട്ടില്‍ വ്യക്തമായി വിവരം ലഭിച്ചിരു­ന്നില്ല. റി­പോര്‍­ട്ട് സം­ബ­ന്ധി­ച്ച് എല്ലാ­സം­സ്ഥാ­ന­ങ്ങള്‍ക്കും നിര്‍­ദേശം നല്‍­കി­യി­രു­ന്നു. എന്നാല്‍ സ്‌ഫോടനം തടയാന്‍ കഴിഞ്ഞില്ലെ­ന്നും ഷിന്‍­ഡെ വ്യ­ക്ത­മാക്കി.

ഇന്റ­ലി­ജന്‍­സ് റി­പോര്‍­ട്ട് ര­ണ്ട്­ദിവ­സം മു­മ്പ് ല­ഭി­ച്ചി­രുന്നു: ഷിന്‍ഡെഅ­തേ­സമ­യം സ്‌­ഫോടനത്തില്‍ 12പേര്‍ മ­രി­ച്ച­തായി ആഭ്യന്തര മന്ത്രാല­യം സ്ഥി­രീ­ക­രി­ച്ചു. മ­ര­ണ സം­ഖ്യ ഇ­നിയും ഉ­യര്‍­ന്നേ­ക്കാം. സ്‌ഫോ­ട­നത്തിന്റെ ഉ­ത്ത­ര­വാ­ദിത്വം ആരും ഇ­തുവ­രെ ഏ­റ്റെ­ടു­ത്തി­ട്ടി­ല്ല. സ്‌­ഫോ­ട­ന­ത്തി­ന്റെ പൂര്‍­ണ അ­ന്വേഷ­ണം എന്‍.ഐ.എ­ക്ക് കൈ­മാ­റി­യ­തായും ആ­ഭ്യ­ന്ത­ര­മന്ത്രി പ­റ­ഞ്ഞു.

സ്‌­ഫോ­ട­ന­ത്തി­ന് പി­ന്നില്‍ തീ­വ്ര­വാ­ദി സം­ഘ­ട­ന­ക­ളെ­യാ­ണ് ആ­ഭ്യ­ന്ത­ര­മ­ന്ത്രാല­യം സം­ശ­യി­ക്കു­ന്നത്. അ­ഫ്‌­സല്‍ ഗു­രു­വി­ന്റെ­യും, അ­ജ്­മല്‍ ക­സ­ബി­ന്റെയും വ­ധ­ശി­ക്ഷ­യ്­ക്ക് ശേ­ഷം കാ­ശ്­മീ­രില്‍ സു­ര­ക്ഷ വര്‍­ധി­പ്പി­ച്ചി­രുന്നു. എ­ന്നാല്‍ മ­റ്റു സം­സ്ഥാ­ന­ങ്ങ­ളില്‍ ക­ന­ത്ത സു­ര­ക്ഷ ഏര്‍­പെ­ടു­ത്തി­യി­ല്ലെന്നും അ­ദ്ദേ­ഹം കൂ­ട്ടി­ച്ചേര്‍­ത്തു. 


Keywords : Haidrabad, Bomb Blast, National, Intelligence Report, Susheel Kumar Shinde, States, Cities, N.IA, Afzal Guru, Ajmal Kasab, Kvartha, Kerala Vartha, Malayalam News, National News, International News, Sports News, Entertainment, Stock News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia