ഡെല്‍ഹി: (www.kvartha.com 13.11.2014) മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്ത്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 125-ാം ജന്മദിനാഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു കൊണ്ട് നടന്ന സമ്മേളനത്തിലാണ് മോഡി സര്‍ക്കാരിനെതിരെ ഇരുവരും വിമര്‍ശനം ഉയര്‍ത്തിയത്.
ഡെല്‍ഹിയിലെ ടാക്കട്ടോരാ മൈതാനത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച യോഗത്തില്‍ സംസാരിച്ച രാഹുല്‍ഗാന്ധി ഇന്ത്യയെ ശുചീകരിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുന്ന മോഡി സര്‍ക്കാര്‍ രാജ്യത്താകമാനം വിദ്വേഷം വളര്‍ത്തുകയാണെന്ന് ആരോപിച്ചു.
അതേസമയം നെഹ്‌റുവിന്റെ പാരമ്പര്യത്തെ തുടച്ചു മാറ്റാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നായിരുന്നു സോണിയാ ഗാന്ധിയുടെ വിമര്‍ശനം. നെഹ്‌റുവിന്റെ പാരമ്പര്യം രാജ്യത്തിന്റെ സ്വന്തമാണെന്നു പറഞ്ഞ സോണിയ ഈ പാരമ്പര്യത്തെയും നെഹ്‌റു രാജ്യത്തിന് നല്‍കിയ സംഭാവനകളെയും ചില ശക്തികള്‍ ഇകഴ്ത്തി കാട്ടാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ചു.
നേരത്തെ, നെഹ്‌റുവിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഡെല്‍ഹിയില്‍ കോണ്‍ഗ്രസ് നടത്താന്‍ നിശ്ചയിച്ചിരുന്ന രാജ്യാന്തര സമ്മേളനത്തില്‍നിന്നും പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും ബിജെപിയെയും ഒഴിവാക്കിയിരുന്നു. ഈ തീരുമാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ന്യായീകരിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് രഹിത ഇന്ത്യ കെട്ടിപ്പടുക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്ന മോഡിക്ക് കോണ്‍ഗ്രസുകാരനായ നെഹ്‌റുവിന്റെ ജന്മദിന പരിപാടി സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ഖാസി കേസ്: ആക്ഷന്‍ കമ്മിറ്റി നിയമ നടപടികള്‍ ശക്തമാക്കുന്നു; കക്ഷി ചേര്‍ന്നവരോട് പിന്മാറാന്‍ ആവശ്യപ്പെടും
Keywords: 'We have to fight against forces who want to destroy Nehru's ideals': Sonia Gandhi, New Delhi, Rahul Gandhi, Congress, Allegation, Prime Minister, Narendra Modi, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.