അറബിക്കടലിന്റെ പൂര്‍വമധ്യ ഭാഗത്ത് ചുഴി രൂപപ്പെട്ടു; മഴയ്ക്കും കാറ്റിനും സാധ്യത
Oct 9, 2015, 19:12 IST
ന്യൂഡല്‍ഹി: (www.kvartha.com 09/10/2015) ഗോവയില്‍ നിന്ന് 410 കിലോമീറ്റര്‍ പടിഞ്ഞാറ്-തെക്ക്പടിഞ്ഞാറും, മുംബൈയില്‍ നിന്ന് 630 കിലോമീറ്റര്‍ തെക്ക്-തെക്ക്പടിഞ്ഞാറും അകലെ അറബി കടലില്‍ ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെ 8.30ന് ഒരു ചുഴി രൂപപ്പെട്ടു. വടക്ക്- വടക്ക് പടിഞ്ഞാറേ ദിശയിലേക്ക് സാവധാനം നീങ്ങി അടുത്ത 48 മണിക്കൂറിനുള്ളില്‍ വന്‍ചുഴിയായി രൂപാന്തരപ്പെടുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതിന്റെ സ്വാധീന ഫലമായി കര്‍ണാടക, കേരള, കൊങ്കണ്‍, ഗോവ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
കൊങ്കണ്‍, ഗോവ, കര്‍ണാടക തീരങ്ങളില്‍ അടുത്ത 48 മണിക്കൂറിനുള്ളിലും കേരള, ലക്ഷദ്വീപ് തീരങ്ങളിലും അടുത്ത 24 മണിക്കൂറിനുള്ളിലും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ മേഖലിയലെ മത്സ്യബന്ധന തൊഴിലാളികള്‍ ഈ കാലയളവില്‍ ആഴക്കടലിലേക്ക് പോകരുതെന്ന് ബന്ധപ്പെട്ട അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Keywords: Weather alert: Storm, Rain, Arabic Sea, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.