മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിന് വെബ് രത്‌ന സ്വര്‍ണ­ മെഡല്‍

 


മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിന് വെബ് രത്‌ന സ്വര്‍ണ­ മെഡല്‍
ന്യൂഡല്‍ഹി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വെബ്‌സൈറ്റിന് വെബ് രത്‌ന സ്വര്‍ണ മെഡല്‍. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഭരണത്തില്‍ പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തിയത് പരി­ഗ­ണി­ച്ചാണ് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വെബ്‌സൈറ്റിന് കേന്ദ്ര സര്‍ക്കാരിന്റെ വെബ് രത്‌ന സ്വര്‍ണ മെ­ഡല്‍ നല്‍­കി­യത്.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ 24 മണിക്കൂറും വെബ് സംപ്രേഷണം രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ജനങ്ങളെ കേന്ദ്രബിന്ദുവാക്കി നൂതനാശയങ്ങള്‍ വിജയകരമായി നടപ്പാക്കുന്നതില്‍ വെബ്‌സൈറ്റ് വിജയിച്ചതായി അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി. 24 മണിക്കൂറും പരാതിപരിഹാര സെല്‍, പരാതികളുടെയും സെക്രട്ടറിയേറ്റിലെ ഫയലുകളൂടെ നീക്കം നിരീക്ഷിക്കുന്നതിനുള്ള സംവിധാനം, ആശയങ്ങളും നിര്‍ദേശങ്ങളും സര്‍ക്കാരുമായി പങ്കിടാനുള്ള വിഷന്‍­ 2030 ഐഡിയ ബോക്‌സ് തുട­ങ്ങിയ സൗകര്യങ്ങളും മുഖ്യമന്ത്രിയുടെ സൈറ്റിലു­ണ്ട്.

ജനോപകാരപ്രദമായി സേവനം ലഭ്യമാക്കല്‍, മികവുറ്റ ഉള്ളടക്കം, സാങ്കേതിക വിദ്യയുടെ ഭാവനാ­പൂര്‍ണമായ വിനിയോഗം തുടങ്ങിയ വിഭാഗങ്ങളിലും മികച്ച സര്‍ക്കാര്‍ സൈറ്റുകള്‍ക്ക് പുരസ്‌ക്കാരം നല്‍കുമെന്ന് വാര്‍ത്താ വിനിമയ മന്ത്രാലയം അറിയിച്ചു. ഏഴായിരത്തിലേറെ വെബ് സൈറ്റുകളില്‍ നിന്നാണ് മി­കച്ചവ കണ്ടെത്തിയ­ത്. തി­ങ്ക­ളാ­ഴ്­ച 11 മ­ണിക്ക് ഡി.ആര്‍.ഡി.ഒ ഹാളില്‍ മന്ത്രി കപില്‍ സിബല്‍ പുരസ്‌ക്കാരം സമ്മാനിക്കും.

Keywords: Chief minister, Kerala, Oommen Chandy, Official website, Web ratna, Gold medal, Minister, Kapil sibal, National, Malayalam news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia