വിവാഹ ചടങ്ങിനായി പ്രധാന കവാടത്തിന് അടുത്തെത്തിയപ്പോള്‍ പടക്കം പൊട്ടി; കുതിര വരനെയും കൊണ്ട് പാഞ്ഞു 4 കിലോമീറ്റര്‍ ദൂരെ

 


രാജസ്ഥാന്‍: (www.kvartha.com 23.07.2021) രാജസ്ഥാനിലെ രാംപുര എന്ന ഗ്രാമത്തില്‍ നടന്ന വിവാഹചടങ്ങിനിടെ പണി പറ്റിച്ച് കുതിര. കുതിരപ്പുറത്തേറി ഘോഷയാത്രയായിട്ടാണ് വരന്‍ കല്യാണം നടക്കുന്ന സ്ഥലത്തെത്തിയത്. എന്നാല്‍ വിവാഹചടങ്ങിനായി വരന്‍ പ്രധാന കവാടത്തിന് അടുത്തെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരാള്‍ പടക്കം പൊട്ടിച്ചു. 

പടക്കം പൊട്ടിയ ശബ്ദം കേട്ടതോടെ വിരണ്ട കുതിര വരനെയും വഹിച്ചുകൊണ്ടു തന്നെ പാഞ്ഞു. നാല് കിലോ മീറ്ററാണ് കുതിര വരനെയും കൊണ്ട് പാഞ്ഞത്. ഇതിനിടെ കുതിരപ്പുറത്തു നിന്നിറങ്ങാന്‍ വരന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഘോഷയാത്രക്കെത്തിയ കാറുകളും ബൈകുകളും കുതിരയെയും വരനെയും പിന്തുടര്‍ന്ന് ഒടുവില്‍ രക്ഷപ്പെടുത്തുകയായിരുന്നു. കുറച്ചു നേരത്തേക്ക് വിവാഹ ചടങ്ങ് അലങ്കോലമായെങ്കിലും വിവാഹം ഭംഗിയായി നടന്നുവെന്നാണ് റിപോര്‍ട്.

വിവാഹ ചടങ്ങിനായി പ്രധാന കവാടത്തിന് അടുത്തെത്തിയപ്പോള്‍ പടക്കം പൊട്ടി; കുതിര വരനെയും കൊണ്ട് പാഞ്ഞു 4 കിലോമീറ്റര്‍ ദൂരെ

Keywords:  Rajasthan, News, National, Marriage, Groom, Horse, Wedding, Run, Wedding Horse Runs Away With Groom, Baaratis Chase Them For 4 Kms
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia