ED Raids | നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാജസ്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ വസതിയില്‍ ഇഡി റെയ്ഡ്
Oct 26, 2023, 11:44 IST
ജയ്പൂര്‍: (KVARTHA) നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാജസ്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ വസതിയില്‍ ഇഡി റെയ്ഡ്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ഡോട്ടസ്രയുടെ വീട്ടിലാണ് റെയ്ഡ് നടത്തുന്നത്.
സര്‍കാര്‍ അധ്യാപക റിക്രൂട്‌മെന്റുമായി ബന്ധപ്പെട്ട ചോദ്യപേപര്‍ ചോര്‍ച കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നും ഡോട്ടസ്രയുടെ വസതിക്ക് പുറമേ മറ്റ് ആറ് ഇടങ്ങളിലും പരിശോധന തുടരുന്നതായും വിവരമുണ്ട്.
കോണ്‍ഗ്രസ് എം എല്‍ എ ഓം പ്രകാശ് ഹുദ്‌ലയുടെ വീട്ടിലും ഇഡി പരിശോധന നടത്തുന്നുണ്ട്. ജയ്പൂര്‍, ദൗസ, സികാര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇഡിയുടെ പരിശോധന പുരോഗമിക്കുന്നത്. രാജസ്താനിലെ ലാചമാന്‍ഗാര്‍ഹ് മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയാണ് ഡോട്ട്സ്ര. ഹുദ്‌ല മഹാവ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്.
2024ലെ പൊതുതിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ നവംബര്‍ ഏഴ് മുതല്‍ 30വരെയാണ് നടക്കുന്നത്. രാജ്യത്തെ ആറിലൊന്ന് വോടര്‍മാര്‍ പോളിങ് ബൂതിലേക്ക് നീങ്ങുന്ന വോടെടുപ്പിന്റെ ഫലം ഡിസംബര്‍ മൂന്നിന് പ്രഖ്യാപിക്കും.
മിസോറമിലെ 40 മണ്ഡലങ്ങളില്‍ നവംബര്‍ ഏഴിനും മധ്യപ്രദേശിലെ 230 മണ്ഡലങ്ങളില്‍ 17നും രാജസ്താനിലെ 200 മണ്ഡലങ്ങളില്‍ 25നും തെലങ്കാനയിലെ 119 മണ്ഡലങ്ങളില്‍ 30നുമാണ് വോടെടുപ്പ്. നക്‌സല്‍ ഭീഷണിമൂലം രണ്ട് ഘട്ടങ്ങളുള്ള ഛത്തിസ്ഗഢില്‍ ആദ്യഘട്ടത്തിലെ 20 മണ്ഡലങ്ങളില്‍ മിസോറമിനൊപ്പം നവംബര്‍ ഏഴിനും അവസാനഘട്ടത്തിലെ 70 മണ്ഡലങ്ങളില്‍ മധ്യപ്രദേശിനൊപ്പം നവംബര്‍ 17നും വോടെടുപ്പ് നടക്കും. രാജസ്താനിലെ തിരഞ്ഞെടുപ്പ് നവംബര്‍ 23ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, രാഷ്ട്രീയപാര്‍ടികളുടെ അഭ്യര്‍ഥനമാനിച്ച് ഇത് നവംബര്‍ 25ലേക്ക് മാറ്റുകയായിരുന്നു.

Keywords: Weeks before Rajasthan election, ED raids state Congress chief’s premises, Jaipur, News, Politics, ED Raid, Congress Leaders, Assembly Election, Declaration, Threatening, Congress Candidates, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.