പശ്ചിമ ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക സമര്‍പിക്കാനെത്തിയ സ്ഥാനാര്‍ഥികളെ ടിഎംസി തടഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നും ബിജെപി
Feb 10, 2022, 18:12 IST
കൊല്‍കത: (www.kvartha.com 10.02.2022) പശ്ചിമ ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പിക്കുന്നതില്‍ നിന്ന് തങ്ങളെ തടഞ്ഞതായി ബിജെപി സ്ഥാനാര്‍ഥികള്‍. കൂച് ബെഹാറിലെ ദിന്‍ഹാതയില്‍ ബുധനാഴ്ച, എസ് ഡി ഒ ഓഫീസിന് സമീപമുള്ള ട്രഷറി കെട്ടിടത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പിക്കാനെത്തിയ ഒമ്പത് ബിജെപി സ്ഥാനാര്‍ഥികളെ ത്രിണമൂല്‍ (ടിഎംസി) പ്രവര്‍ത്തകര്‍ തടഞ്ഞു. സ്ഥാനാര്‍ഥികള്‍ക്കൊപ്പം എംഎല്‍എമാരായ മിഹിര്‍ ഗോസ്വാമി, ബാരെന്‍ ബര്‍മാന്‍, സുശീല്‍ ചന്ദ്ര ബര്‍മാന്‍ എന്നിവരും സുരക്ഷാ അകമ്പടിയായി സിഎപിഎഫ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
ഉടന്‍ തന്നെ ത്രിണമൂല്‍ എംഎല്‍എ ഉദയന്‍ ഗുഹ സ്ഥലത്തെത്തി തങ്ങളുടെ എംഎല്‍എമാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയതായി ബിജെപി ആരോപിച്ചു. സംസ്ഥാന പൊലീസിന്റെ സഹായത്തോടെയാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. പിന്നെ എന്തിനാണ് സിഎപിഎഫിന്റെ സാന്നിധ്യത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പിക്കുന്നത്? ബിജെപിയാണ് ഇതിന് ഉത്തരം പറയേണ്ടതെന്ന് ഉദയന്‍ഗുഹ പറഞ്ഞു.

പിന്നീട് ബിജെപി സ്ഥാനാര്‍ഥികളെ നാമനിര്‍ദേശ പത്രിക സമര്‍പിക്കാന്‍ അനുവദിച്ചു. എന്നാല്‍, തൃണമൂല്‍ പ്രവര്‍ത്തകര്‍ പത്രിക കീറിക്കളഞ്ഞതിനാല്‍ ഒരു ബിജെപി സ്ഥാനാര്‍ഥിക്ക് നാമനിര്‍ദേശ പത്രിക സമര്‍പിക്കാന്‍ കഴിഞ്ഞില്ല. 'ഞങ്ങളുടെ പ്രവര്‍ത്തകരെ നാമനിര്‍ദേശ പത്രിക സമര്‍പിക്കുന്നതില്‍ നിന്ന് തടഞ്ഞാണ് അവര്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടത്താന്‍ ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ അക്രമം അഴിച്ചുവിടാനാണ് ത്രിണമൂല്‍ ആഗ്രഹിക്കുന്നത്,' ഗോസ്വാമി പറഞ്ഞു.
കെട്ടിടത്തില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ ത്രിണമൂല്‍ അനുഭാവികള്‍ ഗോസ്വാമിക്ക് നേരെ മുട്ട എറിയുകയും 'ഗോ ബാക്' മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പിന്നീട് വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി പ്രശ്‌നമുണ്ടാക്കിയവരെ പിരിച്ചുവിടാന്‍ ലാത്തി വീശി. ബുധനാഴ്ചയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പിക്കാനുള്ള അവസാന ദിവസം.
അതേസമയം, ബിര്‍ഭും ജില്ലയിലെ ബോല്‍പൂരില്‍, നാമനിര്‍ദേശ പത്രിക സമര്‍പിക്കുന്നതില്‍ നിന്ന് തങ്ങളെ ത്രിണമൂല്‍ തടഞ്ഞെന്ന് ബിജെപി സ്ഥാനാര്‍ഥികള്‍ ആരോപിച്ചു. തങ്ങളെ മര്‍ദിച്ചതായും എസ് ഡി ഒ ഓഫീസിന് സമീപമുള്ള മുറിയില്‍ തടഞ്ഞുവെച്ചതായും നിരവധി സ്ഥാനാര്‍ഥികള്‍ അവകാശപ്പെട്ടു. ത്രിണമൂല്‍ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പിച്ചതിന് ശേഷം ബിര്‍ഭും ജില്ലാ പ്രസിഡന്റ് സന്യാസി മൊന്‍ഡലിനൊപ്പം ബിജെപി സ്ഥാനാര്‍ഥികള്‍ എസ് ഡി ഒ ഓഫീസിലേക്ക് പോയി.
എന്നാല്‍, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ലോകല്‍ കമിറ്റിയുടെ ഓഫീസിലേക്ക് കൊണ്ടുപോയെന്നും പലര്‍ക്കും മര്‍ദനമേറ്റെന്നും ബിജെപി ആരോപിച്ചു. പ്രവര്‍ത്തകരെ രക്ഷിക്കാന്‍ ബിജെപി നേതാവ് ജഗന്നാഥ് ചതോപാധ്യായ സംഭവസ്ഥലത്തെത്തി. 'ഞങ്ങളുടെ സ്ഥാനാര്‍ഥികളെ നാമനിര്‍ദേശ പത്രിക സമര്‍പിക്കുന്നതില്‍ നിന്ന് തടയാനുള്ള ഗൂഢാലോചന മാത്രമാണ്.' മൊന്‍ഡല്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഭയന്ന് ബിജെപി നാടകം കളിക്കുകയാണെന്ന് തൃണമൂല്‍ എംഎല്‍എ ചന്ദ്രനാഥ് സിന്‍ഹ പറഞ്ഞു.
Keywords: Kolkata, News, National, BJP, Politics, Election, West Bengal, Candidate, West Bengal: BJP says candidates heckled & stopped from filing papers.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.