Arrested | '8 മാസം പ്രായമുള്ള കുഞ്ഞിനെ 2 ലക്ഷം രൂപയ്ക്ക് വിറ്റ് ആഘോഷം, റീല്‍സ് ഉണ്ടാക്കാന്‍ ഐ ഫോണ്‍ വാങ്ങിയും നാടുചുറ്റി ഹണിമൂണ്‍ യാത്ര ചെയ്തും ഉല്ലസിച്ച് മാതാപിതാക്കള്‍'; ഒടുവില്‍ അയല്‍വാസികളുടെ പരാതിയില്‍ ദമ്പതികള്‍ അറസ്റ്റില്‍

 


കൊല്‍കത്ത: (www.kvartha.com) പിഞ്ചുകുഞ്ഞിനെ വിറ്റ് ഉല്ലസിച്ച മാതാപിതാക്കള്‍ ഒടുവില്‍ കുടുങ്ങി. 8 മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വിറ്റ ജയദേവ് ഘോഷ്, ഭാര്യ സതി എന്നിവരാണ് അറസ്റ്റിലായത്. മാതാപിതാക്കള്‍ ഒഴിവാക്കിയ കുഞ്ഞിനെയും കണ്ടെത്തി. ബംഗാളിലെ നോര്‍ത് 24 പര്‍ഗാനാസ് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.

പൊലീസ് പറയുന്നത്: ഒന്നരമാസം മുന്‍പാണ് സംഭവം നടന്നതെങ്കിലും ജൂലൈ 24നാണ് വിവരം പുറത്തറിഞ്ഞത്. ദമ്പതികളുടെ പെരുമാറ്റത്തില്‍ അടിമുടി മാറ്റം കണ്ടതോടെയാണ് അയല്‍വാസികള്‍ക്ക് സംശയം തോന്നിയത്. ഇവരുടെ കൈവശം വിലകൂടിയ പുതിയ ഫോണ്‍ ഉണ്ടെന്ന് കണ്ടതോടെ ഇവര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

അന്വേഷണത്തില്‍ ജയ്ദേവ് ഘോഷും സതിയും കുഞ്ഞിനെ 2 ലക്ഷം രൂപയ്ക്ക് വിറ്റതാണെന്ന് കണ്ടെത്തി. പിന്നീട്, ആ പണവുമായി ഹണിമൂണിനായി ദിഘാ, മന്ദര്‍മണി ബീചുകള്‍ ഉള്‍പെടെ സംസ്ഥാനത്തുടനീളമുള്ള നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഒരു ഐ ഫോണും വാങ്ങി. വിറ്റ കുഞ്ഞിനെ കൂടാതെ, ഇവര്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്.

'കുഞ്ഞിനെ അമ്മാവന്റെ വീട്ടിലേക്ക് അയച്ചതെന്ന് ഞാന്‍ അറിഞ്ഞു. പിന്നീട്, കുഞ്ഞിനെ വിറ്റതായി അറിഞ്ഞു. കുഞ്ഞിനെ വിറ്റതിനുശേഷമാണ് സംഭവം അറിഞ്ഞത്. മകനും ഭാര്യയും ദിഘ, മന്ദര്‍മണി ബീചുകളിലും പോയിരുന്നു. താരാപീഠ് കാളി ക്ഷേത്രവും സന്ദര്‍ശിച്ചു' ജയദേവിന്റെ പിതാവ് കമായി ചൗധരി ഞങ്ങളോട് പറഞ്ഞു. 

മകനും മരുമകളും തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചതായും കമായി ചൗധരി ആരോപിച്ചു. ഇതു സംബന്ധിച്ച് പരാതിയും നല്‍കിയിട്ടുണ്ട്. അതിനിടെ, കുഞ്ഞിനെ വിറ്റതായി ആരോപിച്ച് പ്രിയങ്ക ഘോഷ് എന്ന മറ്റൊരു യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. 

അതേസമയം, പ്രിയങ്കയെ ഖര്‍ദ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും സംഭവത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

Arrested | '8 മാസം പ്രായമുള്ള കുഞ്ഞിനെ 2 ലക്ഷം രൂപയ്ക്ക് വിറ്റ് ആഘോഷം, റീല്‍സ് ഉണ്ടാക്കാന്‍ ഐ ഫോണ്‍ വാങ്ങിയും നാടുചുറ്റി ഹണിമൂണ്‍ യാത്ര ചെയ്തും ഉല്ലസിച്ച് മാതാപിതാക്കള്‍'; ഒടുവില്‍ അയല്‍വാസികളുടെ പരാതിയില്‍ ദമ്പതികള്‍ അറസ്റ്റില്‍


Keywords:  News, National, National-News, Local-News, Regional-News, West Bengal, Couple, Infant, Buy, iPhone, Arrested, West Bengal couple sells off infant son to buy iPhone, Arrested.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia