ന്യൂഡല്‍ഹി: (www.kvartha.com 18.09.2015) 1945ലെ വിമാനപകടത്തില്‍ സുഭാഷ് ചന്ദ്രബോസ് മരിച്ചിരുന്നോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നേതാജിയുടെ മരണം അടക്കമുളള വിവരങ്ങളടങ്ങിയ 64 രേഖകള്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വെള്ളിയാഴ്ച പരസ്യപ്പെടുത്തും.
നെഹ്റു അടക്കമുള്ള അന്നത്തെ കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ചുള്ള നേതാജിയുടെ അഭിപ്രായങ്ങളടങ്ങുന്ന കുറിപ്പും ഇക്കൂട്ടത്തിലുണ്ട്. 1937 മുതല്‍ 1947 വരെയുള്ള രേഖകളുടെ ഡിജിറ്റിലൈസേഷന് നടപടികള്‍ കൊല്‍ക്കത്ത സെക്രട്ടറിയേറ്റില്‍ പൂര്‍ത്തിയായി. അതേസമയം, നേതാജിയെ കുറിച്ചുള്ള രഹസ്യവിവരങ്ങളടങ്ങിയ ഫയലുകളൊന്നും പുറത്തുവിടാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സുഭാഷ് ചന്ദ്രബോസ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടുയെന്നും, അതല്ല രണ്ടാംലോകമഹായുദ്ധത്തിനിടെ ജപ്പാന് സൈനികരുടെ പിടിയിലായി എന്നുമിങ്ങനെ നിരവധി ഊഹാപോഹങ്ങളാണ് അദ്ദേഹത്തിന്റെ തിരോധാനത്തെപ്പറ്റി ഉണ്ടായിരുന്നത്. 1945 ഓഗസ്റ്റ് 18നാണ് സുഭാഷ് ചന്ദ്രബോസ് അപ്രത്യക്ഷനാകുന്നത്. ഇതിനിടെ നേതാജിയുടെ കുടുംബാംഗങ്ങള്‍ക്ക് ലഭിക്കുന്ന കത്തുകള്‍ ഉള്‍പ്പെടെയുളള വിവരങ്ങള്‍ നെഹ്റു സര്‍ക്കാര്‍ ബ്രിട്ടന് ചോര്‍ത്തിക്കൊടുത്തതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
Keywords: Subash Chandra Bose, Nehru, Mamta Banerjee, British government.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.