Electrocuted | ഞെട്ടിക്കുന്ന സംഭവം: റെയില്‍വേ സ്റ്റേഷനില്‍ ടിടിഇയുടെ മേൽ വൈദ്യുതി കമ്പി അയഞ്ഞുവീണു; പരുക്കുകളോടെ ആശുപത്രിയില്‍; സിസിടിവി ദൃശ്യങ്ങള്‍ വൈറല്‍

 


ഖോരഗ്പൂര്‍: (www.kvartha.com) റെയില്‍വേ സ്റ്റേഷനില്‍ വൈദ്യുതി കമ്പി ദേഹത്ത് വീണ് വൈദ്യുതാഘാതമേറ്റ ടിടിഇ ആശുപത്രിയില്‍. പശ്ചിമ ബംഗാളിലെ ഖോരഗ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ രണ്ട് ടിടിഇമാർ തമ്മിൽ സംസാരിച്ചു നില്‍ക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

പരുക്കേറ്റ ടിടിഇയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പൊള്ളലേറ്റെങ്കിലും ഇപ്പോള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്, ഭയാനകമായ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

പ്ലാറ്റ്ഫോമില്‍ ടിടിഇയും മറ്റൊരാളും സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. ഒരു വൈദ്യുതി കമ്പി പിന്നില്‍ നിന്ന് ഇവരുടെ ദേഹത്ത് സ്പര്‍ശിക്കുന്നതും ഒരാള്‍ ഉടന്‍ തന്നെ റെയില്‍വേ ട്രാകില്‍ തലയിടിച്ച് വീഴുന്നതും വീഡിയോയില്‍ കാണാം. മറ്റേയാള്‍ ഓടുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പക്ഷി വന്ന് കയറിയപ്പോള്‍ വൈദ്യുതി കമ്പി അയഞ്ഞതായും അത് ടിടിഇയുടെ തലയില്‍ സ്പര്‍ശിച്ചതായും റെയില്‍വേ ഉദ്യോഗസ്ഥന്‍ അനന്ത് രൂപനഗുഡി ട്വിറ്ററില്‍ കുറിച്ചു.

Electrocuted | ഞെട്ടിക്കുന്ന സംഭവം: റെയില്‍വേ സ്റ്റേഷനില്‍ ടിടിഇയുടെ മേൽ വൈദ്യുതി കമ്പി അയഞ്ഞുവീണു; പരുക്കുകളോടെ ആശുപത്രിയില്‍; സിസിടിവി ദൃശ്യങ്ങള്‍ വൈറല്‍

Keywords: West Bengal: TTE gets electrocuted after live wire falls on him at Kharagpur railway station, West Bengal, News, Railway Track, Video, CCTV, Social Media, Injured, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia