Freedom Struggle | 'മോഹൻ, സ്വാതന്ത്ര്യം വിദൂരമല്ല'; ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ഇന്ത്യയ്ക്ക് വേണ്ടി പോരാടിയ 4 വിദേശികൾ; ഇവരുടെ ജീവിതം പ്രചോദിപ്പിക്കും
Aug 7, 2023, 11:43 IST
ന്യൂഡെൽഹി: (www.kvartha.com) ഇന്ത്യയുടെ സ്വാതന്ത്ര്യ സമരകാലത്ത്, ഇന്ത്യക്കാർക്കെതിരായ കൊളോണിയൽ അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ഏതാനും ഇംഗ്ലീഷുകാരും ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്നിട്ടും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടാനും വാദിക്കാനും തൂലിക ചലിപ്പിക്കാനും പലരും മുന്നോട്ടുവന്നു.
ചാൾസ് ഫ്രീർ ആൻഡ്രൂസ്
1940-ൽ മരണക്കിടക്കയിൽ കിടന്ന് ഒരു ഇംഗ്ലീഷുകാരൻ പറഞ്ഞു, 'മോഹൻ, സ്വാതന്ത്ര്യം വിദൂരമല്ല', ചാൾസ് ഫ്രീർ ആൻഡ്രൂസ് മോഹൻദാസ് കരംചന്ദ് ഗാന്ധിയോട് പറഞ്ഞ വാക്കുകളാണിത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ ഗാന്ധിയെ സജ്ജമാക്കുന്നതിൽ ആൻഡ്രൂസ് പ്രധാന പങ്കുവഹിച്ചു. ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ തത്ത്വശാസ്ത്രം പഠിപ്പിക്കുന്നതിനായി 1904-ൽ കേംബ്രിഡ്ജ് മിഷനിൽ എത്തിപ്പെട്ട വ്യക്തിയാണ് ചാൾസ് ഫ്രീർ ആൻഡ്രൂസ്. ചില ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഇന്ത്യക്കാരോട് വംശീയമായി പെരുമാറിയതിൽ നിരാശനായ അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ പിന്തുണക്കാൻ തുടങ്ങി.
ആൻഡ്രൂസ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും 1913-ലെ മദ്രാസിലെ കോട്ടൺ തൊഴിലാളികളുടെ സമരം പരിഹരിക്കാൻ സഹായിക്കുകയും ചെയ്തു. 1917-ൽ ചമ്പാരനിൽ ഗാന്ധി സത്യാഗ്രഹ സമരം ആരംഭിച്ചപ്പോൾ ആൻഡ്രൂസ് അവിടെ പോയി അദ്ദേഹത്തെ സഹായിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ ചമ്പാരനിലെ ജനങ്ങൾ തന്നെ തങ്ങൾക്കുവേണ്ടി പോരാടണമെന്ന് ഗാന്ധി ആഗ്രഹിച്ചതിനാൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ സ്വാതന്ത്ര്യസമരം ശക്തമാക്കാൻ ആൻഡ്രൂസ് സ്വാതന്ത്ര്യസമരത്തിൽ ചേർന്നു. ഗാന്ധി, ടാഗോർ, ഗോഖലെ, ലാലാ ലജ്പത് റായ് തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികൾ, ദരിദ്രർക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ പേരിൽ ആൻഡ്രൂസിനെ ദിനബന്ധു എന്ന് അഭിസംബോധന ചെയ്യാറുണ്ടായിരുന്നു.
ക്രമേണ, ആൻഡ്രൂസ് തന്റെ ആത്മാവിലും പ്രവൃത്തിയിലും ഒരു ഇന്ത്യക്കാരനായി മാറി. ധോത്തി-കുർത്ത അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വസ്ത്രമായി മാറി, അദ്ദേഹം ഒരു ഇന്ത്യക്കാരനാണെന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. ബ്രിട്ടീഷുകാരുടെ അടിച്ചമർത്തൽ നയങ്ങൾക്കെതിരെ അദ്ദേഹം ശബ്ദമുയർത്തി. ലോകത്തിന്റെ ഏത് ഭാഗത്തും സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരുടെ അവകാശങ്ങൾക്കായി ആൻഡ്രൂസ് പരസ്യമായി വാദിച്ചു. അദ്ദേഹം നിരവധി തവണ ദക്ഷിണാഫ്രിക്ക സന്ദർശിച്ചു, അവിടെ താമസിക്കുന്ന ഇന്ത്യക്കാർക്ക് ബ്രിട്ടീഷ് സാമ്രാജ്യത്വക്കാർ നൽകിയ അസമത്വത്തിനും അന്യായമായ പെരുമാറ്റത്തിനും എതിരെ അദ്ദേഹം ശക്തമായി പോരാടി.
റെജിനാൾഡ് റെയ്നോൾഡ്സ്
ഒരു ബ്രിട്ടീഷ് യുവാവ് 1929-ൽ തന്റെ 24-ാം വയസിൽ ഇംഗ്ലണ്ട് വിട്ടു. അദ്ദേഹം ഗാന്ധിയുടെ സബർമതി ആശ്രമം സന്ദർശിക്കുകയും ക്രമേണ ഗാന്ധിയുടെ ഏറ്റവും അടുത്ത സഹകാരികളിലൊരാളായി മാറുകയും ചെയ്തു. ബ്രിട്ടന്റെ കൊളോണിയൽ നയങ്ങളെ ശക്തമായി എതിർത്ത ഇംഗ്ലീഷുകാരൻ ഇന്ത്യക്കാരെ സഹായിക്കാൻ ഇന്ത്യയിലെത്തി. 1930 മാർച്ചിൽ, ബ്രിട്ടീഷ് രാജിനെതിരായ തന്റെ നീക്കത്തിന്റെ കാരണങ്ങൾ വിശദീകരിച്ചുകൊണ്ട് ബ്രിട്ടീഷ് വൈസ്രോയിക്ക് ഒരു നീണ്ട രേഖാമൂലമുള്ള പ്രസ്താവന നൽകാൻ ഗാന്ധി റെയ്നോൾഡ്സിനെ നിയമിച്ചു. ഈ കത്ത് 'ഗാന്ധിയുടെ അന്ത്യശാസനം' (Gandhi's Ultimatum) എന്നാണ് പൊതുവെ അറിയപ്പെടുന്നത്.
1929 നും 1932 നും ഇടയിൽ എഴുതിയ ഗാന്ധി-റെയ്നോൾഡ്സിന്റെ കത്തുകൾ ഗാന്ധി ഒരു രാഷ്ട്രീയ തന്ത്രജ്ഞനും ആത്മീയ നേതാവുമാണെന്ന് വെളിപ്പെടുത്തുന്നു. റെയ്നോൾഡ്സ് ബ്രിട്ടനിൽ 'ദി ഫ്രണ്ട്സ് ഓഫ് ഇന്ത്യ' എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചു. 1931-ൽ അദ്ദേഹം തന്റെ മൂന്ന് ഗാന്ധി കത്തുകൾ പ്രമുഖ ബ്രിട്ടീഷ് വ്യവസായിയും കൈയെഴുത്തുപ്രതി ശേഖരിക്കുകയും ചെയ്തിരുന്ന ചാൾസ് എഫ് ജെങ്കിൻസിന് വിറ്റു. 'എന്റെ ഏറ്റവും വിലപിടിപ്പുള്ള ചില സ്വത്തുക്കൾ വിറ്റ് ഇന്ത്യക്കാരെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു', അദ്ദേഹം ജെങ്കിൻസിനോട് പറഞ്ഞു.
ഗാന്ധിയുടെ എല്ലാ കത്തുകളും റെയ്‌നോൾഡ്‌സിന്റെ പക്കലുണ്ടായിരുന്നു, തുടക്കത്തിൽ അദ്ദേഹം മൂന്ന് കത്തുകൾ വിറ്റ് ധാരാളം പണം സ്വരൂപിച്ചു. പിന്നീട് ആ കത്തുകൾ ബ്രിട്ടീഷ് ആർക്കൈവിൽ സൂക്ഷിച്ചു. ഇന്ത്യയിൽ ഗാന്ധിയോടൊപ്പം താമസിച്ചപ്പോൾ അദ്ദേഹം തന്റെ രചനകളിലൂടെ സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്തി. ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് അതിശയിപ്പിക്കുന്നതായിരുന്നു. ഇന്ത്യയെയും ഗാന്ധിയെയും കുറിച്ച് ഒരു ഡസനിലധികം പുസ്തകങ്ങൾ റെയ്നോൾഡ്സ് എഴുതി.
1931-ൽ ഗാന്ധി യെരവാഡ ജയിലിൽ കിടന്നപ്പോൾ റെജിനൽ റെയ്നോൾഡ്സിന്റെ ഒരു കാർട്ടൂൺ ഹിന്ദുസ്ഥാൻ ടൈംസിൽ പ്രസിദ്ധീകരിച്ചു. ഗാന്ധി ബാറുകൾക്ക് പിന്നിൽ നിൽക്കുന്നതും വില്ലിംഗ്ഡൺ പ്രഭു ജയിലിന്റെ വാതിലുകൾ പൂട്ടുന്നതും പുറത്ത് നിരവധി ഗാന്ധിമാർ ജനക്കൂട്ടത്തിനിടയിൽ നിൽക്കുന്നതും അത് കാണിച്ചു.
അദ്ദേഹത്തിന്റെ എഴുത്തുകളിലും കത്തുകളിലും ബ്രിട്ടീഷ് കൊളോണിയലിസത്തോടുള്ള കടുത്ത നീരസവും ഇന്ത്യക്കാർക്ക് എത്രയും വേഗം സ്വാതന്ത്ര്യം ലഭിക്കുമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നു. റെയ്നോൾഡ്സ്, ഓസ്‌ട്രേലിയയിലേക്കുള്ള ഒരു യാത്രയ്ക്കിടെ, 53-ാം വയസിൽ അഡ്‌ലെയ്ഡിൽ വച്ച് യാദൃശ്ചികമായി മരിച്ചു.
മൈക്കൽ ജോൺ കാരറ്റ്
1936-ലെ വേനൽക്കാലത്ത് ഒരു വൈകുന്നേരം, തിരക്കേറിയ ബോംബെ മാർക്കറ്റിലെ ഒരു ചെറിയ സ്റ്റുഡിയോയിൽ ഒരാൾ എത്തി. ബശീർ എന്ന് സ്വയം പരിചയപ്പെടുത്തി സ്റ്റുഡിയോയിൽ ഇരിക്കുന്നവരോട് മിറാജ്കർ എന്നെയാൽ എവിടെയാണെന്ന് ചോദിച്ചു. അത് അവിടെ ആശങ്ക സൃഷ്ടിച്ചു. സ്റ്റുഡിയോയിൽ ഇരിക്കുന്നവർ കരുതിയത് ഇയാൾ ഒരു പൊലീസ് ഓഫീസറാണെന്നാണ്. സമീപത്തുള്ളവർ തിടുക്കത്തിൽ കടകളടച്ച് കടയുടമകളെല്ലാം ഓടി. വന്നയാൾ മൈക്കൽ ജോൺ കാരറ്റ് ആയിരുന്നു, അദ്ദേഹം അന്വേഷിച്ചത് മീററ്റ് ഗൂഢാലോചന കേസിലെ മുഖ്യപ്രതി എസ്എസ് മിരാജ്‌കറിനെ ആയിരുന്നു.
മിറാജ്‌കറെ അറസ്റ്റ് ചെയ്യാനല്ല, സഹായിക്കാനാണ് ഇയാൾ വന്നതെന്ന് കടയുടമകൾക്ക് പിന്നീട് മനസിലായി. ഒരു ഐസിഎസ് ഓഫീസറായിരുന്നു കാരറ്റ്, ഓക്സ്ഫോർഡിലെ പഠനം പൂർത്തിയാക്കിയ ശേഷം ഇന്ത്യയിൽ ജോലി ചെയ്യാൻ തീരുമാനിച്ചു. താമസിയാതെ, കാരിറ്റ് ബ്രിട്ടീഷ് സർക്കാരിനും ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികൾക്കും വേണ്ടി ഒരേ സമയം പ്രവർത്തിച്ചു. ബ്രിട്ടീഷ് സർക്കാരിൽ ജോലി ചെയ്യുമ്പോഴും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് രഹസ്യവിവരങ്ങൾ നൽകുമായിരുന്നു.
അസൻസോളിലെ ചീഫ് മജിസ്‌ട്രേറ്റായി പാവപ്പെട്ട കർഷകരുടെ പക്ഷം പിടിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥനായാണ് മൈക്കൽ ജോൺ കാരറ്റ് അറിയപ്പെടുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ബോംബെ ബ്രാഞ്ച് 'നിയമവിരുദ്ധ' ലഘുലേഖകൾ വിതരണം ചെയ്യാൻ പോലും അദ്ദേഹം അനുവദിച്ചു, കൂടാതെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന വിപ്ലവകാരികൾക്ക് അഭയം നൽകാനും അദ്ദേഹം പ്രവർത്തിച്ചു. ഇന്ത്യൻ ജനതയോടുള്ള സ്‌നേഹവും സഹാനുഭൂതിയും അദ്ദേഹത്തെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ സൈനികനാക്കി. അജോയ് ഘോഷ്, പി സി ജോഷി, എസ് എ ഡാങ്കെ, എസ് വി ഘാട്ടെ തുടങ്ങിയ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതാക്കളുമായി അദ്ദേഹത്തിന് നേരിട്ട് ബന്ധമുണ്ടായിരുന്നു.
1935 നും 1937 നും ഇടയിൽ, കാരറ്റ് തന്റെ ഇന്ത്യൻ സഖാക്കൾക്ക് നിരവധി രഹസ്യാന്വേഷണ റിപ്പോർട്ടുകൾ ചോർത്തി. ബംഗാളിലെ വിവിധ പ്രദേശങ്ങളിൽ തന്റെ പോസ്റ്റിംഗ് സമയത്ത്, കാരറ്റ് കർഷകരുടെ ആവശ്യത്തോട് അനുഭാവം പുലർത്തുന്നതായി കാണപ്പെട്ടു. മറ്റ് ബ്രിട്ടീഷ് ഓഫീസർമാർ ഇത് ശ്രദ്ധിക്കുകയും അദ്ദേഹത്തിനെതിരെ പരാതികൾ നൽകുകയും ചെയ്തുവെങ്കിലും അദ്ദേഹം നിർത്തിയില്ല. ഒരു ഇംഗ്ലീഷുകാരനെ കൊലപ്പെടുത്തിയതിന് ഒരു ഗ്രാമത്തിലെ എല്ലാ നിവാസികളും ക്രൂരമായി മർദിക്കപ്പെട്ടതെങ്ങനെയെന്ന് കാരിറ്റ് തന്റെ റിപ്പോർട്ടിൽ എഴുതി. തടങ്കൽപ്പാളയങ്ങളിൽ അവരെ എങ്ങനെ പാർപ്പിച്ചുവെന്നും അവരുടെ വയലുകളെക്കുറിച്ചും വിളകളെക്കുറിച്ചും നികുതിയെക്കുറിച്ചും സംസാരിക്കുമ്പോൾ അവർക്കെതിരെ എന്ത് തരത്തിലുള്ള അതിക്രമങ്ങൾ നടന്നുവെന്നും അദ്ദേഹം തുറന്നെഴുതി.
1939-ൽ, തന്റെ ബ്രിട്ടീഷ് സഹപ്രവർത്തകർ തന്നെ കൊന്നേക്കുമെന്ന് കാരറ്റ് ഭയപ്പെട്ടു തുടങ്ങി. അങ്ങനെ ജോലി ഉപേക്ഷിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. 1940-ൽ, ഇന്ത്യക്കാരെ സഹായിക്കുന്നുവെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ പെൻഷൻ നിർത്തിവച്ചു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും കാരിറ്റ് ഇന്ത്യയിലേക്ക് വരുന്നത് തുടർന്നു. പിന്നീട് അദ്ദേഹം ഓക്സ്ഫോർഡിൽ താമസിച്ചു. അദ്ദേഹത്തിന്റെ ആത്മകഥ എ മോൾ ഇൻ ദ ക്രൗൺ 1985-ൽ പ്രസിദ്ധീകരിക്കുകയും തൽക്ഷണം ബെസ്റ്റ് സെല്ലറായി മാറുകയും ചെയ്തു. ഒരു ഇംഗ്ലീഷുകാരന്റെ കണ്ണിലൂടെ ബ്രിട്ടീഷ് ഭരണത്തിന്റെ സ്വേച്ഛാധിപത്യത്തെ അടിവരയിടുന്നു പുസ്തകം. 1990-ൽ ഓക്‌സ്‌ഫോർഡിൽ 84-ാം വയസിൽ അദ്ദേഹം അന്തരിച്ചു.
ക്ലൈവ് ബ്രാൻസൺ
ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. പൂനെയിലെ ഗുലുഞ്ചെ ക്യാമ്പിലെ സൈനികർക്ക് ആ പ്രദേശത്തെ ക്രമസമാധാനം പുനഃസ്ഥാപിക്കാനുള്ള ചുമതല നൽകിയിരുന്നു, എന്നാൽ അവരുടെ ഒരു ഉദ്യോഗസ്ഥൻ സംഘത്തിൽ ചേരാൻ വിസമ്മതിച്ചു. ഇത് മാത്രമല്ല, അങ്ങനെ ചെയ്യുന്നത് സാധാരണക്കാരോട് യുദ്ധം ചെയ്യുന്നതുപോലെയാണെന്ന് തനിക്ക് തോന്നുന്നുവെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു. അദ്ദേഹത്തിന്റെ വികാരങ്ങളും സഹതാപവും ഇന്ത്യക്കാരോടായിരുന്നു.
ഇന്ത്യയിലെ കലാപങ്ങൾ ജപ്പാനെ സഹായിക്കാനുള്ള കോൺഗ്രസുകാരുടെ ഗൂഢാലോചനയാണെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ ആരോപണത്തെ നിശിതമായാണ് അദ്ദേഹം വിമർശിച്ചത്. തന്റെ ഗവൺമെന്റിന്റെ ആജ്ഞകൾ അനുസരിക്കാൻ ഇന്ത്യയിലെത്തിയ ഒരു ബ്രിട്ടീഷ് സൈനികനായിരുന്നു അദ്ദേഹം. തന്റെ സർക്കാരും സൈന്യവും ഇവിടെ അതിക്രമങ്ങൾ നടത്തിയെന്നും അതിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ ഇന്ത്യക്കാർക്ക് അവകാശമുണ്ടെന്നും അദ്ദേഹത്തിന് തോന്നി. ക്ലൈവ് ബ്രാൻസൺ എന്നായിരുന്നു ആ മനുഷ്യന്റെ പേര്.
ബ്രാൻസൺ ജനിച്ചത് ഇന്ത്യയിലാണ്. ബ്രാൻസൺ ജനിച്ചയുടൻ ഇംഗ്ലണ്ടിലേക്ക് താമസം മാറിയ അദ്ദേഹത്തിന്റെ പിതാവ് ഇന്ത്യയിലെ ഒരു ബ്രിട്ടീഷ് സൈനികനായിരുന്നു. ഇന്ത്യയിലെത്തിയ ശേഷം അദ്ദേഹം തന്റെ ഭാര്യക്ക് കത്തുകൾ എഴുതുകയും ആ കത്തുകളിൽ തന്റെ വികാരങ്ങളും അക്കാലത്തെ ഇന്ത്യയുടെ ചിത്രവും വിവരിക്കുകയും ചെയ്തു. ബ്രിട്ടീഷുകാർക്ക് അപകീർത്തി വരുത്തിയെന്ന് പറഞ്ഞ് മറ്റ് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഇന്ത്യക്കാരോടുള്ള അദ്ദേഹത്തിന്റെ സൗഹൃദപരമായ മനോഭാവത്തെ പരിഹസിക്കും. പക്ഷേ, ഇന്ത്യക്കാരെ പിന്തുണയ്ക്കുന്നതിൽ അദ്ദേഹം അചഞ്ചലനായിരുന്നു.
ഇന്ത്യയുടെ ദാരിദ്ര്യവും നിസഹായാവസ്ഥയും ബ്രാൻസനെ ആഴത്തിൽ സ്വാധീനിച്ചു. 175 വർഷത്തെ സാമ്രാജ്യത്വത്തിന് ശേഷം ഇന്ത്യയിലെ അവസ്ഥ ഭയാനകമാം വിധം നിരാശാജനകമായിരിക്കുകയാണെന്നും നമ്മൾ നല്ല സുഹൃത്തുക്കളായി മടങ്ങിവരണമെന്നും അദ്ദേഹം ഭാര്യക്ക് ഒരു കത്തിൽ എഴുതി. 37-ആം വയസിൽ ബ്രാൻസൺ ബർമ്മയിലെ ഒരു യുദ്ധത്തിനിടെ മരിച്ചു. ബ്രാൻസന്റെ മരണശേഷം ഭാര്യ നൗറീന് എഴുതിയ കത്തുകൾ ഇന്ത്യക്കാരെ സ്‌നേഹിക്കുന്ന ഒരു ബ്രിട്ടീഷ് പട്ടാളക്കാരനെ ലോകത്തിന് പരിചയപ്പെടുത്തി.
Keywords: News, National, New Delhi, Westerners, Freedom Struggle, Independence, History, British, Westerners who fought for India's Independence.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.