കെജ്‌രിവാള്‍ വാക്കുപാലിച്ചാല്‍ ഡെല്‍ഹി കോടികളുടെ കടത്തിലാകും

 


ഡെല്‍ഹി: (www.kvartha.com 12/02/2015) ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ ആം ആദ്മി പാര്‍ട്ടി തെരഞ്ഞടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുകയാണെങ്കില്‍ ഡെല്‍ഹിക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടാകാന്‍ പോകുന്നത്.

വൈദ്യുതി നിരക്ക് പകുതിയായി കുറയ്ക്കുമെന്നും സൗജന്യമായി വെള്ളം വിതരണം ചെയ്യുമെന്നുമായിരുന്നു ആപ്പിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാല്‍ വാഗ്ദാനങ്ങളില്‍ വീണുപോയ ജനങ്ങള്‍ തങ്ങളുടെ വോട്ടുകളെല്ലാം ആപ്പിനു നല്‍കി മാതൃകയാകുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ അറിയേണ്ടത് അധികാരത്തിലെത്തിയ ആപ്പ് വാഗ്ദാനം പാലിക്കാന്‍ തയ്യാറാകുമോ എന്നാണ്. വാഗ്ദാനം പാലിക്കുകയാണെങ്കില്‍ അത് ഡെല്‍ഹിക്ക് വന്‍ തിരിച്ചടിയായി മാറും. വൈദ്യുതി നിരക്കില്‍ 50 ശതമാനം കുറവ് വരുത്തുമെന്നാണ് വാഗ്ദാനം. ഇതുവഴി ഡെല്‍ഹിക്ക് ഒരു വര്‍ഷം  നഷ്ടമാകുന്നത്  1400 മുതല്‍ 1600 കോടി രൂപയാണ്.

400 യൂണിറ്റ് വരെയുള്ള ഉപയോഗത്തിനാണ്  വൈദ്യുതി നിരക്ക് പകുതിയാക്കുമെന്ന് ആപ്പ് വാഗ്ദാനം നല്‍കിയത്.  ഡെല്‍ഹിയിലെ പവര്‍ റെഗുലേറ്ററായ ഡി ഇ ആര്‍ സി 15 മുതല്‍ 20 ശതമാനം വരെ നിരക്ക് കൂട്ടണമെന്ന് പറയുമ്പോഴാണ് ആപ്പ് ഇത്തരമൊരു വാഗ്ദാനം നല്‍കിയിരിക്കുന്നത്. ഡെല്‍ഹിയില്‍ എറെക്കാലമായി  ചൂടന്‍ ചര്‍ച്ചാ വിഷയമായിരിക്കയാണ് വൈദ്യുതി നിരക്ക് .

നേരത്തെ  ഷീല ദീക്ഷിതിന്റെ  നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോഴും  ഡെല്‍ഹിയിലെ പാവപ്പെട്ടവര്‍ക്ക് വൈദ്യുതി നിരക്കില്‍ സാധാരണ ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നു. അതില്‍ നിന്നും നിരക്ക് വെട്ടിക്കുറച്ച് 50 ശതമാനമാക്കുകയായിരുന്നു 2013 ഡിസംബറില്‍ മുഖ്യമന്ത്രിയായ പ്പോള്‍  അരവിന്ദ്  കെജ്‌രിവാള്‍ ചെയ്തത്.

എന്നാല്‍ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന ജനലോക് പാല്‍ ബില്‍ അവതരിപ്പിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് 49 ദിവസത്തെ ഭരണം അവസാനിപ്പിച്ച് കെജ്‌രിവാള്‍ മന്ത്രിസഭ രാജിവെച്ചു. ഇതോടെ മാര്‍ച്ചില്‍ ആ ഓഫറും  തീര്‍ന്നു. ബജറ്റില്‍ ആവശ്യമായ തുക വകയിരുത്താന്‍ കഴിയാതിരുന്നതാണ് ഡെല്‍ഹിക്ക് പ്രശ്‌നമായത്.
കെജ്‌രിവാള്‍ വാക്കുപാലിച്ചാല്‍ ഡെല്‍ഹി കോടികളുടെ കടത്തിലാകും
പിന്നീട് ഡെല്‍ഹിയിലെ ജനങ്ങള്‍ക്ക് സാധാരണ തുക തന്നെ അടക്കേണ്ടതായി വന്നു.
ആഗസ്തില്‍ ഗവര്‍ണര്‍ ഇടപെട്ട് വൈദ്യുതി നിരക്കില്‍ ഡിസ്‌കൗണ്ട് നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ ബജറ്റില്‍ പണം വകയിരുത്തുകയും കമ്പനികള്‍ക്ക് അഡ്വാന്‍സ് ആയി പണം കെട്ടുകയും ചെയ്താല്‍ മാത്രമേ  ആപ്പിന് വാഗ്ദാനം പാലിക്കാന്‍ കഴിയൂ.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
പാചകത്തിനിടെ സ്റ്റൗ പൊട്ടിത്തെറിച്ചു വിദ്യാര്‍ത്ഥിനിയ്ക്കു ഗുരുതരമായി പൊള്ളലേറ്റു

Keywords: Aravind Kejriwal, New Delhi, Election, Voters, Governor, Chief Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia